ആര്‍ത്തവ കാലത്ത് സ്വന്തം വീട്ടില്‍ നേരിട്ട വിലക്കിനെക്കുറിച്ച് നായിക സോനം കപുര്‍

ന്യുഡൽഹി:ആര്‍ത്തവകാലത്ത് സ്വന്തം വീട്ടില്‍ നേരിട്ട ദുരനുഭവത്തെ കുറിച്ച് ബോളിവുഡ് നടി സോനം കപുര്‍ വെളിപ്പെടുത്തുന്നു. തന്റെ ജീവിതത്തില്‍ ആര്‍ത്തവകാലങ്ങളില്‍ അമ്പലത്തില്‍ പോകുന്നതിനും അടുക്കളയില്‍ കയറുന്നതിനും അച്ചാറുഭരണിക്കടുത്തേയ്ക്കു ചെല്ലുന്നതിനു പോലും മുത്തശ്ശി വിലക്കിരുന്നു എന്നു സോനം കപൂര്‍ പറയുന്നു. സോനം കപൂര്‍, അക്ഷയ് കുമാര്‍, രാധിക ആപ്‌തെ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പാഡ്മാന്‍ എന്ന ചിത്രത്തിന്റെ പ്രമേയവും ഇതു തന്നെയാണ്.

സാനിറ്റി നാപ്കിനുകള്‍ കുറഞ്ഞ ചെലവില്‍ നിര്‍മ്മിക്കാന്‍ വര്‍ഷങ്ങളോളം കഷ്ട്ടപ്പെട്ട് ഒടുവില്‍ ജീവിത വിജയം നേടിയ അരുണാചലം മുരുഗാനന്തത്തിന്റെ ജീവിതമാണു പാഡ്മാന്‍ എന്ന ചിത്രം പറയുന്നത്. ആര്‍ത്തവത്തെക്കുറിച്ചു പൊതുവേദിയില്‍ ചര്‍ച്ച ചെയ്യുന്ന നഗരങ്ങളില്‍ സ്ത്രീകള്‍ക്ക് ഈ പ്രമേയം സുപ്രധാനമായി തോന്നണമെന്നില്ല.എന്നാല്‍ ഗ്രാമങ്ങളില്‍ ഇപ്പോഴും ആര്‍ത്തവ ശുചിത്വത്തെക്കുറിച്ച് അജ്ഞത തുടരുന്നു എന്നും സോനം പറയുന്നു.സിനിമയുടെ ചിത്രീകരണം നടന്ന മേഹശ്വരിലും പരിസരങ്ങളിലും ഇന്നും ആര്‍ത്തവത്തെക്കുറിച്ചും പാലിക്കേണ്ട ശുചിത്വത്തേക്കുറിച്ചും നിലനില്‍ക്കുന്ന അജ്ഞത തന്നെ ഞെട്ടിച്ചു. നഗരങ്ങളില്‍ ജീവിച്ചിരുന്ന തങ്ങള്‍ വിലക്കുകള്‍ നേരിട്ടിരുന്നു എങ്കില്‍ ഗ്രാമങ്ങളിലെ പെണ്‍കുട്ടികള്‍ അനുഭവിച്ചിരുന്നത് എത്രമാത്രമായിരുന്നുവെന്നു സങ്കല്‍പ്പിക്കാവുന്നതിലുമപ്പുറമാണെന്നു സോനം കപൂര്‍ പറയുന്നു. അക്ഷയ് കുമാറിന്റെ ഭാര്യ ട്വിങ്കില്‍ ഖന്നയാണു പാഡ്മാന്റെ തിരക്കഥ ഒരുക്കിരിക്കുന്നത്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ആര്‍ ബല്‍കിയാണ്.</spa

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top