നെഞ്ചില്‍ നാണയം വച്ച ശേഷം മജീഷ്യനായ യുവാവ് സ്ത്രീകളെ ലൈംഗീകമായി ചൂഷണം ചെയ്ത വിരുതൻ ഒടുവിൽ പിടിയിലായി .മാജിക്കിന്റെ മറവില്‍ സ്ത്രീകളെ ചൂഷണം ചെയ്ത തെരുവ് മാജിക്കുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. സു എന്ന തെരുവ് മജീഷ്യനാണ് അറസ്റ്റിലായത്. ഇദ്ദേഹം ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. ഇയാള്‍ തന്നെ ചിത്രീകരിച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് സംഭവത്തെ കുറിച്ച് പോലീസ് അന്വേഷിച്ചത്.
റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ചെങ്കുഡു തെരുവില്‍ മാജിക് എന്ന പേരില്‍ സ്ത്രീകളുടെ നെഞ്ചില്‍ നാണയം വയ്ക്കുകയും അശ്ലീലമായ രീതിയില്‍ നെഞ്ചില്‍ സ്പര്‍ശിക്കുകയുമാണ് ഇയാള്‍ ചെയ്തിരുന്നത്. കുറച്ച് സമയത്തിന് ശേഷം ഇയാള്‍ നാണയം തിരികെ എടുക്കുകയും ചെയ്യും. സ്ത്രീകള്‍ സ്തംബധരായി നില്‍ക്കുമ്പോള്‍ ഇതാണ് എന്റെ മാജിക് ട്രിക് എന്നാണ് ഇയാള്‍ പറയുന്നത്. വീഡിയോ ശ്രദ്ധയില്‍ പെട്ടതോടെ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. നിരവധി സ്ത്രീകളെയാണ് ഇത്തരത്തില്‍ ഇയാള്‍ ചൂഷണം ചെയ്തത്.