ശ്രീദേവിയുടെ മരണം അപകട മരണം.മുങ്ങി മരണത്തിൽ കൂടുതൽ അന്യോഷണം  കൂടുതൽ പരിശോധന നടക്കും.നടിയുടെ രക്തത്തിൽ ലഹരിയുടെ അംശം കൂടുതൽ.പബ്ലിക് പ്രോസിക്യൂട്ടര്‍ മൃതദേഹം വിട്ടുകൊടുക്കാനുള്ള അനുമതി നൽകിയില്ല. 

 

ബിജു കല്ലേലിഭാഗം 

ദുബായ് :ദുബായ് എമിരേറ്റ്സ് ടവറിൽ  വച്ച് മരണപ്പെട്ട ഇന്ത്യയുടെ മുഖശ്രീയായിരുന്ന ബോളിവുഡ് നടി ശ്രീദേവിയുടേത് മരണം  ഹൃദയാഘാതം മൂലമല്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. നടി ബാത്ത് ടബില്‍ മുങ്ങിമരിച്ചതാണെന്നാണ് ഫോറന്‍സിക് വിദഗ്ദ്ധരുടെ നിഗമനം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശ്രീദേവി താമസിച്ചിരുന്ന ദുബായ് എമിരേറ്റ്സ് ടവറിൽ റൂമിലെ ബാത്റൂമിൽ ശനിയാഴ്ച രാത്രി 9.30.നു അബോധാവസ്ഥയിൽ കണ്ടതിനെ തുടർന്ന് റാഷിദിയ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ശ്രീദേവി മരിക്കുകയായിരുന്നു.ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പ് തന്നെ ശ്രീദേവിയുടെ മരണം സംഭവിച്ചതായാണ് റിപ്പോര്‍ട്ട്. ഫോറൻസിക് പോസ്റ്റ്മാർട്ടം റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ശ്വാസകോശത്തിൽ വെള്ളം കയറിയുള്ള മുങ്ങിമരണമാണ് ശ്രീദേവിക്ക് സംഭവിച്ചത്. എന്നാൽ കൂടുതൽ പരിശോധനകൾ നടക്കുന്നതിനാൽ ദുബായ് പബ്ലിക് പ്രോസിക്യൂട്ടര്‍ മൃതദേഹം വിട്ടുകൊടുക്കാനുള്ള അനുമതി നൽകിയില്ല.

ബാത്ത് ടാബിലെ വെള്ളത്തിൽ ആയിരുന്നു ശ്രീദേവിയെ അബോധാവസ്ഥയിൽ കണ്ടത്.കുളിക്കാൻ കയറിയ ശ്രീദേവി ബാത്‌റൂമിൽ നിന്നും ഒരുപാട് സമയമായിട്ടും തിരികെ വരങ്ങപ്പോൾ ഭർത്താവ് ബോണികപൂറായിരുന്നു ബാത്ത്റൂം തള്ളി തുറന്നത്. അപ്പോളാണ് ശ്രീദേവിയെ  വെള്ളത്തിൽ ബോധരഹിതയായി കണ്ടത്. നടിയുടേത് ഹൃദയാഘാതം മൂലമുള്ള മരണമാണെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വിശദമായ പരിശോധനയിലാണ് മുങ്ങിമരണമാണെന്ന് കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ട്, ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ ലഭിച്ചതോടെ ശ്രീദേവിയുടെ അപ്രതീക്ഷിതമായ ഈ മരണത്തെക്കുറിച്ച് പല കോണുകളില്‍ നിന്നുണ്ടായ സംശയങ്ങൾക്ക് വിരാമമായി. sridevi-certificate-new.jpg.image.470.246

ശ്രീദേവിയുടേത് മുങ്ങിമരണമാണെങ്കിലും അതില്‍ ദുരൂഹതയില്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ബാത്ത് ടബിലേക്ക് കുഴഞ്ഞു വീഴുകയും അതില്‍ കിടന്നു മരിക്കുകയുമായിരുന്നു എന്ന നിഗമനത്തിലാണ് ഫോറന്‍സിക് വിദഗ്ദ്ധരെത്തി നില്‍ക്കുന്നത്. ശ്രീദേവിയുടെ രക്തത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്തിയതായിയും റിപ്പോര്‍റ്റുകളുണ്ട്. ഫോറന്‍സിക് പരിശോധനഫലം ലഭിച്ചതോടെ ദുബായ് പോലീസ് ശ്രീദേവിയുടെ മരണസര്‍ട്ടിഫിക്കറ്റ് കൈമാറി .

അതെ സമയം ശ്രീദേവിയുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ അവസാനിച്ചു ഫോറൻസിക് വിഭാഗത്തിന്റെ സർട്ടിഫിക്കറ്റുകൾ ലഭിക്കാനുണ്ടായ കാലതാമസമാണ് മൃതദേഹം മുബൈയിലേക്ക് കൊണ്ടുവരാൻ താമസിച്ചത്.സാധാരണ മരണം  സംഭവിച്ചാൽ എട്ടു മണിക്കൂറിനുള്ളിൽ കിട്ടേണ്ട ഫോറൻസിക് റിപ്പോർട്ട്.നാൽപതു മണിക്കൂറിനു ശേഷമാണ് ലഭിച്ചത്. ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഓഫീസിൽ നേരിട്ട് ഇടപെട്ടതിനാലാണ് പഴുതുകൾ അടച്ചു എല്ലാവിധ പരിശോധനകളും നടത്തി ഫോറൻസിക് റിപ്പോർട്ട് തയാറാക്കിയത്.  sreedevi       ശ്രീദേവിയുടെ മൃതദേഹം മുംബൈയിലെത്തിക്കാനായി അനില്‍ അംബാനിയുടെ 13 സീറ്റുള്ള സ്വകാര്യവിമാനം ഇന്നലെത്തന്നെ ദുബായിൽ എത്തിയിരുന്നു .ബോണി കപൂറിന്റെ സഹോദരിയുടെ മകന്‍ കൂടിയാണ് വിവാഹിതനായ മോഹിത മര്‍വയുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനായി വ്യാഴാഴ്ചയായിരുന്നു ശ്രീദേവി ദുബായിലെത്തിയത്.

മൂത്ത മകളായ ജാന്‍വി വിവാഹത്തില്‍ പങ്കെടുക്കുന്നതിന് ദുബായില്‍ എത്തിയിട്ടില്ലായിരുന്നു. അരങ്ങേറ്റ ചിത്രമായ ധടകിന്റെ തിരക്കുകളില്‍ ആയിരുന്നതിനാലാണ് ജാന്‍വി എത്താതിരുന്നത്. കുടുംബം മടങ്ങിപ്പോയ ശേഷം സഹോദരി ശ്രീലതയ്ക്ക് ഒപ്പമായിരുന്നു ശ്രീദേവി ദുബായില്‍ തുടര്‍ന്നത്. സഹോദരന്‍ സഞ്ജയ് കപൂര്‍ ആണ് മാധ്യമങ്ങളെ മരണ വിവരം അറിയിക്കുന്നത്.

മോഹിത് മര്‍വയുടെ വിവാഹ ചിത്രങ്ങള്‍ സ്വന്തം ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലും ശ്രീദേവി മരണത്തിന് മുന്‍പ് പങ്കുവെച്ചിട്ടുണ്ട്. ബര്‍ദുബായ് പോലീസാനു  ശ്രീദേവിയുടെ മരണത്തില്‍ കേസെടുതത്ത്.

നാലാം വയസില്‍ തുണൈവന്‍ എന്ന ചിത്രത്തില്‍ ബാലതാരമായി അഭിനയ രംഗത്തേക്ക് വന്ന ശ്രീദേവിയ്ക്ക് 1971 പൂമ്പാറ്റ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു. രണ്ട് സംസ്ഥാന ചലചിത്ര പുരസ്‌കാരങ്ങളും ആറ് ഫിലിം ഫെയര്‍ പുരസ്‌കാരങ്ങളും താരം സ്വന്തമാക്കിയിട്ടുണ്ട്.

1976 ല്‍ മുണ്ട്ര് മുടിച്ച് എന്ന തമിഴ് ചിത്രത്തിലൂടെയാണ് ശ്രീദേവിയുടെ നായികയായുള്ള അരങ്ങേറ്റം. പിന്നീട് 1983 ലെ ‘ഹിമ്മത് വാല’ ആണ് ആദ്യത്തെ ബോളിവുഡ് ചിത്രം. 1997 ല്‍ അഭിനയ രംഗത്ത് നിന്ന് താല്‍ക്കലികമായി വിടപറഞ്ഞ ശ്രീദേവി 2012 ല്‍ ഇംഗ്ലീഷ് വിംഗ്ലിഷ് എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് മടങ്ങിയെത്തിയത്. 2013 ല്‍ രാജ്യം പദ്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു. 2017 ല്‍ പുറത്തിറങ്ങിയ ‘മാം’ ആണ് അവസാനമായി പുറത്തിറങ്ങിയത്

Top