വി.കെ സിങിനെ പുറത്താക്കണമെന്ന് കേജ്റിവാള്‍ , ആം അദ്മി പാര്‍ട്ടി കേസുകൊടുക്കും

ഡല്‍ഹി :നായയെ ആരെങ്കിലും കല്ലെറിഞ്ഞാല്‍ അതിനു കേന്ദ്രം മറുപടി നല്‍കേണ്ടതില്ലെന്ന്ന്നു പറഞ്ഞ് കൊല്ലപ്പെട്ട ദലിത് വിദ്യാര്‍ത്ഥികളെ അവഹേളിച്ച കേന്ദ്ര മന്ത്രി വി.കെ സിങിനെ മന്ത്രി സഭയില്‍ നുിന്നും ഇന്നു തന്നെ പുറത്താക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിങ് കേജ്റിവാള്‍ ആവശ്യപ്പെട്ടു. വി.കെ സിങിനെതിരെ ആം ആദ്മി പാര്‍ട്ടി പരാതി നല്‍കും .ദളിതരെ അവഹേളിച്ചതിനെതിരെ കേസെടുക്കണമെന്ന് കേജ്റിവാള്‍ ആവശ്യപ്പെട്ടു.
ഇന്നു രാവിലെ ഗാസിയാബാദില്‍ കൊലചെയ്യപ്പെട്ട ദലിത് വിദ്യാര്‍ത്ഥികളെ അവഹേളിച്ച് കേന്ദ്രമന്ത്രി രംഗത്തു വരുകയായിരുന്നു.ഹരിയാനയില്‍ രണ്ട് ദലിത് വിദ്യാര്‍ത്ഥികളെ തീകൊളുത്തി കൊന്ന സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവാദിയല്ലെന്ന് കേന്ദ്ര മന്ത്രി വി.കെ സിങ്. ഒരു നായയെ ആരെങ്കിലും കല്ലെറിഞ്ഞാല്‍ അതിനു കേന്ദ്രം മറുപടി നല്‍കേണ്ടതില്ലെന്നും വി.കെ സിങ് പറഞ്ഞു.ഗാസിയാബാദില്‍ കഴിഞ്ഞ ദിവസം ദലിത് കുടുംബത്തെ ചുട്ടുകൊന്നസംഭവത്തില്‍ സര്‍ക്കാരിന് വീഴ്ചപറ്റിയോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. ”സംഭവവുമായി ബന്ധപ്പെട്ട് ഗവര്‍മെന്റിനെ ബന്ധിപ്പിക്കേണ്ടതില്ല, അത് രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള പ്രശ്‌നം മാത്രമാണ്- സിങ് പറഞ്ഞു. കൊലപാതകം സംബന്ധിച്ച് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും കേന്ദ്രമന്ത്രി തുടര്‍ന്നു. സംഭവം കൈകാര്യം ചെയ്യുന്നതില്‍ ഭരണകൂടം പരാജയപ്പെട്ടതായും മന്ത്രി പറഞ്ഞു. ഹരിയാനയില്‍ ഭരണം കൈയാളുന്നത് സിങിന്റെ പാര്‍ട്ടിയായ ബി.ജെ.പി തന്നെയാണ്.

ഫരീദാബാദില്‍ നടന്നത്‌ രണ്ടു കുടുംബങ്ങള്‍ തമ്മിലുള്ള പ്രശ്‌നമാണെന്നും അത്‌ അന്വേഷണത്തിലാണെന്നും അതിനെ സര്‍ക്കാരുമായി കൂട്ടിക്കെട്ടേണ്ടെന്നും പ്രാദേശിക ഭരണകൂടത്തിന്റെ പരാജയമാണെന്നും അദ്ദേഹം വ്യക്‌തമാക്കി. തിങ്കളാഴ്‌ചത്തെ സംഭവം സര്‍ക്കാര്‍ പരാജയമാണെന്നാണോ സൂചിപ്പിക്കുന്നത്‌ എന്ന ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഡല്‍ഹിക്ക്‌ സമീപമുള്ള ഗ്രാമത്തില്‍ സവര്‍ണ്ണ ജാതിക്കാര്‍ പെട്രോള്‍ ഒഴിച്ച്‌ തീയിട്ടതിനെ തുടര്‍ന്ന്‌ രണ്ടരയും 11 മാസവും പ്രായമുള്ള രണ്ടു കുട്ടികളായിരുന്നു വെന്തു മരിച്ചത്‌. സംഭവത്തില്‍ കുട്ടികളുടെ മാതാവിനും പിതാവിനും കാര്യമായി പൊള്ളലേല്‍ക്കുകയും ചെയ്‌തു.
കഴുത്തിലും നെഞ്ചത്തും വയറ്റിലും കൈകളിലും പൊള്ളലേറ്റ കുട്ടികളുടെ മാതാവ്‌ സഫ്‌ദര്‍ജംഗ്‌ ആശുപത്രിയില്‍ ഗുരുതരമായ നിലയിലാണ്‌. അതിനിടയില്‍ ഇന്ന്‌ ഹരിയാനാ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഘട്ടാര്‍ ഗ്രാമം സന്ദര്‍ശിക്കുന്നുണ്ട്‌. കഴിഞ്ഞ ദിവസം കനത്ത പ്രതിഷേധത്തെ തുടര്‍ന്ന്‌ സന്ദര്‍ശനം മാറ്റി വെച്ചിരുന്നു. കഴിഞ്ഞ ദിവസം ഇവിടം സന്ദര്‍ശിച്ച രാഹുല്‍ഗാന്ധി ഘട്ടാര്‍ സര്‍ക്കാരിനെതിരേയും പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരേയും ശക്‌തമായ വിമര്‍ശനം നടത്തിയിരുന്നു.പ്രതിപക്ഷത്തിന്റെ ശക്‌തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന്‌ ഹരിയാനാ സര്‍ക്കാര്‍ സംഭവത്തില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്‌. സംഭവത്തില്‍ ഇതുവരെ ഏഴു പേരെ പോലീസ്‌ അറസ്‌റ്റ് ചെയ്യുകയും ചെയ്‌തിട്ടുണ്ട്‌. നാട്ടുകാര്‍ ഒരു ദിവസം മുഴുവന്‍ ദേശീയ പാത ഉപരോധം ഉള്‍പ്പെടെയുളള പ്രതിഷേധത്തിന്‌ ശേഷം ബുധനാഴ്‌ച മരിച്ച പിഞ്ചു കുഞ്ഞുങ്ങളുടെ മൃതദേഹം സംസ്‌ക്കരിച്ചു.ഗാസിയാബാദില്‍ തീവെപ്പില്‍ രണ്ടരവയസുകാരനായ വൈഭവും 11കാരിയായ ദിവ്യയുമാണ് കൊല്ലപ്പെട്ടത്. ഉയര്‍ന്ന ജാതിയില്‍ പെട്ടവരാണ് തീകൊളുത്തിയതെന്ന് നാട്ടുകാര്‍ ആരോപിച്ചിരുന്നു. തീവെപ്പില്‍ നിന്നു കുട്ടികളുടെ പിതാവ് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top