കണ്ണൂരില്‍ മദ്യലഹരിയില്‍ മകന്‍ അച്ഛനെ തലയ്ക്കടിച്ച്‌ കൊന്നു

കണ്ണൂര്‍: കുടിയാന്മാലയില്‍ മദ്യലഹരിയില്‍ മകന്‍ അച്ഛനെ തലയ്ക്കടിച്ചു കൊന്നു. കൈതളം തുണ്ടത്തില്‍ കൊച്ചഗസ്തിയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.മദ്യപിച്ചെത്തിയ മകന്‍ ബേബി വാക്ക് തര്‍ക്കത്തിനൊടുവില്‍ പട്ടിക ഉപയോഗിച്ച്‌ അച്ഛന്‍ കൊച്ചഗസ്തിയുടെ തലയ്ക്കടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ കൊച്ചഗസ്തിയെ നാട്ടുകാര്‍ തളിപ്പറമ്പിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവക്കുകയായിരുന്നു. സംഭവത്തില്‍ പ്രതി ബേബിയെ പോലീസ് അറസ്റ്റ് ചെയ്തു. കുടിയാന്‍മലയിലെ വീടിനു സമീപത്തു നിന്നാണ് ബേബിയെ പൊലീസ് പിടികൂടിയത്.
തിങ്കളാഴ്ച രാത്രി പത്തോടെ ബേബിയുടെ വീട്ടിലായിരുന്നു സംഭവം. അടിയേറ്റ് ബോധരഹിതനായി നിലത്തുവീണ ആഗസ്തിയെ അയൽവാസികൾ ചേർന്ന് ഉടൻതന്നെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. നാട്ടുകാർ വിവരം നൽകിയതനുസരിച്ച് സ്ഥലത്തെത്തിയ പോലീസ് മകനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.മരിച്ച ആഗസ്തി മകൻ ബേബിയോടൊപ്പമായിരുന്നു താമസം.

മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ഇരിട്ടി പൊന്നാറ്റിൽ കുടുംബാംഗം അന്നക്കുട്ടിയാണ് മരിച്ച ആഗസ്തിയുടെ ഭാര്യ. മക്കൾ: മേരി, ജോസ്, ആനിസ്, ബേബി, സോമി, സിൽവി. മരുമക്കൾ: ജോസഫ് വെള്ളാരംകുന്നേൽ (കുടിയാന്മ), സിസിലി പുതുശേരിയിൽ (പുലിക്കുരുന്പ), ലില്ലി പുതുശേരിയിൽ (കോട്ടൂർ, ശ്രീകണ്ഠപുരം), ലിനി ചക്കാലയിൽ (ആടാംപാറ), ഏബ്രഹാം മംഗലത്ത് (കുടിയാന്മല).

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top