അമേരിക്ക :ബഹിരാകാശത്ത് ഇരുന്ന് ഗ്രഹങ്ങളെ നിരീക്ഷിക്കുന്നതിനിടെ ഒരു പിസ്സ കഴിക്കണമെന്ന് തോന്നിയാല്‍ എന്തു ചെയ്യും. സ്വന്തമായി പിസ്സ ഉണ്ടാക്കി കഴിക്കുകയല്ലാതെ വേറെ നിവൃത്തിയില്ല. അത്തരത്തിലൊരും രസകരമായ വീഡിയോ ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കപ്പെടുന്നത്.അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ ശാസ്തരജ്ഞന്‍മാരാണ് ബഹിരാകാശത്ത് നിന്ന് പിസ്സയുണ്ടാക്കി കഴിച്ച് ശ്രദ്ധ നേടുന്നത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്നുള്ളതാണ് ഈ ദൃശ്യങ്ങള്‍.നാസയുടെ ബഹിരാകാശ ശാസ്ത്രജ്ഞനായ പൗലോ നെ്‌സ്‌പോളിയാണ് തങ്ങളുടെ ഒഴിവ് സമയങ്ങളിലെ രസകരമായ വീഡിയോ സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്യുന്നത്.കണ്ട് നില്‍ക്കുന്ന പ്രേക്ഷകരില്‍ ഏറെ കൗതുകം ജനിപ്പിക്കുന്ന രീതിയിലാണ് ബഹിരാകാശ ശാസ്ത്രജ്ഞന്‍മാര്‍ പിസ്സ ഉണ്ടാക്കുന്നതും ഇത് പിന്നീട് കഴിക്കുന്നതും. പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം തന്നെ ഈ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു.