ഗോമാംസം: ഇഹ്‌ലാഖ് അവസാനമായി വിളിച്ചത് ഹിന്ദു സുഹൃത്തിനെ.പിടിയിലായവര്‍ ബി.ജെ.പി നേതാവിന്‍െറ ബന്ധുക്കള്‍

ന്യൂഡല്‍ഹി: ഗോമാംസം കഴിച്ചെന്നാരോപിച്ച് ദാദ്രിയില്‍ മുഹമ്മദ് അഖ്ലാഖിനെ അടിച്ചുകൊന്ന കേസില്‍ പിടിയിലായ 11 പ്രതികളില്‍ 10 പേരും ബി.ജെ.പി നേതാവിന്‍െറ ബന്ധുക്കളും അയല്‍ക്കാരും. ഉത്തര്‍പ്രദേശിലെ ഗൗതം ബുദ്ധ് നഗര്‍ ജില്ലയിലെ ബി.ജെ.പി നേതാവ് സഞ്ജയ് റാണയുടെ മകന്‍ വിശാലടക്കമുള്ളവരാണ് പിടിയിലായത്. പിടിയിലായ വിനയ് എന്ന ഹോംഗാര്‍ഡ് കോണ്‍സ്റ്റബിളും സഞ്ജയ് റാണയുടെ ബന്ധുവാണ്.
അതേസമയം ഹില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത പ്രകാരം ജനക്കൂട്ടം മര്‍ദിച്ചു കൊലപ്പെടുത്തിയ മുഹമ്മദ് ഇഹ്‌ലാഖ് അവസാനമായി വിളിച്ചത് ഹിന്ദു മതത്തില്‍പെട്ട ബാല്യകാല സുഹൃത്തിനെ. ജനക്കൂട്ടം ആക്രമിച്ചപ്പോള്‍ ഭയചിത്തനായ ഇഖ്‌ലാഖ് സഹായത്തിനായി ഫോണില്‍ ബന്ധപ്പെട്ടത് മനോജ് സിസോദിയ എന്ന സുഹൃത്തിനെ ആയിരുന്നു. എന്നാല്‍ സിസോദിയ സ്ഥലത്തെത്തുന്നതിനു മുന്‍പു തന്നെ എല്ലാം കഴിഞ്ഞിരുന്നു.ആക്രണം ഉണ്ടായ ദിവസം താന്‍ ഉറങ്ങാന്‍ പോകുമ്പോഴാണ് ഇഹ്‌ലാഖിന്റെ ഫോണ്‍ വിളി വന്നത്. muslim man and daughter -beefതങ്ങളുടെ ജീവന്‍ അപകടത്തിലാണെന്നും പൊലീസിനെ അറിയിക്കണമെന്നുമാണ് ഇഹ്‌ലാഖ് അവസാനമായി വിളിച്ചറിയിച്ചതെന്ന് സിസോദിയ പറഞ്ഞു. സിസോദിയ അറിയിച്ചതിനെ തുടര്‍ന്ന് 15 മിനിറ്റിനുള്ളില്‍ പൊലീസും സ്ഥലത്തെത്തി. അപ്പോള്‍ തന്നെയാണു താനും സ്ഥലത്തെത്തുന്നതെന്നും സിസോദിയ പറഞ്ഞു. ഇഹ്‌ലാഖിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ലെങ്കിലും അദേഹത്തിന്റെ മകനെ ആശുപത്രിയില്‍ എത്തിക്കാന്‍ സാധിച്ചു എന്നു സിസോദിയ കൂട്ടിച്ചേര്‍ത്തു.

മൊബൈല്‍ ഫോണ്‍ രേഖകള്‍ പരിശോധിച്ച പൊലീസും ഇഹ്‌ലാഖ് അവസാനമായി ഫോണില്‍ ബന്ധപ്പെട്ടത് സിസോദിയയെ ആയിരുന്നു എന്നു വ്യക്തമാക്കിയിട്ടുണ്ട്. അരകിലോമീറ്ററോളം അകലെയുള്ള ഇഹ്‌ലാഖിന്റെ വീട്ടില്‍ സംഭവ ദിവസം പത്തരയ്ക്കാണ് സിസോദിയ എത്തിയത്.ഇഹ്‌ലാഖിന്റെ കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന തനിക്കെതിരെ ജനക്കൂട്ടം തിരിയുമോ എന്ന ഭയം ഉണ്ടായിരുന്നെന്നും സിസോദിയ വ്യക്തമാക്കി. പ്രിയപ്പെട്ട സുഹൃത്തിന്റെ മരണം സൃഷ്ടിച്ച ആഘാതത്തില്‍ നിന്നും സിസോദിയ ഇപ്പോഴും മോചിതനായിട്ടില്ല.beef-jammu

സംഭവവുമായി ബന്ധപ്പെട്ട് ഇതിനകം പൊലീസ് പിടികൂടിയവരെല്ലാം അഖ്ലാഖിന്‍െറ ഗ്രാമക്കാര്‍തന്നെയാണ്. ഇവരില്‍ വിശാല്‍, വിനയ് എന്നിവര്‍ക്കു പുറമേ അറസ്റ്റിലായ സൗരഭ്, ഗൗരവ്, സന്ദീപ്, ശിവം, സചിന്‍, വിവേക് എന്നിവരാണ് ബി.ജെ.പി നേതാവിന്‍െറ ബന്ധുക്കള്‍. രൂപേന്ദ്ര, ഹരി ഓം, ശ്രീ ഓം എന്നിവര്‍ റാണയുടെ അയല്‍ക്കാരും.
അറസ്റ്റിലായരില്‍ 10 പേരും നേരത്തേ ക്രിമിനല്‍ പശ്ചാത്തലമില്ലാത്തവരും 18നും 24നും വയസ്സിനും ഇടയിലുള്ളവരുമാണെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിന് ദൃക്സാക്ഷിയായ അഖ്ലാഖിന്‍െറ ഭാര്യ അസ്കരി വിശാല്‍, ശിവം എന്നിവരെ കണ്ടതായി എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിരുന്നു.
അതേസമയം, സംഭവസ്ഥലത്ത് താന്‍ പൊലീസുമായി വാഗ്വാദം നടത്തിയതിന്‍െറ പേരിലാണ് തന്‍െറ മകനെയും ബന്ധുക്കളെയും പ്രതി ചേര്‍ത്തതെന്നാണ് സഞ്ജയ് റാണയുടെ വാദം.എന്നാല്‍, സഞ്ജയ് റാണ ബി.ജെ.പി പ്രവര്‍ത്തകനാണെന്നും അതങ്ങനെതന്നെ തുടരുമെന്നും ദാദ്രിയില്‍ വിഷലിപ്തമായ പ്രചാരണം നടത്തുന്ന മുസഫര്‍നഗര്‍ കലാപക്കേസിലെ പ്രതി സംഗീത് സോം എം.എല്‍.എ മാധ്യമങ്ങളോട് പറഞ്ഞു

Top