കര്‍ണാടകയിലെ റവന്യൂ മന്ത്രിയുടെ ഒരു വീഡിയോ ആണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ദേശീയ, സംസ്ഥാന മീറ്റുകളില്‍ വിജയം നേടിയ കായിക താരങ്ങള്‍ക്ക് മന്ത്രി ആര്‍.വി. ദേശ്പാണ്ഡെ സ്പോര്‍ട്സ് കിറ്റുകള്‍ വലിച്ചെറിഞ്ഞ് കൊടുക്കുന്നതാണ് ദൃശ്യങ്ങളില്‍.
സ്റ്റേജില്‍ നില്‍ക്കുന്ന മന്ത്രി താഴെ നില്‍ക്കുന്ന താരങ്ങള്‍ക്ക് കിറ്റ് ഓരോന്ന് വീതം എറിഞ്ഞ് കൊടുക്കുകയാണ്. തന്‍റെ സ്വന്തം മണ്ഡലത്തില്‍ പിഡബ്ല്യുഡി നിര്‍മിച്ച ഇന്‍ഡോര്‍ സ്റ്റേഡിയം ഉദ്ഘാടനം ചെയ്യാന്‍ എത്തിയതാണ് മന്ത്രി. ഉദ്ഘാടനത്തിനും അതിഥികളുടെ പ്രസംഗത്തിനും ശേഷമാണ് കിറ്റുകളുടെ വിതരണം തുടങ്ങിയത്.
പേരുകളുടെ പട്ടിക നീണ്ടപ്പോള്‍ ഈ ചടങ്ങിന് ശേഷം മറ്റെവിടെയോ പോകാനിരുന്ന മന്ത്രി സമയം ലാഭിക്കാന്‍ താരങ്ങള്‍ക്ക് കിറ്റ് എറിഞ്ഞ് നല്‍കുകയായിരുന്നു. ഇതിനെതിരെ വ്യാപക വിമര്‍ശനങ്ങളാണ് രാജ്യമൊട്ടാകെ ഉയരുന്നത്. സാമാന്യ മര്യാദ പോലും കാണിക്കാതെ കായിക താരങ്ങളോട് പെരുമാറിയ മന്ത്രിയോട് വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുതെന്നാണ് സോഷ്യല്‍ മീഡിയ അടക്കം പറയുന്നത്.
#WATCH Karnataka Revenue Minister RV Deshpande throws sports kits from a stage at national, state and district level athletes, in Karwar's Haliyala. (31.10.18) pic.twitter.com/m82LYSh9wL
— ANI (@ANI) November 1, 2018