ഹൈബി ഈഡന്‍ എംഎല്‍എ ഹോസ്റ്റലിലും എറണാകുളം ഗസ്റ്റ് ഹൌസിലുംവച്ച്‌ ലൈംഗികപീഡനം നടത്തി

തിരുവനന്തപുരം :കേരളത്തെ പിടിച്ചുകുലുക്കിയ സോളാര്‍ തട്ടിപ്പ് കേസില്‍ കോൺഗ്രസിലെ യുവ എം എൽ ഇ യും കുടുങ്ങി . ഹൈബി ഈഡന്‍ എംഎല്‍എക്ക് എതിരെ അതിഗുരുതരമായ കണ്ടെത്തലാണ് സോളാർ റിപ്പോർട്ടിൽ ഉള്ളത് .സോളാർ കേസ് ഒത്തുതീര്‍പ്പാക്കാന്‍ സഹായിച്ചു എന്നും സരിതയെ എംഎല്‍എ ഹോസ്റ്റലിലും എറണാകുളം ഗസ്റ്റ് ഹൌസിലുംവച്ച്‌ ലൈംഗികപീഡനം നടത്തി എന്നുമുള്ള അതി ഗുരുതരമായ കണ്ടെത്താലാണ് റിപ്പോർട്ടിൽ ഉള്ളത് . സോളാര്‍ തട്ടിപ്പ് കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കൂട്ടുപ്രതികളായ മറ്റ് ഉന്നതരും കൊടിയ അഴിമതിയും ലൈംഗികചൂഷണവും നടത്തിയതായി ജുഡീഷ്യല്‍ കമീഷന്‍ റിപ്പോര്‍ട്ട്.

നാലുവര്‍ഷത്തെ തെളിവെടുപ്പിലൂടെ 214 സാക്ഷികളെ വിസ്തരിക്കുകയും 812 രേഖ പരിശോധിക്കുകയും ചെയ്തശേഷമാണ് ജസ്റ്റിസ് ശിവരാജന്‍ കമീഷന്‍ 1073 പേജുള്ള റിപ്പോര്‍ട്ട് സെപ്തംബര്‍ 26ന് സര്‍ക്കാരിന് നല്‍കിയത്. ഈ റിപ്പോര്‍ട്ട് പരിശോധിച്ച്‌ നിയമോപദേശം തേടിയശേഷമാണ് നടപടി റിപ്പോര്‍ട്ട് സഹിതം മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യാഴാഴ്ച ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ മേശപ്പുറത്ത് വച്ചത്. ഇതോടെ സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ട് പൊതുരേഖയായി മാറി. റിപ്പോര്‍ട്ടിന്‍മേല്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന തുടര്‍നടപടിയും മുഖ്യമന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ചു.* ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി എന്ന നിലയിലുള്ള പദവി ദുരുപയോഗം ചെയ്ത് തട്ടിപ്പ് സംഘത്തിന് സഹായം ചെയ്തുകൊടുത്തു. ഇതിന് പ്രതിഫലമായി ഉമ്മന്‍ചാണ്ടിയും കൂട്ടരും 2.16 കോടി രൂപ സോളാര്‍ കമ്ബനിയില്‍നിന്ന് കൈപ്പറ്റി. ഉമ്മന്‍ചാണ്ടി ക്ളിഫ് ഹൌസില്‍വച്ച്‌ ഒന്നിലേറെ തവണ സരിതയെ ലൈംഗികമായി ചൂഷണം ചെയ്തു.hibi

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

* ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനായ ഡല്‍ഹിയിലെ തോമസ് കുരുവിളയും ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനും 50 ലക്ഷം രൂപവീതം സരിതയില്‍നിന്ന് കൈപ്പറ്റി.
* ഉമ്മന്‍ചാണ്ടിയുടെ സ്റ്റാഫ് ടെനി ജോപ്പന്‍, ജിക്കുമോന്‍ ജേക്കബ്, ഗണ്‍മാന്‍ സലീം രാജ്, തോമസ് കുരുവിള എന്നിവര്‍ സരിതയ്ക്കും അവരുടെ കമ്ബനിക്കും, ഉപയോക്താക്കളെ വഞ്ചിക്കാന്‍ സഹായം ചെയ്തുകൊടുത്തു.
* അന്നത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉമ്മന്‍ചാണ്ടിയെ ക്രിമിനല്‍ബാധ്യതകളില്‍നിന്ന് രക്ഷിക്കാന്‍ പൊലീസിനെ ഉപയോഗിച്ചു.
* മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദും കമ്ബനിയെ വഴിവിട്ട് സഹായിച്ചതോടൊപ്പം സരിതയെ ലൈംഗികമായി പീഡിപ്പിച്ചു. ഇതിനു പുറമെ 25 ലക്ഷം രൂപയും കൈപ്പറ്റി.SOLAR_HEADING
* മന്ത്രിയായിരുന്ന എ പി അനില്‍കുമാര്‍ സരിതയെ പലതവണ ചൂഷണം ചെയ്തു. സെക്രട്ടറി നസറുള്ളവഴി ഏഴ് ലക്ഷം രൂപയും വാങ്ങി.
* മുന്‍ മന്ത്രി അടൂര്‍ പ്രകാശ് ബംഗളൂരുവിലെ ഹോട്ടലില്‍വച്ച്‌ സരിതയെ പീഡിപ്പിച്ചു.
* കെ സി വേണുഗോപാലും ബലാത്സംഗം ചെയ്തു.
* ജോസ് കെ മാണി എംപി ഡല്‍ഹിയില്‍വച്ച്‌ ചൂഷണം ചെയ്തു.
* പി സി വിഷ്ണുനാഥ് സരിതയെ നിരവധിതവണ ഫോണില്‍ വിളിച്ചു. മോശംസന്ദേശങ്ങള്‍ അയച്ചു.
* ഐജി പത്മകുമാര്‍ കലൂരിലെ ഫ്ളാറ്റില്‍ പീഡിപ്പിച്ചു.
* മുന്‍ കേന്ദ്രമന്ത്രി പളനിമാണിക്യം പീഡിപ്പിക്കുകയും ആദായനികുതി ഒഴിവാക്കാമെന്നു പറഞ്ഞ് 25 ലക്ഷം രൂപ കൈക്കൂലിയും വാങ്ങി.
* കോഴിക്കോട്ടെ കോണ്‍ഗ്രസ് നേതാവ് എന്‍ സുബ്രമണ്യന്‍ ഹോട്ടലില്‍ പീഡിപ്പിച്ചു.
* മുന്‍ എംഎല്‍എ അബ്ദുള്ളക്കുട്ടി മാസ്കറ്റ് ഹോട്ടലില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചു.
* കേസ് അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് നേതാക്കളായ തമ്ബാനൂര്‍ രവിയും ബെന്നി ബെഹനാനും ശ്രമിച്ചു.
* ബിജു രാധാകൃഷ്ണന്‍, ശാലുമേനോന്‍ തുടങ്ങി മറ്റ് പലര്‍ക്കുമെതിരെയും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്്.
കൂട്ടുപ്രതികളും കുറ്റവും

* ആര്യാടന്‍ മുഹമ്മദ്
(റിന്യൂവബിള്‍ എനര്‍ജി പോളിസി അനുവദിക്കാന്‍ 25 ലക്ഷം രൂപ കൈപ്പറ്റി, പലതവണ ലൈംഗികപീഡനം നടത്തി).
* എ പി അനില്‍കുമാര്‍
(നസറുള്ളവഴി ഏഴ് ലക്ഷം രൂപ കൈപ്പറ്റി, പലതവണ ചൂഷണം ചെയ്തു).
* അടൂര്‍ പ്രകാശ്
(ലൈംഗികപീഡനം, ടെലിഫോണ്‍ സെക്സ്, കോളുകളും എസ്‌എംഎസും, ബംഗളൂരുവിലെ ഹോട്ടലിലേക്ക് ക്ഷണിച്ചു).
.
* കെ സി വേണുഗോപാല്‍
(ബലാത്സംഗം, ഭീഷണിപ്പെടുത്തല്‍, ഫോണ്‍വിളികള്‍, എസ്‌എംഎസ് മുതലായവ).
* പളനിമാണിക്യം
(ലൈംഗികപീഡനം, ആദായനികുതി പ്രശ്നം തീര്‍പ്പാക്കുന്നതിന് 25,00,000 രൂപ കൈപ്പറ്റി).
* കെപിസിസി ജനറല്‍ സെക്രട്ടറി എന്‍ സുബ്രഹ്മണ്യന്‍
(ട്രിഡന്റ് ഹോട്ടലില്‍വച്ച്‌ ലൈംഗികപീഡനം).
* ഐജി കെ പത്മകുമാര്‍
(ലൈംഗികപീഡനം, ഓണ്‍ലൈന്‍ വിളികള്‍, ടെലിഫോണ്‍ സെക്സ്).
* എം ആര്‍ അജിത്കുമാര്‍
(ടെലിഫോണ്‍ സെക്സ്, എസ്‌എംഎസ് മുതലായവ, ഓണ്‍ ലൈന്‍ വിളികള്‍).
* പി സി വിഷ്ണുനാഥ് (ഫോണ്‍വിളികള്‍, എസ്‌എംഎസ് മുതലായവ).
* രമേശ് ചെന്നിത്തലയുടെ പിഎ പ്രതീഷ്നായര്‍ (ഡല്‍ഹിയില്‍ പളനിമാണിക്യത്തെ പരിചയപ്പെടുത്തി, ചിദംബരത്തെ പരിചയപ്പെടുത്താന്‍ ശ്രമിച്ചു).
* ജോസ് കെ മാണി (ഡല്‍ഹിയില്‍വച്ച്‌ മോശമായി പെരുമാറി, ലൈംഗികമായി ചൂഷണം ചെയ്തു).
* ബിജു രാധാകൃഷ്ണന്‍ (ടീം സോളാര്‍ കമ്ബനിയുടെ ആറ് കോടി രൂപ ധൂര്‍ത്തടിച്ചു, ശാലുമേനോന്റെ കൂടെ ആഡംബരജീവിതം).
* ശാലുമേനോന്‍ (ബിജു നിര്‍മിച്ച മൂന്ന് കോടിയുടെ പുതിയ വീട്, സ്വര്‍ണം, സമ്മാനമായി ലഭിച്ച രണ്ട് കാര്‍ എന്നിവ കൈക്കലാക്കി).

നടപടി ഇങ്ങനെ;കമീഷന്‍ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തി മുന്‍ സുപ്രീംകോതി ജഡ്ജി അരിജിത് പസായത്, അഡ്വക്കറ്റ് ജനറല്‍, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ എന്നിവരില്‍നിന്ന് ലഭിച്ച നിയമോപദേശത്തെ അടിസ്ഥാനപ്പെടുത്തി ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗമാണ് തുടര്‍നടപടി തീരുമാനിച്ചത്. സരിതയില്‍നിന്ന് കൈക്കൂലി വാങ്ങിയതിനും ഉപയോക്താക്കളെ വഞ്ചിക്കാന്‍ സരിതയെ സഹായിച്ചത്, കേസില്‍ ഉള്‍പ്പെട്ട ഉന്നതരെ രക്ഷിക്കാന്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചത് ഉള്‍പ്പെടെ ക്രിമിനല്‍ നടപടി സംഹിത, അഴിമതി നിരോധന നിയമം, ഇന്ത്യന്‍ ശിക്ഷാനിയമം, മറ്റ് ബാധകമായ നിയമങ്ങള്‍ എന്നിവ അനുശാസിക്കുന്ന രീതിയില്‍ അന്വേഷിക്കും.

Top