കൊച്ചി:ഉമ്മൻ ചാണ്ടിയുടെ മനസാക്ഷി സൂക്ഷിപ്പുകാരൻ ബെന്നി ബഹന്നാൻ ലോക് സഭ ഇലക്ഷനിനിൽ ഒരിക്കലും മത്സരിക്കാൻ പാടില്ലായിരുന്നു എന്നും ഒരു പൊതു പ്രവർത്തകൻ എന്ന തരത്തിൽ സുതാര്യതയില്ലാത്ത കളങ്കിതൻ എന്നും ആരോപണം ഇതിനു കാരണമായി ബെന്നിയുടെ എതിരാളികൾ ഉന്നയിക്കുന്നത് സോളാര്‍ കേസുമായി ബന്ധപ്പെട്ട് ബെന്നി ബഹനാന്‍ 150 തവണ വിളിച്ചിട്ടുണ്ടെന്ന് സരിത എസ് നായരുടെ അഭിഭാഷകനായിരുന്ന ഫെനി ബാലകൃഷ്ണന്‍ ഉയർത്തിയ തെളിവുകളും ആരോപണങ്ങളും ആണ് .സോ ളാര്‍ കമ്മീഷന് മുന്നിൽ തെളിവെടുപ്പിനിടയിൽ ഫെനി ഉന്നയിച്ചത് വീണ്ടും പുറത്തെടുക്കുകയാണ് . ഫെനിയുടെ കോള്‍ഡീറ്റെയ്ല്‍സ് ഡിജിപി നല്‍കിയത് ഫെനിയെ കാണിച്ചപ്പോഴാണ് ഫെനി ഇക്കാര്യങ്ങള്‍ സമ്മതിച്ചത്. ഇതാണ് വീണ്ടും ചർച്ചയാകുന്നത് .2015 ജൂണ്‍ 7 മുതല്‍ 2016 മാര്‍ച്ച് 2 വരെയുള്ള ഫോണ്‍ രേഖകളാണ് കമ്മീഷന്‍ ഫെനിയെ കാണിച്ചിരുന്നത്
മന്ത്രിമാരും എംഎല്‍എമാരും തന്നെ വിളിച്ചിട്ടുണ്ടെന്ന് ഫെനി സമ്മതിച്ചിട്ടുണ്ടെങ്കിലും അത് ആരൊക്കെയാണെന്ന് പറയാന്‍ ബുദ്ധിമുട്ടുണ്ടെന്നാണ് ഫെനി കമ്മീഷനോടു പറഞ്ഞിരുന്നത്. ഓരോരുത്തരുടെയും കാര്യങ്ങള്‍ എടുത്തു ചോദിച്ച പ്പോൾ മാത്രമാണ് ഫെനി ഓരോന്നും കമ്മീഷനില്‍ സമ്മതിച്ചിരുന്നത് . ഫെനിയുടെ മറ്റൊരു നമ്പറില്‍നിന്ന് 42 തവണ തമ്പാനൂര്‍ രവിയുമായി സംസാരിച്ചിട്ടുണ്ട്മു എന്നും ആരോപണം ഉണ്ട് .മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ നിരവധി തവണ വിളിച്ചിട്ടുണ്ടെന്നും ഫെനി സമ്മതിച്ചു.
9447033333 എന്ന നമ്പറിലാണ് മുഖ്യമന്ത്രിയെ വിളിച്ചത്. 2015 ഏപ്രില്‍ 5, ജൂണ്‍ 30, ജൂലൈ 1, ഓഗസ്റ്റ് 28 എന്നീ തിയ്യതികളിലാണ് മുഖ്യമന്ത്രിയെ വിളിച്ചത്. മുഖ്യമന്ത്രിയെയും ബെന്നി ബഹനാനെയും തമ്പാനൂ? രവിയെയും വിളിച്ചത് സരിതയുടെ അറിവോടെയും അല്ലാതെയുമായിരുന്നു.സരിതയുടെ വക്കാലത്ത് സ്വയം ഒഴിയുകയായിരുന്നു. ഇതിനു ശേഷവും സരിത തന്നെ വിളിച്ചിട്ടുണ്ടെന്നും ഫെനി പറഞ്ഞു.ഇപ്പോള്‍ പുറത്തുവന്ന സരിതയുടെ കത്തില്‍ മാറ്റം റവരുത്തിയിട്ടുണ്ടെന്നും ഫെനി പറഞ്ഞു .
അതേസമയം സരിത എസ്. നായര്‍ വിളിച്ചപ്പോഴെല്ലാം ഫോണെടുത്തത് ജനപ്രതിനിധി എന്ന നിലയിലാണെന്ന് കോൺഗ്രസ് ഉന്നത നേതാവ് ബെന്നി ബഹനാന്‍. സരിതയെയോ ബിജു രാധാകൃ്ഷണനെയോ നേരില്‍ കണ്ടിട്ടേയില്ല. സോളാര്‍ വിവാദം അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമീഷന്‍ ജസ്റ്റിസ് ജി. ശിവരാജന്‍ മുമ്പാകെ മൊഴി നല്‍കവേ ബെന്നി ബഹനാന്‍ സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട മറ്റ് ആരോപണങ്ങളെല്ലാം നിഷേധിക്കുകയും ചെയ്തിരുന്നു . സരിതയുമായി നടത്തിയതായി പറയുന്ന ഫോണ്‍ സംഭാഷണത്തിന്‍െറ ശബ്ദരേഖ തന്‍േറതല്ല. സരിത എഴുതിയ കത്ത് ഹാജരാക്കാതിരിക്കാന്‍ ഹൈകോടതിയില്‍ റിട്ട് ഫയല്‍ ചെയ്യാന്‍ പ്രേരിപ്പിച്ചെന്ന അവരുടെ മൊഴിയും ശരിയല്ല. പാര്‍ട്ടി ഫണ്ടിലേക്ക് അഞ്ചുലക്ഷം രൂപ ബെന്നി ബഹനാന്‍െറ ഓഫിസില്‍വെച്ച് നല്‍കിയെന്ന മൊഴിയും കളവാണ്.
കൂടുതൽ വാർത്തകൾക്കായി ഡെയിലി ഇന്ത്യൻ ഹെറാഡ് Facebook പേജ് ലൈക്ക് ചെയ്യൂ. https://www.facebook.com/DailyIndianHeraldnews/