കന്യാസ്ത്രീകളുടെ എണ്ണം കുറഞ്ഞു! ഉത്തരേന്ത്യയിലെ പാവപ്പെട്ട പെണ്‍കുട്ടികളെ വലയിലാക്കുന്നു.പുരോഹിതരുടെ ലൈംഗിക പീഡനം, മതപരിവര്‍ത്തനം കടുത്ത വിമര്‍ശനവുമായി ആര്‍എസ്എസ് പ്രസിദ്ധീകരണം

ന്യുഡൽഹി: ക്രസ്തവ പുരോഹിതരുടെ ലൈംഗിക പീഡനം, മതപരിവര്‍ത്തനം എന്നിവ ഉയർത്തി കടുത്ത വിമർശനവുമായി ആര്‍എസ്എസ് പ്രസിദ്ധീകരണം . ആര്‍എസ്എസുമായി ബന്ധമുള്ള മാഗസിനായ പാഞ്ചജന്യ. ക്രൈസ്തവ പുരോഹിതന്‍മാര്‍ കുട്ടികള്‍ക്കെതിരെ നടത്തുന്ന ലൈംഗിക പീഡനം, പാവപ്പെട്ട കുടുംബങ്ങളിലെ പെണ്‍കുട്ടികളെ മതപരിവര്‍ത്തനം ചെയ്യുന്നത് തുടങ്ങിയവ ആരോപിച്ചാണ് വിമര്‍ശനം ഉയർത്തിയിരിക്കുന്നത് . അടുത്തിടെ ഫ്രാന്‍സില്‍ 1950 കളില്‍ ചര്‍ച്ചുകളില്‍ കുട്ടികള്‍ക്കെതിരെ നടന്ന ലൈംഗിക അതിക്രമം സംബന്ധിച്ച് പുറത്തു വന്ന റിപ്പോര്‍ട്ട് പരാമര്‍ശിച്ചു കൊണ്ടാണ് വിമര്‍ശനം.

ഇന്ത്യയിലും സമാനമായി ആരോപണം നേരിടുന്ന പുരോഹിതര്‍ക്കെതിരെ അന്വേഷണം വേണമെന്നും മാഗസിനിലെ കവര്‍ സ്‌റ്റോറിയില്‍ ആവശ്യപ്പെടുന്നു.കേരളം, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ പുരോഹിതര്‍ക്കെതിരെയുള്ള ലൈംഗിക പീഡനക്കേസുകളാണ് ഇതിന് ഉദാഹരണമായി പരാമര്‍ശിക്കുന്നത്. ചര്‍ച്ചുകളുടെ നടത്തിപ്പിലെ പോരായ്മകള്‍ കന്യാസ്ത്രീകളുടെ എണ്ണം കുറയുന്നതിന് കാരണമാവുന്നെന്നും ഇവര്‍ പറയുന്നു. കേരളത്തിലെ കന്യാസ്ത്രീകളുടെ എണ്ണം 25 ശതമാനമായി കുറഞ്ഞിരിക്കുകയാണ്. പകരം ഛത്തീസ്ഖണ്ഡ്, ജാര്‍ഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിലെ പാവപ്പെട്ട കുടുംബങ്ങളിലെ പെണ്‍കുട്ടികളെ നിര്‍ബന്ധിതമായും വഞ്ചനയിലൂടെയും മറ്റും കന്യാസ്ത്രീകളാക്കുകയാണെന്നും മാഗസിനില്‍ പറയുന്നു.

ഫ്രാൻസിൽ 1950 മുതൽ കത്തോലിക്കാ ചർച്ചുകളിൽ രണ്ട് ലക്ഷത്തിലേറെ കുട്ടികൾ ലൈം​ഗിക പീഡനത്തിനിരയായെന്ന റിപ്പോർട്ടാണ് കഴിഞ്ഞ ദിവസം പുറത്തു വന്നത്. കുട്ടികൾക്കെതിരായി നടന്ന ലൈം​ഗിക പീഡനം സംബന്ധിച്ച് നടത്തിയ അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇത് പ്രകാരം 2,16000 കുട്ടികൾ പുരോഹിതരാൽ ലൈം​ഗികമായി ഉപദ്രവിക്കപ്പെട്ടു. ഇതിൽ കൂടുതലും ആൺകുട്ടികളാണ്. ചർച്ചുകളിലെ മറ്റ് ജീവനക്കാർ നടത്തിയ പീഡനങ്ങൾ കൂടി പരി​ഗണിച്ചാൽ ഈ നമ്പർ 3,30000 ആയി ഉയർന്നേക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു. 1970 ന് മുമ്പാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ട ലൈം​ഗിക പീഡനങ്ങളധികവും നടന്നത്. 2500 പേജുകളുള്ള റിപ്പോർട്ടാണ് പുറത്തു വന്നിരിക്കുന്നത്. ഉപദ്രവിക്കപ്പെട്ട കുട്ടികളിൽ 10 നും 13നും വയസ്സിനിടയിൽ വരുന്നവരാണ്.

Top