കവിതാ മോഷണത്തിലെ കള്ളന്‍ ഒടുവില്‍ പിടിയിലായി. പൊങ്ങച്ചം കാണിക്കാന്‍ സ്വന്തം കവിത എന്ന നിലയില്‍ അദ്ധ്യാപിക ദീപാ നിശാന്തിന് കലേഷിന്റെ കവിത മോഷ്ടിച്ചു നല്‍കിയത് സ്വയം പ്രഖ്യാപിത ബുദ്ധിജീവിയായ ശ്രീചിത്രനാണെന്ന് വ്യക്തമാകുന്നു. ഇതിനായുള്ള തെളിവുകള്‍ ദീപാ നിശാന്ത് തന്നെ പുറത്തുവിട്ടു. താനെഴുതിയ കവിതയാണെന്ന നിലയില്‍ ശ്രീചിത്രനാണ് കവിത ദീപ നിശാന്തിന് നല്‍കിയത്. ദീപയുടെ പേരില്‍ പ്രസിദ്ധീകരിക്കുന്നതി പ്രശ്‌നമില്ലെന്നും നിര്‍ദ്ദേശിച്ചിരുന്നു.
കവിതാ മോഷണം പിടിക്കപ്പെടുകയും സംഭവം വിവാദമാകുകയും ചെയ്ത സാഹചര്യത്തില്‍ ദീപ തന്നെ ശ്രീചിത്രനോട് കവിതാ കലേഷിന്റേതല്ലേ എന്ന ചോദ്യം ഉന്നയിച്ചു. വാട്സ് ആപ്പ് വഴിയാണ് ചോദിച്ചത്. ഇങ്ങനെ ചോദിച്ചപ്പോഴും ശ്രീചിത്രന്‍ തന്റെ വാദത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. കലേഷ് തന്റെ കവിത മോഷ്ടിച്ചു എന്നാണ് ദീപാ നിശാന്തിനോട് ശ്രീചിത്രന്‍ പറഞ്ഞത്. ഇക്കാര്യം വ്യക്തമാക്കുന്ന ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടുകളാണ് ദീപാ നിശാന്ത് പുറത്തുവിട്ടത്. ന്യൂസ്റപ്റ്റ് ഓണ്‍ലൈനിനാണ് ദീപ ശ്രീചിത്രനുമായുള്ള ചാറ്റിന്റെ വിവരം പുറത്തുവിട്ടത്.
ശ്രീചിത്രന്‍ കലേഷിനോട് മാപ്പ് പറഞ്ഞു കൊണ്ടിട്ട പോസ്റ്റില്‍ ദീപയെ കള്ളിയാക്കുന്ന വിധത്തിലായിരുന്നു പരാമര്‍ശം നടത്തിയത്. ഈ സാഹചര്യത്തില്‍ കൂടിയാണ് വാട്സ് ആപ്പ് ചാറ്റുകള്‍ പുറത്തുവിട്ടത്. കവിതാമോഷണ വിവാദം പുറത്തുവന്ന വേളയിലാണ് വാട്സ്ആപ്പ് ചാറ്റുകള്‍ പുറത്തുന്നത്. കവിത എസ് കലേഷിന്റേതാണോ എന്നാണ് ദീപ ശ്രീചിത്രനോട് ചോദിക്കുന്നത്.
അതിന് മറുപടിയായി ശ്രീചിത്രന്‍ കലേഷിനെ കള്ളനാക്കാനാണ് ശ്രമിച്ചത്. ദീപ പറഞ്ഞത് ഇങ്ങനെ: ‘ഈ പ്രശ്‌നം മുമ്പ് സംസാരിച്ച് തീര്‍ത്തതാണ്. ഈ കവിത എപ്പോള്‍ എഴുതിയതാണെന്നും, എങ്ങനെ എഴുതിയതാണെന്നും ഏറ്റവും കൃത്യമായി അറിയാവുന്ന ആള്‍ ദീപയാണ്. കലേഷിന്റെ പേരില്‍ ഈ കവിത വന്ന ശേഷമുണ്ടായ പ്രശ്‌നങ്ങളൊക്കെ 2017ലെ സംഭവങ്ങള്‍ ആണ്. അതുവലിയ പ്രശ്‌നം ഒക്കെ ആയിരുന്നു. വളരെ വ്യക്തിപരമായ അനുഭവങ്ങളും അതില്‍ ഉണ്ടായി.’
തുടര്‍ന്നും ചാറ്റ് തുടര്‍ന്നപ്പോള്‍ ഞാന്‍ എഴുതിയ പലതും ഇങ്ങനെ കയ്യില്‍ നിന്നുപോയെന്നാണ് ശ്രീചിത്രന്‍ പറഞ്ഞത്. ഒരു കാലത്ത് ഒരുപാട് വിഗ്രഹങ്ങള്‍ തകര്‍ന്നു. ഈ കാലത്തില്‍ അങ്ങനെ എന്തെല്ലാം സംഭവിച്ചു. പഴയകാലം തന്നെ മറക്കാന്‍ ശ്രമിക്കുന്നു. അന്നത്തെ നന്മകളും തിന്മകളും അടക്കം. സാരമില്ല. ദീപ അത് ആരുടേതെന്ന് അറിയില്ലായിരുന്നു എന്ന് പറഞ്ഞാല്‍ മതിയല്ലോ. സാരമില്ല. വേറൊരു കവിക്കും/കവിതയ്ക്കും ഈ പ്രശ്‌നമുണ്ടായി. ‘അര്‍ദ്ധരാത്രി’ എന്ന എന്റെ കവിത ‘ശ്രീജിത്ത് അരിയല്ലൂരിന്റെ’ പേരില്‍ വന്നു.’
ശ്രീചിത്രന്റെ ചാറ്റിന് മറുപടിയായി ഞാന്‍ മോഷ്ടിച്ചെന്നല്ലേ കരുതൂ. ഞാനെന്താണ് വേണ്ടതെന്ന് ദീപ നിശാന്ത് ശ്രീചിത്രനോട് ചോദിക്കുന്നതും സ്‌ക്രീന്‍ ഷോട്ടിലുണ്ട്. ഈ സ്‌ക്രീന്‍ഷോട്ട് ന്യൂറപ്റ്റ് ഓണ്‍ലൈന്‍ പുറത്തുവിട്ടതോടെ എസ് കലേഷിനെ കള്ളനാക്കാന്‍ നടത്തിയ ശ്രമങ്ങള്‍ കൂടിയാണ് പുറത്തുവരുന്നത്. തന്റെ ഭാഗങ്ങള്‍ ന്യായീകരിക്കാന്‍ വേണ്ടി യഥാര്‍ത്ഥ ഉടമയെ കള്ളനാക്കാന്‍ ശ്രമിച്ച ഇടതു ബുദ്ധിജീവിയുടെ പൊയ്മുഖമാണ് പുറത്തുവരുന്നത്.
കവിത വിവാദമായപ്പോള്‍ തന്നെ ദീപാ നിശാന്തിന് മാപ്പു പറഞ്ഞ് വിഷയത്തില്‍ നിന്നും തടിയൂരാമായിരുന്നു. എന്നാല്‍, ഈ വിഷയത്തില്‍ വസ്തുത പുറത്തുപറഞ്ഞാല്‍ പലര്‍ക്കും പ്രശ്നങ്ങളുണ്ടാകുമെന്നായിരുന്നു ദീപാ നിശാന്ത് അഭിപ്രായപ്പെട്ടത്. നേരത്തെ കവിതാ മോഷണത്തിലെ മാപ്പ് കലേഷ് തള്ളിയിരുന്നു. കവിതാ മോഷണ വിവാദത്തില്‍ മാപ്പ് പറയുകയല്ല വേണ്ടതെന്നും തന്റെ കവിതയുടെ വരികള്‍ വെട്ടി വഴിയില്‍ ഉപേക്ഷിച്ചത് ആരാണെന്ന് വ്യക്തമാക്കണമെന്നും കവി എസ് കലേഷ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുകയുണ്ടായി.
എസ് കലേഷ് 2011ല്‍ എഴുതിയ ‘അങ്ങനെയിരിക്കെ മരിച്ചുപോയ് ഞാന്‍/ നീ’ എന്ന കവിതയോട് സാമ്യമുള്ള രചന ദീപ നിശാന്തിന്റേതായി എകെപിസിടിഎ (കോളേജ് അദ്ധ്യാപകരുടെ സംഘടന) മാഗസിനില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് കവിതാവിവാദത്തിന് തുടക്കമാകുന്നത്. തൃശ്ശൂര്‍ കേരള വര്‍മ്മ കോളെജ് അദ്ധ്യാപികയായ ദീപയുടെ ചിത്രം സഹിതമാണ് കവിത പ്രസിദ്ധീകരിച്ചിരുന്നത്. ദീപ വര്‍ഷങ്ങള്‍ക്ക് മുമ്പ് താന്‍ എഴുതിയ കവിത മോഷ്ടിച്ച് വികലമാക്കി പ്രസിദ്ധീകരിച്ചെന്ന് ചൂണ്ടിക്കാട്ടി കലേഷ് രംഗത്ത് വരികയായിരുന്നു. ഇതോടെയാണ് വിവാദം ഉടലെടുത്തത്.
കടപ്പാട്: ന്യൂസ്റപ്റ്റ് ഓണ്‍ലൈന്‍