സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ കണ്ണട വാങ്ങിയ വകയില്‍ 49,900 രൂപ സര്‍ക്കാരില്‍ നിന്ന് കൈപ്പറ്റി; ആരോഗ്യമന്ത്രിക്ക് പിന്നാലെ സ്പീക്കറും കണ്ണട വിവാദത്തില്‍

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്ക് പിന്നാലെ സ്പീക്കർ പി.ശ്രീരാമകൃഷ്ണനും കണ്ണട വിവാദത്തില്‍. സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ കണ്ണട വാങ്ങിയ വകയില്‍ 49,900 രൂപ കൈപ്പറ്റി. ചികിത്സാ ചെലവിനത്തില്‍ 4, 25,594 രൂപ സ്പീക്കര്‍ കൈപ്പറ്റിയെന്ന് ആര്‍ടിഐ രേഖ തെളിയിക്കുന്നു. ലെൻസിന് വേണ്ടി 45000രൂപയും ഫ്രെയിമിന് വേണ്ടി 4900 രൂപയുമാണ് കൈപ്പറ്റിയിരിക്കുന്നത്. നേരത്തെ ആരോഗ്യമന്ത്രി കെ.കെ.ശൈലജ കണ്ണടയ്‌ക്ക് വേണ്ടി വൻതുക കൈപ്പറ്റിയതും വിവാദമായിരുന്നു. ഇതിന് പുറമെ പിണറായി വിജയൻ സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം ചികിത്സാ ചെലവിലേക്കായി സ്പീക്കർ നാലേകാൽ ലക്ഷം രൂപ കൈപ്പറ്റിയെന്നും നിയമസഭാ സെക്രട്ടറിയേറ്റ് രേഖ വ്യക്തമാക്കുന്നു. എന്നാൽ ഇത് എന്തിനാണ് ചെലവഴിച്ചതെന്ന് വ്യക്തമാക്കുന്ന ബില്ലുകൾ നിയമസഭയിലെ കണക്കുകളിൽ ലഭ്യമല്ലെന്നാണ് വിവരം. അതേസമയം കണ്ണട വാങ്ങിയത് ഡോക്ടറുടെ നിര്‍ദേശമനുസരിച്ചാണെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

Top