സോളാര്‍ തട്ടിപ്പുകേസില്‍ സരിതാ നായരും ബിജുരാധാകൃഷ്ണനും കുറ്റക്കാര്‍; സോളാര്‍ നായിക അഴിക്കുള്ളിലാകുമോ…?

കൊച്ചി: വിവാദമായ സോളാര്‍ കേസിലെ ആദ്യ കോടതിവിധിയില്‍ സരിതാ നായര്‍ വീണ്ടും അഴിക്കുള്ളിലാകുമോ…? കേസിലെ ഒന്നും രണ്ടും പ്രതികളായ സരിത എസ് നായരും ബിജു രാധാകൃഷ്ണനും കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി നടി ശാലു മേനോനെ വെറുതെ വിട്ടു. ഉച്ചയോടെ ഇവരുടെ ശിക്ഷ വിധിക്കും. വഞ്ചനാ കുറ്റത്തിനാണ് പ്രതികളെ ശിക്ഷിച്ചത്.

സോളാര്‍ പാനല്‍ സ്ഥാപിച്ചുനല്‍കാമെന്ന് പറഞ്ഞ് പെരുമ്പാവൂര്‍ മുടിക്കല്‍ സ്വദേശി സജാദ് എന്നയാളില്‍ നിന്നും 42 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് കോടതി വിധി. ഈ കേസിലാണ് സരിത ആദ്യം പിടിയിലായത്. സോളാര്‍ കേസുമായി ബന്ധപ്പെട്ട ആദ്യ കേസാണിത്. ഇതിന് ശേഷമാണ് സോളാര്‍ തട്ടിപ്പിലെ പല പരാതികള്‍ ഉയര്‍ന്നു വന്നത്. ഇതില്‍ ഒരു കേസില്‍ പത്തനംതിട്ട കോടതി സരിതയേയും ബിജു രാധാകൃഷ്ണനേയും കുറ്റക്കാരെന്ന് വിധിച്ചിരുന്നു. തടവ് ശിക്ഷയും വിധിച്ചു. ഈ കേസില്‍ സരിത ജാമ്യത്തിലാണ്. അതിനിടെയാണ് മറ്റൊരു കേസില്‍ വിധി വരുന്നത്. അഞ്ച് പ്രതികളാണ് കേസില്‍ ഉണ്ടായിരുന്നത്. ബിജു രാധാകൃഷ്ണനും സരിതയ്ക്കും പുറമേ ശാലു മേനോന്‍ കേസില്‍ മൂന്നാം പ്രതിയായിരുന്നു. ശാലുവിന്റെ അമ്മ കലാ ദേവുയും ടീം സോളാറിലെ ജീവനക്കാരനുമായി മണി മോനുമായിരുന്നു പ്രതികള്‍. ഇതില്‍ അവസാന മൂന്ന് പേരേയും കോടതി വെറുതെ വിട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സജാദ് നല്‍കിയ പരാതിയിലാണ് പെരുമ്പാവൂര്‍ പൊലീസ് സരിതയെ ആദ്യം അറസ്റ്റ് ചെയ്തത്. ടീം സോളാര്‍ റിന്യൂവബിള്‍ എനര്‍ജി സൊല്യൂഷന്‍സ് എന്ന സ്ഥാപനത്തിന്റെ എം.ഡിയും സരിതയുടെ കൂട്ടാളിയുമായ ബിജു രാധാകൃഷ്ണന്‍ എന്ന ആര്‍.ബി. നായരുമായാണ് താന്‍ സാമ്പത്തിക നടപടികള്‍ നടത്തിയിരുന്നതെന്ന് തട്ടിപ്പിനിരയായ സജാദ് പറഞ്ഞിരുന്നു. മന്ത്രി തലത്തിലുള്ള ബന്ധവും മുഖ്യമന്ത്രിയുടെ ശുപാര്‍ശക്കത്തും ഉത്തമവിശ്വാസത്തില്‍ എടുത്തുകാണിച്ചാണ് തട്ടിപ്പ് നടത്തിയെന്നായിരുന്നു സജാദ് പറഞ്ഞിരുന്നത്. എമര്‍ജിങ് കേരള പദ്ധതിയുമായി സഹകരിക്കണമെന്നതായിരുന്നു മുഖ്യമന്ത്രിയുടെ കത്തിലുണ്ടായിരുന്നത്. ഈ കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമം നടന്നുവെങ്കിലും ഒടുവില്‍ സരിതയെ അറസ്റ്റ് ചെയ്യേണ്ടി വന്നു.

Top