സ്പീക്കര്‍ കോണ്‍ഗ്രസ് സെക്രട്ടറിയെപ്പോലെയെന്ന് പ്രതിപക്ഷനേതാവ് .സ്പീക്കറുടെ ഡയസില്‍ കയറി പ്രതിപക്ഷ ബഹളം

തിരുവനന്തപുരം: നിയമസഭയില്‍ പ്രതിപക്ഷത്തിന്‍റെ അസാധാരണ സമരം. അടിയന്തിര പ്രമേയ അവതരണത്തിന് നോട്ടീസ് നല്‍കാന്‍ സ്പീക്കര്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭ സ്തംഭിപ്പിച്ചു. സോളാര്‍ കമ്മിഷനെതിരേയുള്ള ആഭ്യന്തരമന്ത്രിയുടെ പരാമര്‍ശങ്ങളും സോളാര്‍ അഴിമതിയും ചര്‍ച്ച ചെയ്യണം എന്നാവശ്യപ്പെട്ട പ്രതിപക്ഷത്തിന്‍റെ നോട്ടീസ് പരിഗണിക്കാനാകില്ലെന്നും നിരവധി തവണ ചര്‍ച്ച ചെയ്ത വിഷയമായതിനാല്‍ സബ്മിഷനായി അവതരിപ്പിക്കാം എന്നുമായിരുന്നു സ്പീക്കറുടെ നിലപാട്. തുടര്‍ന്ന് നടത്തുളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ച പ്രതിപക്ഷം സ്പീക്കറുടെ ഇരിപ്പിടത്തിനു സമീപവുമെത്തി. വാച്ച് ആന്‍റ് വാര്‍ഡ് എത്തി സ്പീക്കര്‍ക്ക് സംരക്ഷണം തീര്‍ത്തു. പ്രതിപക്ഷം ബഹളം ശക്തമായതോടെ നടപടികള്‍ അവസാനിപ്പിച്ച് സ്പീക്കര്‍ സഭ പിരിഞ്ഞതായി അറിയിച്ചു.

 

നിയമസഭാ സ്പീക്കര്‍ എന്‍ ശക്തന്‍ തിങ്കളാഴ്ച സഭക്കുള്ളില്‍ പെരുമാറിയത് കോണ്‍ഗ്രസ് സെക്രട്ടറിയെപ്പോലെയെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍. സോളാര്‍ കേസില്‍ അടിയന്തര പ്രമേയം അവതരിപ്പിക്കാനുള്ള അനുമതി സ്പീക്കര്‍ ഒരു കാരണവും കൂടാതെ നിഷേധിക്കുകയായിരുന്നു. ബാര്‍ കോഴക്കേസിലെ പത്തു കോടി രൂപയും സോളാര്‍ കേസിലെ അഞ്ചു കോടി രൂപയും എവിടെപ്പോയെന്ന് അറിയാനുള്ള ശ്രമമാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിലൂടെ അറിയാന്‍ ശ്രമിച്ചത്. എന്നാല്‍ കെ.പി.സി.സി പ്രസിഡന്റ് കെ.പി.സി.സിയെ കൈകാര്യം ചെയ്യുംപോലെ സ്പീക്കറെ ഉപയോഗിച്ച് സഭയെ കൈകാര്യം ചെയ്യാനുള്ള ശ്രമമാണ് ഉമ്മന്‍ ചാണ്ടി നടത്തുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഉമ്മന്‍ചാണ്ടി പറയുന്നത് മാത്രം ചെയ്യുകയല്ല സ്പീക്കറുടെ ദൗത്യം. പ്രതിപക്ഷത്തിന്റെ അവകാശം സംരക്ഷിക്കുകയും അദ്ദേഹത്തിന്റെ ചുമതലയാണ്. അടിയന്തരപ്രമേയം പ്രതിപക്ഷത്തിന്റെ അവകാശമാണ്. അതാണിവിടെ നിഷേധിക്കപ്പെട്ടിരിക്കുന്നത്. സഭയില്‍ ഇതേ നിലപാടാണ് ഭരണപക്ഷവും സ്പീക്കറും തുടരുന്നതെങ്കില്‍ പ്രതിപക്ഷത്തിന് അതിനെതിരെ യുദ്ധം ചെയ്യേണ്ടി വരും.

ശിവരാജ് കമ്മീഷനെ ഭീഷണിപ്പെടുത്തി സോളാര്‍ കേസ് അട്ടിമറിക്കാനാണ് ഭരണപക്ഷത്തിന്റെ ശ്രമം. ഇതിനെതിരയാണ് പ്രതിപക്ഷം തിങ്കളാഴ്ച്ച ശബ്ദമുയര്‍ത്തിയത്. എന്നാല്‍, അടിയന്തര പ്രമേയം അവതരിപ്പിക്കാന്‍ അനുമതി നിഷേധിച്ച സ്പീക്കര്‍ക്ക് അതിനുള്ള കാരണം വിശദീകരിക്കാന്‍ കഴിഞ്ഞില്ല. ഇതെത്തുടര്‍ന്ന് സ്പീക്കറുടെ ഡയസിന് മുന്നില്‍ പ്രതിപക്ഷം പ്രതിഷേധിച്ചു അതിനുശേഷം അദ്ദേഹത്തിന്റെഓഫീസിന് പുറത്ത് സത്യാഗ്രഹമിരിക്കുകയും ചെയ്തു.

തുടര്‍ന്ന് ഓഫീസിലേക്ക് വിളിപ്പിച്ചപ്പോള്‍ അദ്ദേഹത്തെ പോയി കണ്ടു. പ്രശ്‌നം വീണ്ടും അവതരിപ്പിച്ചെങ്കിലും അനുമതി നിഷേധിച്ചതിനുള്ള കാരണം അദ്ദേഹത്തിന് വിശദീകരിക്കാന്‍ കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ നിസഹായതയാണ് ഇവിടെ വെളിവാകുന്നതെന്നും വി.എസ് പറഞ്ഞു. കോണ്‍ഗ്രസിന്റെ നേതാവ് സോണിയാ ഗാന്ധിയാണെന്നും പാര്‍ലമെന്റില്‍ ഭരണപക്ഷത്തിന് മുമ്പില്‍ അവര്‍ ഇഴയുകയാണെന്നും വി.എസ് പറഞ്ഞു. പ്രതിപക്ഷമെന്ന നിലയില്‍ അവകാശങ്ങള്‍ക്ക് വേണ്ടി അവര്‍ക്ക് ഇഴയേണ്ടി വരുന്ന ബുദ്ധിമുട്ട് തങ്ങള്‍ക്ക് മനസ്സിലാവും. പക്ഷെ ഉമ്മന്‍ചാണ്ടിക്കത് മനസിലാക്കാന്‍ സാധിക്കുന്നില്ലെന്നും വി.എസ് പറഞ്ഞു.

Top