മതവികാരം വ്രണപ്പെടുന്നു..ക്രിസ്ത്യൻ പള്ളി പൊളിച്ചു! മിന്നൽ മുരളി സിനിമാ സെറ്റ് പൊളിച്ച് ബജ്റംഗ്‌ദൾ.കാരണം ഞെട്ടൽ ഉണ്ടാക്കുന്നതെന്ന് നടൻ അജു വർഗീസ്

ന്യുഡൽഹി :ക്രിസ്ത്യൻ പള്ളിയുടെ സെറ്റ് മതവികാരം വ്രണപ്പെടുത്തുന്നു എന്ന് ആരോപിച്ച് തകർത്തു . ടൊവിനോ തോമസ് നായകനാകുന്ന മിന്നൽ മുരളി സിനിമാ സെറ്റ് ആണ് ബജ്റംഗ്‌ദൾ പൊളിച്ചത് . സെറ്റ് ക്ഷേത്രത്തിനു മുന്നിൽ ആണെന്നാണ് ഇവരുടെ ആരോപണം. എഎച്ച്പി സ്റ്റേറ്റ് ജനറൽ സെക്രട്ടറി ഹരി പാലോട് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം വിശദീകരിച്ചിട്ടുണ്ട്.ഹരി പാലോടിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:

കാലടി മണപ്പുറത്ത് മഹാദേവൻ്റെ മുന്നില്‍, ഇത്തരത്തിൽ ഒന്ന് കെട്ടിയപ്പോൾ ഞങ്ങള്‍ പറഞ്ഞതാണ്, പാടില്ല എന്ന്. പരാതികൾ നൽകിയിരുന്നു. യാചിച്ച് ശീലം ഇല്ല. ഞങ്ങള്‍ പൊളിച്ച് കളയാൻ തീരുമാനിച്ചു. സ്വാഭിമാനം സംരക്ഷിക്കുക തന്നെ വേണം. സേവാപ്രവർത്തനത്തിൽ പങ്കെടുത്ത എല്ലാ രാഷ്ട്രീയ ബജ്റംഗദൾ പ്രവർത്തകർക്കും, മാതൃകയായി പ്രവർത്തകർക്ക് ഒപ്പം നേതൃത്വം നൽകിയ രാഷ്ട്രീയ ബജ്റംഗദൾ എറണാകുളം വിഭാഗ് പ്രസിഡൻ്റ് മലയാറ്റൂർ രതീഷിനും അഭിനന്ദനങ്ങൾ. മഹാദേവൻ അനുഗ്രഹിക്കട്ടെ.
ഹരി പാലോട്
ജനറൽ സെക്രട്ടറി
AHPകേരളം
94 00 86 00 04
അതേസമയം സംഭവത്തെക്കുറിച്ച് നടൻ അജു വർഗീസും ഫെയ്‌സ് ബുക്കിൽ പോസ്റ്റ് ചെയ്തു .സംഭവം ഞെട്ടൽ ഉളവാക്കുന്ന കാരണമാണെന്നും അജു എഴുതി .
അജുവിന്റെ പോസ്റ്റ് :

മിന്നൽ മുരളി എന്നചിത്രത്തിനു വേണ്ടി ലക്ഷങ്ങൾ മുടക്കി ഒരു നിർമാതാവും പ്രൊഡക്ഷൻ ഡിസൈനറും നൂറു കണക്കിന് മനുഷ്യരും ചേർന്നു കഴിഞ്ഞ മാർച്ചിൽ ഉണ്ടാക്കിയ ഒരു സെറ്റ്.

കൊറോണ- ലോക്കഡോൺ കാരണം ഷൂട്ട് നീങ്ങി.

ഇന്ന് അതിന്റെ അവസ്ഥ. കാരണം അതിലേറെ ഞെട്ടൽ ഉണ്ടാക്കുന്നതും.

Top