എണ്‍പതാം പിറന്നാളില്‍ ആനവണ്ടി എട്ടു കോടി ക്ലബ്ബില്‍; അപൂര്‍വ്വ റെക്കോര്‍ഡില്‍ പങ്കാളിയായ ഒരു ടിക്കറ്റിന്റെ കഥ

സ്വകാര്യ ബസ് സമരം കാരണം കെഎസ്ആര്‍ടിസിക്ക് വലിയ നേട്ടമാണ് ഉണ്ടായത്. നഷ്ടത്തിലായ കെഎസ്ആര്‍ടിസിക്ക സ്വകാര്യ ബസുകള്‍ പണി മുടക്കിയ ദിവസങ്ങളില്‍ വരുമാനത്തില്‍ വന്‍ വര്‍ദ്ധനയാണ് ഉണ്ടായിരുന്നത്. പല സ്ഥലങ്ങളിലേക്കും അധിക സര്‍വ്വീസ് നടത്തിയാണ് ആന വണ്ടി കളക്ഷന്‍ ഉയര്‍്തതിയത്. ഇങ്ങനെ കളക്ഷന്‍ ഉയര്‍ന്ന് വന്നപ്പോള്‍ അതൊരു മത്സരമായി മാറി അങ്ങനെയാണ് എട്ടു കോടി ക്ലബ്ബിലെത്തുക എന്ന റെക്കോര്‍ഡിനായി ശ്രമം നടത്തിയത്.

അവിശ്വസനീയമായാണ് കഴിഞ്ഞ 19ാം തീയ്യതി ആന വണ്ടി ആ കടമ്പ കടന്നത്. ഒറ്റ ദിവസം എട്ടുകോടി കളക്ഷന്‍. ശരിക്കു പറഞ്ഞാല്‍ 8 കോടി 50 ലക്ഷത്തി 68 ആയിരത്തി 777 രൂപ!! ആത്മാര്‍ത്ഥതയുടെ ആള്‍രൂപങ്ങളായ ജീവനക്കാരുടെ നേട്ടമാണിത്. ഇന്നലത്തെ ദിവസത്തിന് മറ്റൊരു പ്രത്യേകത കൂടി ഉണ്ടായിരുന്നു. കെഎസ്ആര്‍ടിസിയുടെ എണ്‍പതാം പിറന്നാളായിരുന്നു ഇന്നലെ. ആ ദിവസത്തിലാണ് എട്ടു കോടി കളക്ഷന്‍ നേടി ചരിത്രത്തില്‍ ഈ ദിവസത്തെ അടയാളപ്പെടുത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Image may contain: one or more people

ആ എട്ടു കോടിയില്‍ പങ്കാളിത്തം കിട്ടിയ ഒരു ടിക്കറ്റിന്റെ വ്യത്യസ്തമായ കഥയാണ് താഴെ പറയുന്നത്. ആനവണ്ടിയെ ജീവനു തുല്യം സ്‌നേഹിക്കുന്ന ജീവനക്കാരനായ സന്തോഷ് കുട്ടന്റെ ഫേസ്ബുക്ക് പോസ്റ്റാണിത്.

പോസ്റ്റിൻ്റെ പൂർണ്ണരൂപം ചുവടെ:

8 കോടി പങ്കിട്ട ഒരു ടിക്കറ്റ്

രാവിലെ 10 മണിക്ക് തമ്പാനൂര്‍ എത്തി കിളിമാനൂരില്‍ കാത്തുനിന്നു കയറിയ Sumesh Thiruvarpil നോട് അല്‍പസമയം സംസാരിച്ച ശേഷം കണ്ടക്ടര്‍ Sunil Kumar ഒപ്പം പ്രഭാത ഭക്ഷണം കഴിച്ചു.. സുമേഷുമൊത്ത് ഒരു സെല്‍ഫി.. അതു കഴിഞ്ഞു മൊബൈല്‍ എടുത്തു നോക്കി.. ഒരു മെസ്സേജ് ( sms) ഫ്രി ആകുമ്പോള്‍ വിളിക്കണം നിബുച്ചേട്ടനാണ് ഞാന്‍ ഉടനെ വിളിച്ചു..
Nibu Mathews : എവിടാ..
ഞാന്‍ : തിരുവനന്തപുരം . ഇന്ന് 6. 45 ആണ് ഡ്യൂട്ടി..
നിബച്ചേട്ടന്‍ : അതേ . ഒരു കാര്യം ചെയ്യാമോ :
ഞാന്‍ : എന്താ..?
ചേട്ടന്‍ : ഞാന്‍ ഓഫിസിലാ.. ഒരു ടിക്കറ്റ് എടുക്കാമോ..
ഞാന്‍ : എവിടെ പോകാനാ.. ?
ചേട്ടന്‍ : തിരുവനന്തപുരം / തിരുവല്ല ..
ഞാന്‍ : എപ്പഴത്തേക്ക്
ചേട്ടന്‍ : ഞാന്‍ വരുന്നില്ല.. ഇന്ന് നമുക്ക് 8 കോടി തികയ്ക്കണ്ടേ.. അതിന് എന്റെ പങ്ക്..
ഞാന്‍ ഒരു നിമിഷം എന്ത് പറയണമെന്ന് അറിയാതെ നിന്നു.. പിന്നാലെ നിബുച്ചേട്ടന്റെ ശബ്ദം കാതില്‍ വീണു . തമ്മില്‍ കാണുമ്പോള്‍ ഞാന്‍ പൈസാ തരാം…
ഞാന്‍ : എനിക്ക് മനസ്സിലായി നിബുചേട്ടാ.. ഞാന്‍ ചെയ്യാം..
വണ്ടി എടുക്കുന്നതിന് മുന്‍പ് ഞാന്‍ ഈ വിവരം കണ്ടകടര്‍ സുനില്‍ സാറിനോട് പറഞ്ഞു.. ആദ്യം മനസ്സിലായില്ലെങ്കിലും കാര്യം മനസ്സിലായപ്പോള്‍ ടിക്കറ്റ്തന്നു…
അഭിമാനം തോന്നിയ നിമിഷം.. എന്റെ സൗഹൃദങ്ങള്‍ ഈ സ്ഥാപനൊത്തോട് മനസ്സില്‍ കൊണ്ടുനടക്കുന്ന സ്‌നേഹം , കടപ്പാട് , ആത്മാര്‍ത്ഥത എല്ലാം മനസ്സിലാക്കയിട്ടുണ്ട്.. അതില്‍ നിന്നെല്ലാം വേറിട്ടു ഒരു സ്‌നേഹം.. ഞാന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തെ ജനങ്ങള്‍ എങ്ങനെ നോക്കിക്കാണുന്നു.. എന്നു ആത്മഅഭിമാനത്തോടെ കണ്ട നിമിഷം.. A BIG SALUTE FOR YOU AND YOUR LOVE. താങ്കള്‍ക്കും താങ്കളുടെ കുടുമ്പത്തിനും എല്ലാ ആശംസകളും.. നിബുച്ചേട്ടാ..
8 കോടി നേടാന്‍ ഇന്നലെ യാത്ര ചെയ്ത എല്ലാവര്‍ക്കും, അധ്വാനിച്ച എല്ലാവര്‍ക്കും, പിന്തുണച്ച എല്ലാവര്‍ക്കും കുടാതെ 80 മത് പിറന്നാള്‍ ആഘോഷിക്കുന്ന കെ എസ് ആര്‍ ടി സിയുടെ വെള്ളതാളുകളില്‍ സുവര്‍ണ്ണ ലിപികളില്‍ ഞാനിത് സമര്‍പ്പിക്കുന്നു..
ഇതാണ് കെ എസ് ആര്‍ ടി സി
ഇതാണ് സ്‌നേഹം…
ഇതാണ് കടപ്പാട്
സ്‌നേഹപൂര്‍വ്വം സന്തോഷ് കുട്ടന്‍സ്

Image may contain: 1 person, sitting

Top