സണ്ണി വെയ്‌ന്റെ പുതിയ ചിത്രം പിടികിട്ടാപ്പുള്ളി കൊല്ലത്ത്

സണ്ണി വെയ്ന്‍ നായകനാകുന്ന പുതിയ ചിത്രം പിടികിട്ടാപ്പുള്ളിയുടെ ചിത്രീകരണം ഇന്നലെ കൊല്ലത്ത് ആരംഭിച്ചു. നവാഗത സംവിധായകന്‍ ജിഷ്ണു ശ്രീകണ്ഠന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരു ക്രൈം കോമഡിയാണ്. സുമേഷ് വി. റോബിന്റേതാണ് തിരക്കഥ. ശംഭു എന്ന ആര്‍ക്കിടെക്ടിന്റെ വേഷമാണ് സണ്ണി വെയ്ന്‍ അവതരിപ്പിക്കുന്നത്. നാളെ മുതല്‍ സണ്ണി വെയ്ന്‍ ഉള്‍പ്പെട്ടിട്ടുള്ള സീനുകള്‍ ചിത്രീകരിക്കും.

അഹാന കൃഷ്ണ നായികയാകുന്ന ചിത്രത്തില്‍ ബൈജു ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ലാലു അലക്സ്, സൈജു കുറുപ്പ്, മെറീന മൈക്കിള്‍ തുടങ്ങിയവരാണ് മറ്റ്പ്രധാന താരങ്ങള്‍. കൊല്ലം പശ്ചാത്തലമാക്കി കഥ പറയുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍ തങ്കശേരി, നീണ്ടകര ഹാര്‍ബര്‍, ട്രാവന്‍കൂര്‍മെഡിസിറ്റി, ആര്‍.പി മാള്‍ എന്നിവയാണ്. നിരവധി പരസ്യ ചിത്രങ്ങള്‍ക്ക് വേണ്ടി ക്യാമറ ചലപ്പിച്ചിട്ടുള്ള അന്‍ജോയ് മാത്യു ഛായാഗ്രഹണവും പി.എസ്. ജയഹരി സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. എഡിറ്റിംഗ്:ബിപിന്‍. മേക്കപ്പ്:റോണക്സ് സേവ്യര്‍, കോസ്റ്റിയൂം:ധന്യബാലകൃഷ്ണന്‍.

Top