കോട്ടയം : കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ച ബജറ്റിൽ സ്റ്റാർട്ടപ്പുകൾക്കുള്ള നികുതി ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചതും , കാർഷിക ആക്സിലറേറ്റർ ഫണ്ട് രൂപീകരിക്കാൻ തീരുമാനിച്ചതും അടക്കമുള്ള നിർദേശങ്ങൾ സ്വാഗതാർഹമാണെന്ന് സൗത്ത് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ് ആന്റ് ഇൻഡസ്ട്രീസ്. ഡ്യൂട്ടിയിൽ 16 ശതമാനം വർദ്ധനവ് വരുത്തുക വഴി കാർഷിക ആക്സിലേറ്റർ ഫണ്ട് വർദ്ധിപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത് ഏറെ പ്രതീക്ഷ നൽകുന്നതാണ്.
ധനമന്ത്രി നിർമ്മല സീതാരാമൻ തന്റെ തുടർച്ചയായ അഞ്ചാമത്തെ ബജറ്റിൽ സ്റ്റാർട്ടപ്പുകൾക്കുള്ള നികുതി ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചത് യുവ സംരംഭകർക്ക് പ്രചോദനമാണ്. 2024 മാർച്ച് വരെ സംയോജിപ്പിച്ച സ്റ്റാർട്ടപ്പുകൾക്ക് ആദായനികുതി ആനുകൂല്യങ്ങൾ നീട്ടാൻ തീരുമാനിച്ചതും യുവാക്കളെ വ്യവസായത്തിലേയ്ക്ക് ആകർഷിക്കുമെന്ന് പ്രതീക്ഷിക്കാം.
ഇൻഫ്രാ & നിക്ഷേപം സാധ്യതകൾ അഴിച്ചുവിടുന്നു, യുവശക്തി, സാമ്പത്തിക മേഖലയായി രാജ്യത്തെ മാറ്റും എന്നതും വ്യവസായികൾക്ക് പ്രതീക്ഷയാണ്. കോവിഡ് പ്രതിസന്ധിക്ക് ശേഷമുള്ള ബജറ്റ് രാജ്യത്തെ വ്യവസായ മേഖലയിലടക്കം പുതിയ പ്രതീക്ഷ നൽകുമെന്നും സൗത്ത് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ് ആന്റ് ഇൻഡസ്ട്രീസ് അറിയിച്ചു.
രണ്ട് കോടി രൂപ വരെ വിറ്റുവരവുള്ള ചെറുകിട വ്യവസായങ്ങൾക്ക് നികുതി ഇളവ് നൽകുമെന്ന് കേന്ദ്രബജറ്റിൽ പ്രഖ്യാപനമുണ്ട്. 50 ലക്ഷം വരുമാനമുള്ള പ്രഫഷനലുകൾക്കും 2023ലെ ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ നികുതി ഇളവ് പ്രഖ്യാപിച്ചത് ആശ്വാസകരമാണ്.
ആദായനികുതി അപ്പീലുകൾ പരിഹരിക്കാൻ ജോയിന്റ് കമ്മിഷണർമാർക്കും ചുമതല നൽകിയത് സ്വാഗതാർഹമാണ്. ഇൻകം ടാക്സ് പരിധി ഏഴു ലക്ഷമായി ഉയർത്തിയത് മധ്യ വർഗത്തിന് ആശ്വാസം പകരുന്നതിനൊപ്പം വ്യവസായികൾക്ക് ആത്മവിശ്വാസവും ഉയർത്തുമെന്നും സൗത്ത് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ് ആന്റ് ഇൻഡസ്ട്രീസ് അറിയിച്ചു.