തിരുവനന്തപുരം:സോളാറിൽ മുൻ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി ഒരു കോടി വാങ്ങിഎന്നാ ഞെട്ടിക്കുന്ന തെളിവ് പുറത്ത് !ശ്രീധരൻനായരും ടി സി മാത്യുവുമായുള്ള സോളാർ ഇടപാടുകളിൾ ഉമ്മൻ ചാണ്ടിയുടെ മധ്യസ്ഥതതയിൽ ആയിരുന്നു എന്നും ആരോപണം . 2000 ചതുരശ്ര അടിയിൽ കൂടിയ വീടുകളിൽ സോളാർ പാനൽ സ്ഥാപിക്കുന്ന ഉത്തരവിറക്കാൻ ഉമ്മൻ ചാണ്ടി ഒരു കോടി വാങ്ങി എന്ന വിവരമാണ് ബിജു രാധാകൃഷ്ണൻ അഭിഭാഷകക്ക് അയച്ച കത്തിൽ ഉള്ളത് .അതുപോലെ സോളാർ ഇടപാടിൽ രണ്ട് സൂപ്പർസ്റ്റാറുകൾക്കും പങ്കുണ്ടെന്ന ഗുരുതര ആരോപണവുമായി ബിജു രാധാകൃഷ്ണൻ രംഗത്ത്. ടീം സോളാറിൽ പങ്കാളിത്തമുള്ളവരാണ് ഇവരെന്നാണ് ബിജുവിന്റെ ആരോപണം. ഇവരിൽ ഒരാൾ ഗണേശിനായി പത്തനാപുരത്ത് പ്രചരണത്തിന് ഇറങ്ങിയെന്നും ആരോപിക്കുന്നു. ഇവർക്കു സരിതയുമായി ബന്ധമുള്ളതിന്റെ ദൃശ്യങ്ങൾ ഗണേശിന്റെ കൈവശമുണ്ട്. മറ്റൊരാൾക്കു വേണ്ടിയാണ് അടുത്തിടെ ഗണേശ് ജയിലിൽ പോയി ദിലീപിനെ കണ്ടതെന്നും ബിജു രാധാകൃഷ്ണൻ. തന്റെ അഭിഭാഷകന് അയച്ച കത്തിൽ ആരോപിക്കുന്നു. കത്ത് തിങ്കളാഴ്ച മുഖ്യമന്ത്രിക്കും ഡിജിപിക്കും കൈമാറുമെന്ന് ബിജുവിന്റെ അഭിഭാഷക വ്യക്തമാക്കി.
രാഷ്ട്രീയ രംഗത്തെ പ്രമുഖർ അടക്കമുള്ളവർ വെട്ടിൽ വീണ കേസിലേക്കാണ് രണ്ട് സൂപ്പർസ്റ്റാറുകളുടെയും പേരുകൾ പുറത്തുവരുന്നത്. ഇത് സംബന്ധിച്ച് നേരത്തെ വിവരം വന്നെങ്കിലും കാര്യമായ അന്വേഷണം ഉണ്ടായിരുന്നില്ല. ഗണേശിനെ സരിത തന്റെ ലിസ്റ്റിൽ നിന്നും ഒഴിവാക്കാൻ കാരണം സിനിമ ബന്ധമാണെന്നും ആരോപണം ഉയരുന്നുണ്ട്. സോളാർ ഇടപാടുമായി ബന്ധപ്പെട്ടു ബംഗളുരുവിലുള്ള കേസിൽ തെളിവുകൾ ഹാജരാക്കാതിരിക്കാൻ പരാതിക്കാരനായ എം.കെ. കുരുവിളയെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സ്വാധീനിച്ചെന്നും ബിജു ആരോപിച്ചിച്ചുണ്ട്. സോളാർ പദ്ധതിയെ സഹായിക്കാമെന്നേറ്റ് ഉമ്മൻ ചാണ്ടി ഒരു കോടി രൂപ കോഴ വാങ്ങിയെന്നും ജാമ്യത്തിലിറക്കാൻ സഹായിക്കാമെന്നു വാഗ്ദാനം ചെയ്തിരുന്നെന്നും ബിജുവിന്റെ ആരോപണം.
സോളാർ കേസിൽ സർക്കാരിന്റെ പുനരന്വേഷണ തീരുമാനത്തിനു പിന്നാലെയാണ് ഉമ്മൻ ചാണ്ടിയെ പ്രതിക്കൂട്ടിലാക്കി ബിജു രാധാകൃഷ്ണൻ രംഗത്തെത്തിയത്. സോളാർ ഇടപാടിൽ ഉമ്മൻ ചാണ്ടിക്കു വ്യക്തമായ പങ്കുണ്ടെന്ന് ജയിലിൽനിന്ന് അഭിഭാഷക നിഷ. കെ. പീറ്ററിന് അയച്ച കത്തിൽ ബിജു പറയുന്നു എന്ന് പ്രമുഖ ഓൺലൈൻ റിപ്പോട്ട് ചെയ്യുന്നു . 2000 ചതുരശ്ര അടിക്കു മുകളിലുള്ള വീടുകൾക്കു സോളാർ ഇലക്ട്രിഫിക്കേഷൻ നിർബന്ധമാക്കി നിയമം കൊണ്ടുവരാമെന്ന ഉറപ്പിലാണ് ഒരു കോടി രൂപ ഉമ്മൻ ചാണ്ടിക്കു കൊടുത്തത്.
മല്ലേലിൽ ശ്രീധരൻ നായരുടെയും തിരുവനന്തപുരത്തെ ടി.സി. മാത്യുവിന്റേയും സോളാർ ഇടപാടുകളിലും ഉമ്മൻ ചാണ്ടിക്കു നേരിട്ടു പങ്കുണ്ട്. ബംഗളുരു കേസിലെ പരാതിക്കാരനായ എം.കെ. കുരുവിളക്ക് 50 ലക്ഷം രൂപ വാഗ്ദാനം ചെയ്തു. കുരുവിള തെളിവുകൾ സമർപ്പിക്കാതിരിക്കുന്നതിനാൽ ഉമ്മൻ ചാണ്ടി കുറ്റവിമുക്തനായി. പക്ഷേ പിന്നീട് പണം നൽകിയില്ലെന്നും കത്തിൽ പറയുന്നു. കക്കാനും നിൽക്കാനും അറിയാവുന്ന പഠിച്ച കള്ളനായ ഉമ്മൻ ചാണ്ടി നുണ പരിശോധനയ്ക്ക് തയാറുണ്ടോയെന്നും ബിജു രാധാകൃഷ്ണൻ ചോദിക്കുന്നു.
നേരത്തെ സോളാർ കേസിന്റെ മുഖ്യസുത്രധാരൻ മുന്മന്ത്രിയും എംഎൽഎയുമായ കെ.ബി. ഗണേശ് കുമാർ ആണെന്നാണ് ബിജു രാധാകൃഷ്ണൻ നേരത്തെ ആരോപിച്ചിരുന്നു. തന്റെ മരണ മൊഴി രേഖപ്പെടുത്തണമെന്നും ബിജു വടകര കോടതിയിൽ പറഞ്ഞു. സോളാർ ഇടപാടുമായി ബന്ധപ്പെട്ട് സരിതാ എസ്. നായർക്ക് രാഷ്ട്രീയക്കാരെയും വ്യവസായ പ്രമുഖരെയും പരിചയപ്പെടുത്തി നൽകിയത് ഗണേശ് കുമാർ ആണെന്നാണ് ബിജുവിന്റെ ആരോപണം. അതേസമയം, കേസുമായി ബന്ധപ്പെട്ട് തനിക്കും അമ്മയ്ക്കും ഭീഷണിയുണ്ടെന്നും പറഞ്ഞ ബിജു തന്റെ മരണ മൊഴി രേഖപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.ഇപ്പോഴത്തെ പരാതിക്ക് കാരണം ഇപ്പോൾ കേരളം ഭരിക്കുന്ന മുഖ്യമന്ത്രിയിലും കേസിന്റെ പോക്കിലുമുള്ള വിശ്വാസമാണെന്നും ബിജു പറയുന്നു. കേസ് പരിഗണിക്കുന്നത് തിരുവനന്തപുരം കോടതിയാണ്. അതിനാൽ മൊഴി നൽകേണ്ടത് അവിടെയാണെന്നും വടകര കോടതി അറിയിച്ചിരുന്നു.