പച്ചക്കറിയുടെ മറവില്‍ കടത്തിയ 75 ചാക്ക് ഹാന്‍സ് പിടികൂടി; ഒരാള്‍ പിടിയില്‍;സംഭവം വയനാട്ടില്‍

വയനാട്: കാട്ടിക്കുളത്ത് പച്ചക്കറിയുടെ മറവില്‍ കടത്തിയ 75 ചാക്ക് ഹാന്‍സ് പിടികൂടി. കര്‍ണാടകയില്‍ നിന്നാണ് നിരോധിത പുകയില ഉല്പ്പന്നങ്ങള്‍ കടത്തിയത്. ഡ്രൈവര്‍ വാളാട് നൊട്ടന്‍ വീട്ടില്‍ ഷൗഹാന്‍ സര്‍ബാസിനെ പൊലീസ് അറസ്റ്റ് ചെയ്തു.ഹാന്‍സ് കടത്തിയ കെ എല്‍ 55 എന്‍ 6018 വാഹനവും കസ്റ്റഡിയിലെടുത്തു.

ഓണത്തോടനുബന്ധിച്ച് കര്‍ണാടകയില്‍നിന്ന് വലിയ തോതില്‍ വയനാട് വഴി ലഹരിവസ്തുക്കള്‍ കടത്തുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് പരിശോധന. കാട്ടിക്കുളത്ത് നടത്തിയ പരിശോധനയിലാണ് പിക്കപ്പ് ജീപ്പില്‍ കടത്തിക്കൊണ്ടുവന്ന ഹാന്‍സ് പിടികൂടിയത്. പതിനഞ്ച് പൌച്ചുകളടങ്ങിയ അമ്പത് കവറുകളിലുള്ള ഹാന്‍സാണ് പിടികൂടിയത്. 56000ത്തിലേറെ പാക്കറ്റുകളുണ്ട്. മുപ്പത് ലക്ഷത്തോളം രൂപ വിലവരുന്ന ഹാന്‍സാണ് പിടികൂടിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top