എസ്എസ്എൽസി പരീക്ഷാഫലം ചൊവ്വാഴ്‌ച പകൽ രണ്ടിന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് പ്രഖ്യാപിക്കും. ടിഎച്ച് എസ്എൽസി, ടിഎച്ച് എസ്എൽസി (ഹിയറിങ് ഇംപേർഡ്), എസ്എസ്എൽസി (ഹിയറിങ് ഇംപേർഡ്), എഎച്ച്എസ്എൽസി പരീക്ഷാഫലവും പ്രഖ്യാപിക്കും. ഉച്ചയ്ക്ക് രണ്ടു മണിക്ക് ഓൺലൈനിൽ ഫലം അറിയാം. ഈ വർഷം കേരളത്തിൽ പത്താം ക്ലാസിൽ 4.20 ലക്ഷത്തിലധികം കുട്ടികളാണ് പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നത്. എസ്എസ്എൽസി / ടിഎച്ച്എസ്എൽസി / എസ്എസ്എൽസി (ശ്രവണ വൈകല്യമുള്ളവർ) / ടിഎച്ച്എസ്എൽസി (എച്ച്ഐ) / എഎച്ച്എസ്എൽസി ഫലങ്ങളാണ് ഇന്ന് പ്രഖ്യാപിക്കുന്നത്.
പത്താം ക്ലാസ് ഫലം എല്ലാ വിദ്യാർത്ഥികൾക്കും സമയം നഷ്ടപ്പെടാതെ ലഭ്യമാണെന്ന് ഉറപ്പാക്കാൻ അധികൃതർ ആറ് ഔദ്യോഗിക സൈറ്റുകളിൽ പ്രസിദ്ധീകരിക്കും. വിദ്യാർഥിയുടെ പേര്, റോൾ നമ്പർ, നേടിയ ആകെ മാർക്ക്, അവന്റെ / അവളുടെ യോഗ്യതാ നില എന്നിവ അടങ്ങിയതായിരിക്കും പരീക്ഷാഫലം. അതേസമയം പരീക്ഷാ ഫലത്തിന്‍റെ മാർക്ക് ലിസ്റ്റ് വിദ്യാർത്ഥികൾ അതത് സ്കൂളുകളിൽ നിന്ന് ശേഖരിക്കേണ്ടതുണ്ട്.
ഫലം അറിയാനുള്ള സൈറ്റുകൾ ഏതൊക്കെ?
1. വെബ്സൈറ്റ് ഓപ്പൺ ചെയ്യുക
2. ഫലം അറിയാൻ ലോഗിൻ ചെയ്യുന്നതിന് രജിസ്ട്രേഷൻ നമ്പറും ജനനത്തീയതിയും നൽകുക.
3. ഫലം അറിയുന്നതിനുള്ള ബട്ടണിൽ ക്ലിക്കുചെയ്യുക
4. ഫലം സ്ക്രീനിൽ ദൃശ്യമാകും.
5. പരീക്ഷഫലം ഡൗൺലോഡ് ചെയ്യുന്നതിനുള്ള ഓപ്ഷൻ തെരഞ്ഞെടുക്കാം.
ഫലം അറിയാൻ താഴെ പറയുന്ന വെബ്സൈറ്റുകൾ സന്ദർശിക്കുക
http://keralapareekshabhavan.in
https://sslcexam.kerala.gov.in/
http://www.results.kite.kerala.gov.in/
http://keralaresults.nic.in/
https://www.prd.kerala.gov.in/
http://www.sietkerala.gov.in/
SSLC (ശ്രവണവൈകല്യമുള്ളവർ)- https://sslchiexam.kerala.gov.in/
THSLC https://thsslcexam.kerala.gov.in/
THSLC (HI) https://thsslchiexam.kerala.gov.in/
AHSLC https://ahslcexam.kerala.gov.in/