നിങ്ങള്‍ പാമ്പിനെ സ്വപ്നം കാണുന്നുണ്ടോ.?സൂക്ഷിക്കുക !പാമ്പ് കാലില്‍ ചുറ്റിയാല്‍ ശനിദശ

നിങ്ങള്‍ ഉറക്കത്തില്‍ പാമ്പിനെ സ്വപ്നം കാണുന്നുണ്ടെങ്കില്‍ സൂക്ഷിക്കണം എന്ന മുന്നറിയിപ്പ് . സ്വപ്നങ്ങള്‍ക്ക് അര്‍ഥം ഉണ്ട് എന്ന് പണ്ടുള്ളവര്‍ പറയാറുണ്ട്. സ്വപ്നത്തില്‍ പാമ്പിനെയാണു കാണുന്നതെങ്കില്‍ ഒന്നു ശ്രദ്ധിക്കുക. പത്തി വിടര്‍ത്തി നില്‍ക്കുന്ന പാമ്പാണു സ്വപ്നത്തില്‍ വരുന്നതെങ്കില്‍ ശത്രുക്കളുടെ ശല്യം ഉണ്ടാകും സൂക്ഷിക്കണം എന്നാണത്രെ ഇതിന്റെ സൂചന. എന്നാല്‍ പത്തി വിടര്‍ത്തിയ രണ്ടു പാമ്പുകളാണെങ്കില്‍ നിങ്ങള്‍ക്ക് ഐശ്വര്യം വരും എന്നും പറയുന്നു. പാമ്പിനെ കൊല്ലുന്നതാണു സ്വപ്നം കാണുന്നതെങ്കില്‍ നിങ്ങളുടെ ശത്രുക്കള്‍ക്ക് നാശം സംഭവിക്കും എന്നു പറയുന്നു.

പാമ്പുകൊത്തുന്നതായി സ്വപ്നം കണ്ടാല്‍ ഐശ്വര്യവും സമ്പത്തും കൂടും എന്നും പറയുന്നു. പാമ്പിനെ ഏതെങ്കിലും രീതിയില്‍ ഭയപ്പെടുത്തുന്നതാണു സ്വപ്നത്തില്‍ കാണുന്നതെങ്കില്‍ കൊടിയദാരിദ്ര്യമായിരിക്കും ഫലം. പാമ്പ് കാലില്‍ ചുറ്റുന്നതാണു കാണുന്നതെങ്കില്‍ നിങ്ങള്‍ക്കു ശനിദശയാണ് എന്നും സൂചിപ്പിക്കുന്നു. ഇനി പാമ്പ് കടിച്ചു കാലില്‍ നിന്നു ചോര വരുന്നതായി ആണ് സ്വപ്നം കാണുന്നതെങ്കില്‍ കഷ്ടകാലം മാറി നല്ല കാലം വരുന്നു എന്നും പറയുന്നു. പാമ്പ് കഴുത്തില്‍ വീഴുന്നതായി ആണ് സ്വപ്നം കാണുന്നതെങ്കില്‍ ഇത് ഐശ്വര്യത്തിലേയ്ക്കു വാതില്‍ തുറക്കുന്നതിന്റെ ലക്ഷണമാണത്രെ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്വപ്നങ്ങള്‍ വിശകലനം :അപകടം സ്വപ്നം കാണുന്നോ ?
സ്വകാര്യ ജീവിതത്തിലെ ദുര്‍ബലമായ സാഹചര്യങ്ങളാണ് ഇത്തരം സ്വപ്നങ്ങള്‍ക്ക് കാരണം. സ്വന്തം ആത്മവിശ്വാസം ഉയര്‍ത്തി സാഹചര്യങ്ങളെ നേരിടാന്‍ ഇത്തരം സ്വപ്നങ്ങള്‍ക്കുശേഷം ശ്രമിക്കുക.

പ്രകൃതിദുരന്തങ്ങള്‍
പ്രകൃതിദുരന്തങ്ങള്‍ക്കിടയില്‍ സ്വയം പെട്ടുപോകുന്നത് സ്വപ്നത്തില്‍ കണ്ടിട്ടുണ്ടോ? ഇത് നമ്മുടെ ഭയവും ഉത്കണ്ഠയുമാണ് കാണിക്കുന്നത്.

പരീക്ഷ എഴുതാന്‍ പറ്റാത്തത്
സ്വപ്നത്തില്‍ നിങ്ങള്‍ പരീക്ഷയോ മറ്റെതെങ്കിലും ചടങ്ങുകളില്‍ നിന്ന് സ്വയം വിട്ടുനില്‍ക്കുന്നതോ കണ്ടിട്ടുണ്ടോ. ഇത് നമ്മളില്‍ മറ്റുള്ളവര്‍ പുലര്‍ത്തുന്ന അമിത പ്രതീക്ഷകളോടുള്ള നമ്മുടെ ഭയമാണ് കാണിക്കുന്നത്. നെഗറ്റീവ് ചിന്തകളാണ് ഇതിന് കാരണം.

മരിച്ച ആളുകളെ സ്വപ്നത്തില്‍ കാണുന്നുണ്ടോ?
മരിച്ചയാളുകളെ സ്വപ്‍നത്തില്‍ കാണുന്നുണ്ടെങ്കില്‍ അതിന്‍റെ അര്‍ഥം നിങ്ങള്‍ ഇനിയും അവരുടെ നഷ്ടം ഉള്‍ക്കൊണ്ടിട്ടില്ലെന്നാണ്. വൈകാരികമായാണ് നിങ്ങള്‍ മരണത്തെ സമീപിക്കുന്നത്.

നിങ്ങളെ ആരെങ്കിലും ആക്രമിക്കുന്നത്
നിങ്ങളെ ആരെങ്കിലും ശാരീരികമായി ആക്രമിക്കുന്നത് സ്വപ്നത്തില്‍ കാണുന്നുവെങ്കില്‍ അതിനര്‍ഥം നിങ്ങള്‍ എന്തിനെയോ നേരിടാന്‍ ഭയപ്പെടുന്നുണ്ട് എന്താണ്. അതില്‍ നിന്ന് ഓടി രക്ഷപെടാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു.

പ്രിയപ്പെട്ടവര്‍ നമ്മളെ പിരിയുന്നത്
സ്വപ്‍നങ്ങളില്‍ വിരഹം കടന്നു വരുന്നത് സ്വാഭാവികമാണ്. നിങ്ങളുടെ പ്രിയപ്പെട്ടവര്‍ നിങ്ങളെ വിട്ടുപിരിഞ്ഞു പോകുന്നത് സ്വപ്നത്തില്‍ കാണുന്നുണ്ടെങ്കില്‍ അതിനര്‍ഥം നിങ്ങള്‍ അരക്ഷിതരാണെന്നാണ്. നിങ്ങള്‍ക്ക് ആരെയും പിരിഞ്ഞുപോകാന്‍ കഴിയില്ല. ഒറ്റയ്ക്ക് ആകുന്നതിനെ നിങ്ങള്‍ ഭയപ്പെടുന്നു. അതുമല്ലെങ്കില്‍ നിങ്ങള്‍ പ്രിയപ്പെട്ടവര്‍ക്ക് ചേര്‍ന്നയാളല്ല എന്ന് ഒരു തോന്നല്‍ നിങ്ങളെ വേട്ടയാടുന്നു.

കെണിയില്‍ പെടുന്നത്
എന്തെങ്കിലും മോശം സാഹചര്യങ്ങളില്‍ നിന്ന് രക്ഷപെടാന്‍ കഴിയാതെ വരുമ്പോഴാണ് ഇത്തരം സ്വപ്നങ്ങള്‍ ഉണ്ടാകുന്നത്. സ്വന്തം കഴിവ് പൂര്‍ണമായും ഉപയോഗിക്കാന്‍ നിങ്ങള്‍ക്കു കഴിയാതെ വരുമ്പോഴാണ് ഇത്തരം സ്വപ്നങ്ങള്‍.

സ്വപ്‍നത്തിലെ നഗ്നത
നഗ്നത നിങ്ങളെക്കുറിച്ചുള്ള നിങ്ങളുടെ ഇമേജിന്‍റെ പ്രശ്‍നമാണ്. നിങ്ങളെക്കുറിച്ച് എന്തെങ്കിലും മറച്ചുപിടിക്കാനുണ്ടെങ്കില്‍ ഇത്തരം സ്വപ്‍നങ്ങള്‍ ആവര്‍ത്തിക്കും. ആളുകള്‍ എന്ത് വിചാരിക്കും എന്നതാണ് ഇത്തരം സ്വപ്‍നങ്ങളുടെ അടിസ്ഥാന കാര്യം.

സ്വപ്‍നത്തില്‍ ജീവികളെ കാണുന്നുണ്ടോ?
എട്ടുകാലി, പാമ്പുകള്‍ തുടങ്ങിയ ജീവികള്‍ നിങ്ങളുടെ സ്വപ്‍നത്തില്‍ വരുന്നുണ്ടോ. ഓരോ ജീവികള്‍ക്കും ഓരോ അര്‍ഥമാണ്. എട്ടുകാലികള്‍ നിങ്ങളെ സംരക്ഷിക്കാനുള്ള ഒരു ശക്തിയായി വേണം കരുതാന്‍. പാമ്പുകള്‍ നിങ്ങളുടെ ജീവിതത്തിലെ മാറ്റത്തിന്‍റെ പ്രതീകമാണ്.

സ്വപ്നത്തില്‍ പാമ്പിനെയാണു കാണുന്നതെങ്കില്‍ ഒന്നു ശ്രദ്ധിക്കുക.

പാമ്പുകൊത്തുന്നതായി സ്വപ്നം കണ്ടാല്‍ ഐശ്വര്യവും സമ്പത്തും കൂടും എന്നും പറയുന്നു. പാമ്പിനെ ഏതെങ്കിലും രീതിയില്‍ ഭയപ്പെടുത്തുന്നതാണു സ്വപ്നത്തില്‍ കാണുന്നതെങ്കില്‍ കൊടിയദാരിദ്ര്യമായിരിക്കും ഫലം. പാമ്പ് കാലില്‍ ചുറ്റുന്നതാണു കാണുന്നതെങ്കില്‍ നിങ്ങള്‍ക്കു ശനിദശയാണ് എന്നും സൂചിപ്പിക്കുന്നു. ഇനി പാമ്പ് കടിച്ചു കാലില്‍ നിന്നു ചോര വരുന്നതായി ആണ് സ്വപ്നം കാണുന്നതെങ്കില്‍ കഷ്ടകാലം മാറി നല്ല കാലം വരുന്നു എന്നും പറയുന്നു. പാമ്പ് കഴുത്തില്‍ വീഴുന്നതായി ആണ് സ്വപ്നം കാണുന്നതെങ്കില്‍ ഇത് ഐശ്വര്യത്തിലേയ്ക്കു വാതില്‍ തുറക്കുന്നതിന്റെ ലക്ഷണമാണത്രെ.

Top