കെ.ബി ഗണേഷ് കുമാറിന് ഇന്ന് അതി നിര്‍ണായകദിനം; സോളാര്‍ പീഡന ഗൂഢാലോചനക്കേസ് ഇന്ന് കോടതിയില്‍

സോളാര്‍ പീഡന ഗൂഢാലോചനക്കേസ് ഇന്ന് കോടതി പരിഗണിക്കും. കെ ബി ഗണേഷ് കുമാര്‍ എംഎല്‍എക്കും പരാതിക്കാരിക്കും എതിരായ കേസാണ് ഇന്ന് പരിഗണിക്കുന്നത്. കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുക

പ്രതികള്‍ക്ക് കോടതി അയച്ച നോട്ടീസ്, നേരത്തെ രണ്ട് മാസത്തേക്ക് ഹൈക്കോടതി തടഞ്ഞിരുന്നു. ഇതിന്റെ കാലാവധി ഇന്നലെ അവസാനിച്ചതോടെയാണ് കോടതി കേസ് വീണ്ടും പരിഗണിക്കുന്നത്.കേസില്‍ ഉമ്മന്‍ ചാണ്ടി, ഫെനി ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴികള്‍ കോടതി എടുത്തിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top