സംസ്ഥാനത്തെ ഭൂരിപക്ഷം കുട്ടികളും ക്ലാസുകളിലെത്തിയെന്ന് വിദ്യാഭ്യാസമന്ത്രി, യൂണിഫോമും ഹാജരും നിര്‍ബന്ധമല്ല

സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ സാധാരണ നിലയിലേക്ക്. 23 മാസങ്ങള്‍ക്ക് ശേഷമാണ് വിദ്യാലയങ്ങള്‍ ഇത്തരത്തില്‍ സാധാരണ നിലയിലേക്ക് എത്തിയിരിക്കുന്നത്. 47 ലക്ഷം കുട്ടികളാണ് ഇന്ന് ക്ലാസ് മുറികളിലേക്കും പഴയ കൂട്ടുകാര്‍ക്ക് അടുത്തേക്കുമായി തിരികെ എത്തിയത്.

യൂണിഫോമും ഹാജരും നിലവില്‍ നിര്‍ബന്ധമാക്കിയിട്ടില്ല. അധ്യയനം പഴയ പടിയായെങ്കിലും ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരുമെന്നാണ് വിദ്യാഭ്യാസവകുപ്പ് അറിയിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൊവിഡ് വ്യാപനം നിയന്ത്രണവിധേയമായതോടെയാണ് സംസ്ഥാനത്തെ സ്‌കൂളുകളില്‍ പൂര്‍ണ തോതില്‍ ക്ലാസുകള്‍ തുടങ്ങിയത്. സ്‌കൂളുകള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനം തുടങ്ങുന്നതിന്റെ ആവേശത്തിലാണ് വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍.

സംസ്ഥാനത്തെ ഭൂരിപക്ഷം കുട്ടികളും ഇന്ന് ക്ലാസുകളിലെത്തിയെന്നാണ് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചത്. ഇന്ന് വരാത്ത കുട്ടികളും രണ്ട് ദിവസത്തിനുള്ളില്‍ വരുമെന്ന് പ്രതീക്ഷിക്കുന്നതായും സ്‌കൂള്‍ തുറന്നതില്‍ മുഴുവന്‍ കുട്ടികളും സന്തോഷത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

Top