ഉമ്മന്‍ ചാണ്ടിക്കും ആര്യാടനും എതിരെയുള്ള വിധിക്ക് സ്റ്റേ.തൃശൂര്‍ വിജിലന്‍സ് കോടതി വിധി രണ്ട് മാസത്തേക്കാണ് സ്‌റ്റേ ചെയ്തത്. ജസ്റ്റിസ് പി ഉബൈദാണ് ഇരുവരും സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ചത്.കോടതി പോസ്റ്റ് ഓഫീസിന്റെ ചുമതലയാണ് വഹിക്കുന്നതെന്ന് വിജിലന്‍സ് കോടതി ജഡ്ജ് എസ് എസ് വാസന്റെ പരാമര്‍ശം ഹൈക്കോടതി തള്ളി. ചുമതലകളെ കുറിച്ച് ജഡ്ജിക്ക് ബോധമില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. വിധി പുറപ്പെടുവിച്ച തൃശൂര്‍ വിജിലന്‍സ് കോടതിക്കെതിരെ ശക്തമായ വിമര്‍ശനങ്ങളാണ് ഹൈക്കോടതി ഉയര്‍ത്തിയത്.
വിജിലന്‍സ് ജഡ്ജ് എസ് എസ് വാസനെതിരെ നടപടിയെടുക്കാനും സാധ്യതയുണ്ട്.ഇക്കാര്യം ഹൈക്കോടതി ഭരണവിഭാഗം പരിഗണിക്കും.കേട്ടുകേള്‍വിയുടേയും പത്രവാര്‍ത്തകളുടേയും അടിസ്ഥാനത്തില്‍ കേസെടുക്കുന്ന രീതികള്‍ക്കെതിരെ ഹൈക്കോടതി ശക്തമായ വിമര്‍ശനമാണ് നടത്തിയത്. എന്തുകൊണ്ട് പ്രാഥമിക അന്വേഷണം പോലും നടത്താതെ കേസെടുക്കാന്‍ ഉത്തരവിട്ടു എന്ന് ഹൈക്കോടതി ചോദിച്ചു.
ഇന്നലെ കൈക്കൂലി കൈപ്പറ്റിയെന്നു സോളര്‍ കമ്മിഷനു മുന്നില്‍ സരിത നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊതുപ്രവര്‍ത്തകന്‍ നല്‍കിയ പരാതിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും മന്ത്രി ആര്യാടന്‍ മുഹമ്മദിനുമെതിരെ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു.
സരിത എസ്. നായര്‍, ആര്യാടന്റെ സെക്രട്ടറി പി.എ. കേശവന്‍, മുന്‍മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ സെക്രട്ടറി പ്രദീപ്, മുഖ്യമന്ത്രിയുടെ പഴ്സനല്‍ സ്റ്റാഫില്‍ ഉള്‍പ്പെട്ടിരുന്ന ജിക്കുമോന്‍, ടെന്നി ജോപ്പന്‍ എന്നിവര്‍ക്കെതിരെയും എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിട്ടിട്ടുണ്ട്. അന്വേഷണം പൂര്‍ത്തിയാക്കി ഏപ്രില്‍ 11നു റിപ്പോര്‍ട്ട് ഹാജരാക്കാനാണു നിര്‍ദേശം. പൊതുപ്രവര്‍ത്തകന്‍ പി.ഡി. ജോസഫിന്റെ ഹര്‍ജിയിലാണു ദ്രുതപരിശോധന മറികടന്നുള്ള കോടതിയുടെ അസാധാരണ ഉത്തരവ്