ശ്രീദേവി മരിച്ചത് കുളിമുറിയില്‍ കുഴഞ്ഞ് വീണ്; നടിക്ക് ഹൃദയ സംബന്ധമായ അസുഖങ്ങളില്ല; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ സത്യം അറിയാനാകൂ;

ദുബായ്: നടി ശ്രീദേവി മരിച്ചത് ബാത്ത്‌റൂമില്‍ കുഴഞ്ഞുവീണാണെന്ന് റിപ്പോര്‍ട്ട്. അറബ് മാധ്യമമായ ഖലീജ് ടൈംസാണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ദുബായിലെ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ അവസാനിച്ചതായി ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതര്‍ പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ യഥാര്‍ത്ഥ മരണകാരണം അറിയാനാകൂ.

ദുബായില്‍ വച്ച് ഹൃദയസ്തംഭനം വന്നാണ് ശ്രീദേവി മരിച്ചത് എന്നാണ് കുടുംബാംഗങ്ങള്‍ ആദ്യം അറിയിച്ചത്. ഭര്‍ത്താവ് ബോണി കപൂറിനൊപ്പം താമസിക്കുകയായിരുന്ന ദുബായിലെ എമിറേറ്റ്‌സ് ടവര്‍ ഹോട്ടലിലാണ് ശ്രീദേവി കുഴഞ്ഞുവീണത്. തുടര്‍ന്ന് റാഷിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയില്‍ കൊണ്ടുവരുമ്പോള്‍ തന്നെ ശ്രീദേവി മരിച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംഭവത്തിൽ പ്രതികരിക്കാൻ ആശുപത്രി അധികൃതർ തയ്യാറായില്ല. അതേസമയം ദുബായ് പൊലീസ് മരണത്തിൽ അന്വേഷണം ആരംഭിച്ചു. ശ്രീദേവിയെ മരിച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചതെന്ന് ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. ഇതിനാൽ തന്നെ ഫോറൻസിക് വിഭാഗത്തിലേക്കാണ് മൃതദേഹം കൊണ്ടുപോയത്.

ഹൃദയസ്തംഭനം മൂലമാണോ കുഴഞ്ഞുവീണതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പൂര്‍ത്തിയായശേഷം മാത്രമേ വ്യക്തമാവൂ. ഇക്കാര്യത്തില്‍ പോലീസും ഔദ്യോഗിക വിവരങ്ങള്‍ ഒന്നും തന്നെ പുറത്ത് വിട്ടിട്ടില്ല. മൃതദേഹം ഇപ്പോള്‍ അല്‍ ഖ്വാസെയ്‌സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അതിനിടെ ശ്രീദേവിക്ക് ഇതുവരെ ഹൃദയസംബന്ധമായ ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ലെന്ന് പറഞ്ഞ് ബോണി കപൂറിന്റെ സഹോദരന്‍ സഞ്ജയ് കപൂര്‍ രംഗത്തുവന്നു.

Top