പ്രണയ അഭ്യർഥന നിരസിച്ചു; പെൺകുട്ടിയെ കുത്തിപ്പരിക്കേൽപിച്ച് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു

വ​യ​നാ​ട്: പ്രണയ അഭ്യർഥന നിരസിച്ചതിനെ തുടർന്ന് പ്രകോപിതനായ യുവാവ് കോളേജ് വിദ്യാര്‍ഥിനിയെ കുത്തിപരിക്കേൽപ്പിച്ചു. ലക്കിടി ഓറിയന്റല്‍ കോളേജിന് സമീപത്തു വെച്ചായിരുന്നു ആക്രമണം. പാ​ല​ക്കാ​ട് മ​ണ്ണാ​ർ​ക്കാ​ട് സ്വ​ദേ​ശി ദീ​പു​വാ​ണ് വി​ദ്യാ​ർ​ഥി​നി​യെ അ​ക്ര​മി​ച്ച​ത്. വ​യ​നാ​ട് സ്വ​ദേ​ശി​യാ​യ ബി​രു​ദ വി​ദ്യാ​ർ​ഥി​നി​ക്കാ​ണ് കു​ത്തേ​റ്റ​ത്.

പുല്‍പ്പള്ളി സ്വദേശിയായ പെണ്‍കുട്ടി രണ്ടാം വര്‍ഷ ഫാഷന്‍ ഡിസൈനിങ് വിദ്യാര്‍ഥിയാണ്. ദീപുവിനെ ഫെയ്‌സ്ബുക്കിലൂടെയാണ് പെണ്‍കുട്ടി പരിചയപ്പെട്ടത്. പ്രവാസിയായ ദീപു അവധിക്ക് നാട്ടിലെത്തിയപ്പോള്‍ പെണ്‍കുട്ടിയെ കാണാന്‍ ലക്കിടിയിലെത്തുകയായിരുന്നു. ബന്ധത്തില്‍ താത്പര്യമില്ലെന്ന് പെണ്‍കുട്ടി അറിയിച്ചതിനെ തുടര്‍ന്ന് ഞായറാഴ്ച്ച ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുകയും, കുത്തിപ്പരിക്കേൽപ്പിക്കുകയുമായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പെണ്‍കുട്ടിയുടെ കണ്ണിനും മുഖത്തും സാരമായ പരിക്കേറ്റിട്ടിട്ടുണ്ട്. നിലവില്‍ വൈത്തിരി താലൂക്ക് ആശുപത്രിയിലുള്ള പെണ്‍കുട്ടിയെ വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. ആക്രമണത്തിന് ശേഷം ഇ​യാ​ൾ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു. കൈ ​ഞ​ര​മ്പ് മു​റി​ച്ചാ​ണ് ഇ​യാ​ൾ ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച​ത്. ദീപുവും നിലവില്‍ വൈത്തിരി താലൂക്ക് ആശുപത്രിയിലാണുള്ളത്. സംഭവ സമയത്ത് യുവാവിനൊപ്പമുണ്ടായിരുന്ന സുഹൃത്തിനേയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Top