യുവരാജിനൊപ്പമിരുന്ന് കഞ്ചാവ് വലിച്ചിട്ടുണ്ട്; യുവി അമ്മ പറയുന്നത് മാത്രം കേള്‍ക്കുന്ന കുട്ടി; കുടുംബത്തിനെതിരേ വ്യാപക ആരോപണവുമായി സഹോദരന്‍റെ ഭാര്യ

ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിങിനെതിരെ ഗുരുതര ആരോപണങ്ങളുമായി സഹോദരന്റെ മുന്‍ ഭാര്യയും ബിഗ് ബോസ് താരവുമായ ആകാന്‍ഷ രംഗത്ത്. യുവിയുടെ സഹോദരന്‍ സരോവറിന്റെ മുന്‍ ഭാര്യയാണ് ആകാന്‍ഷ. സരോവറിന്റെയും അമ്മ ശബ്നത്തിന്റെയും പീഡനങ്ങള്‍ താങ്ങാന്‍ കഴിയില്ല എന്ന കാരണത്താല്‍ ആകാന്‍ഷ വിവാഹ മോചനം നേടിയിരുന്നു. തുടര്‍ന്നാണ് യുവരാജിന്റെ വീട്ടുകാര്‍ക്കെതിരെ ആകാന്‍ഷ ഗാര്‍ഹിക പീഡനക്കേസ് നല്‍കിയത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് യുവരാജിനും കുടുംബത്തിനുമെതിരെ ആകാന്‍ഷ ഗാര്‍ഹിക പീഡന ആരോപണം നടത്തിയത്. വീട്ടിലെ എല്ലാ നിയന്ത്രണവും അമ്മ ശബ്നത്തിനായിരുന്നു. അവരോട് പറയാതെ ഒന്നും ചെയ്യാനുള്ള സ്വാതന്ത്ര്യം ആകാന്‍ഷയ്ക്കില്ലായിരുന്നു. സരോവറും ശബ്നവും കുഞ്ഞിനായും ആകാന്‍ഷയില്‍ സമ്മര്‍ദ്ധം ചെലുത്തിയിരുന്നു. യുവരാജും അമ്മയുടെ പക്ഷത്താണ്. അമ്മയെ അനുസരിക്കാതെ ഈ വീട്ടില്‍ താമസിക്കാനാവില്ലെന്ന് യുവിയും ആകാന്‍ഷയെ ഭീഷണിപ്പെടുത്തിയെന്ന് അവരുടെ വക്കീല്‍ സ്വാതി സിങ് പറഞ്ഞു. ആകാന്‍ഷ മദ്യവും മയക്കുമരുന്നും ഉപയോഗിക്കുമെന്ന് യുവരാജിന്റെ മാതാവ് ശബ്നം നേരത്തെ ആരോപിച്ചിരുന്നു. ഇതിന് മറുപടിയായാണ് യുവിയേയും സരോവറിനെയും കുറിച്ച് ആകാന്‍ഷ പറഞ്ഞത്. ‘ഞാന്‍ യുവരാജിന്റെ കുടുംബത്തോടൊപ്പമിരുന്നാണ് ലഹരി ഉപയോഗിക്കാന്‍ പഠിച്ചത്. എന്റെ ഭര്‍ത്താവിനൊപ്പമിരുന്ന് ഞാന്‍ പുകവലിച്ചിട്ടുണ്ട്. യുവരാജ് സിങ് കഞ്ചാവ് വലിച്ചിട്ടുണ്ട്. അത് എന്നോട് പറഞ്ഞിട്ടുമുണ്ട്. ഇതൊക്കെ സാധാരണ കാര്യമാണ്. പക്ഷേ ഇപ്പോള്‍ എന്റെ അമ്മായി അമ്മയ്ക്ക് എന്നെ അപമാനിക്കാന്‍ എന്തെങ്കിലുമൊക്കെ പറയണം അതിനാണ് ഇങ്ങനെയൊക്കെ പടച്ചു വിടുന്നതെന്ന് ആകാന്‍ഷ പറഞ്ഞു.

Top