ശിവകാമിയുടെ വേഷം ഉപേക്ഷിച്ച പ്രമുഖനടി ? കരിയറിലെ വലിയ നഷ്ടം സ്വന്തമാക്കിയ നടി ആരാണെന്നറിയണോ

ബാഹുബലിയിലെ പ്രധാന കഥാപാത്രങ്ങളിലൊന്നാണ് നടി രമ്യ കൃഷ്ണന്‍ അവതരിപ്പിച്ച ശിവകാമി കഥാപാത്രം ശക്തമായ ഒരു സ്ത്രീയുടെ പല ഭാവഭേദങ്ങളും പ്രകടമാക്കി കൈയടി നേടിയിരുന്നു. എന്നാല്‍ ചിത്രത്തില്‍ അഭിനയിക്കുന്നതിനായി ആദ്യം സംവിധായകന്‍ രാജമൗലി സമീപിച്ചത് രമ്യ കൃഷ്ണനെ ആയിരുന്നില്ലെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്തകള്‍.ശിവകാമി ബാഹുബലിയിലെ രാജമാതാവാണ് ശിവകാമി. മഹിഴ്മതി എന്ന രാജ്യത്തിന്റെ ശക്തമായ തീരുമാനങ്ങള്‍ എടുക്കുന്നയാളാണ് ശിവകാമി ദേവി. തീവ്രവും ശ്കതവുമായ രാജ്ഞിയുടെ വേഷം അവതരിപ്പിച്ചിരുന്നത് നടി രമ്യ കൃഷ്ണനായിരുന്നു.ramya-2

ആദ്യം അവസരം നല്‍കിയത് ശ്രീദേവിക്ക്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചില സിനിമകള്‍ പല നടി നടന്മാര്‍ക്കും നഷ്ടങ്ങളാണ്. അത്തരത്തില്‍ വലിയൊരു നഷ്ടം സംഭവിച്ചിരിക്കുന്നത് നടി ശ്രീദേവിക്കാണ്. ബാഹുബലിയിലെ ശിവകാമി ദേവിയുടെ വേഷം ചെയ്യുന്നതിന് ആദ്യം സംവിധായകന്‍ രാജമൗലി സമീപിച്ചത് നടി ശ്രീദേവിയുടെ അടുത്തായിരുന്നു. എന്നാല്‍ നടി അത് നിരസിക്കുകയായിരുന്നു. സിനിമ ഉപേക്ഷിക്കാനുള്ള കാരണം ബാഹുബലിയുടെ കഥ ഇഷ്ടമായിട്ടും നടി സിനിമയില്‍ അഭിനയിക്കാത്തതിന് കാരണം പ്രതിഫലമായിരുന്നു. നിലവില്‍ ഉണ്ടായിരുന്ന ബജറ്റിനെക്കാള്‍ ഇരട്ടി തുകയായിരുന്നു നടി ചോദിച്ചിരുന്നത്. എന്നാല്‍ ഇത് നല്‍കാത്തതിനെ തുടര്‍ന്ന് നടി സിനിമയില്‍ നിന്നും മാറി.ramya-krishna-regal-look-baahubali

തുടര്‍ന്ന് സംവിധായകന്‍ രമ്യയെ തേടി എത്തുകയായിരുന്നു. രമ്യക്ക് ആലോചിക്കാന്‍ മറ്റൊന്നുമില്ലായിരുന്നു രമ്യ കൃഷ്ണനോട് സിനിമയുടെ കഥ പറഞ്ഞതോടെ മറ്റൊന്നും ചിന്തിക്കാനില്ലായിരുന്നു. കഥ ഇഷ്ടമായ ഉടനെ സമ്മതം മൂളുകയായിരുന്നു. അത് നടിയുടെ ജീവിതത്തില്‍ വലിയ അവസരങ്ങളിലൊന്നായി മാറുകയായിരുന്നു. ബാഹുബലിയിലെ അവസരം നഷ്ടപ്പെടുത്തിയത് ശ്രീദേവിയുടെ കരിയറിലെ വലിയ നഷ്ടമായിരുന്നു. മാത്രമല്ല പിന്നീട് നടി അഭിനയിച്ച സിനിമകള്‍ ബോക്‌സ് ഓഫീസില്‍ വന്‍ പരാജയമായിരുന്നു ചരിത്രങ്ങള്‍ സൃഷ്ടിച്ച് ബാഹുബലി നിലവില്‍ ഇന്ത്യന്‍ സിനിമയിലുണ്ടായിരുന്ന എല്ലാ റെക്കോര്‍ഡുകളും തിരുത്തി പുതിയത് കുറിച്ചിരിക്കുകയാണ് സിനിമ. ചിത്രത്തില്‍ അഭിനയിച്ച താരങ്ങളെല്ലാം അവരുടെ കഥാപാത്രത്തെ ജീവന്‍ നല്‍കി മാറ്റുകയായിരുന്നു.

Top