ഏഴാം ക്ലാസ്സുകാരന് പ്രിന്‍സിപ്പലിന്റെ ക്രൂരമര്‍ദ്ദനം; സംഭവത്തിനെതിരെ ശക്തമായ വിദ്യാര്‍ത്ഥി പ്രതിഷേധം, ഓഫീസ് റൂം അടിച്ച് തകര്‍ത്തു

കൊട്ടാരക്കര: കുട്ടികളെ തല്ലാന്‍ പാടില്ല എന്ന നിയമം ഉള്ള സംസ്ഥാനമാണ് കേരളം. എന്നാല്‍ കുട്ടികളെ തല്ലി മാത്രമേ നന്നാക്കുവാന്‍ കഴിയൂ എന്ന പുരാതന ചിന്താഗതി ഇതുവരെടും മാറിയിട്ടില്ല. ഇത്തരത്തിലൊരു സംഭവമാണ് കലയപുരം മാര്‍ ഇവാനിയോസ് ബഥനി സ്‌കൂളില്‍ നിന്നും പുറത്ത് വരുന്നത്.

സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിക്കാണ് ക്രൂര മര്‍ദ്ദനം ഏല്‍ക്കേണ്ടിവന്നത്. കലയപുരം മലയില്‍ ബഥേല്‍ വില്ലയില്‍ ഏബല്‍ (12)നാണ് മര്‍ദ്ദനമേറ്റത്. ക്ലാസ് മുറിയില്‍നിന്ന് ഏബലിനെയും സഹപാഠികളായ ആനന്ദ്, ആല്‍ബി, ക്രിസ്റ്റ് എന്നിവരെയും പ്രിന്‍സിപ്പല്‍ രാവിലെ എട്ടേകാലോടെ ഓഫീസിലേക്ക് വിളിപ്പിക്കുകയും ചൂരല്‍ ഉപയോഗിച്ച് അടിക്കുകയുമായിരുന്നെന്ന് പരാതിയില്‍ പറയുന്നു. അടിയേറ്റ് ഏബലിന്റെ പിന്‍ഭാഗം പൊട്ടി. കൊട്ടാരക്കര താലൂക്കാസ്പത്രിയില്‍ ചികിത്സയിലാണ് ഏബല്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ സംഭവമറിഞ്ഞ് വിദ്യാര്‍ത്ഥികള്‍ സംഘടിച്ച് സമരമായെത്തി. വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ച് അക്രമാസക്തമാകുകയും സ്‌കൂളിന്റെ ഫ്രണ്ട് ഓഫീസും സന്ദര്‍ശകമുറിയും കംപ്യൂട്ടറുകളും സമരക്കാര്‍ അടിച്ച് തകര്‍ക്കുകയും ചെയ്തു. രാവിലെ 7.45 മുതല്‍ ഉച്ചയ്ക്ക് 12.45 വരെയാണ് ഇപ്പോള്‍ സ്‌കൂള്‍ സമയം. വെള്ളിയാഴ്ച രാവിലെ എട്ടോടെയായിരുന്നു സംഭവങ്ങള്‍ക്ക് തുടക്കം. കാരണമെന്തെന്നറിയിക്കാതെ ക്യാമറയില്‍ എല്ലാം കണ്ടെന്ന് പറഞ്ഞായിരുന്നു പ്രിന്‍സിപ്പാളിന്റെ മര്‍ദ്ദനമെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.

ഇതിനു ശേഷം മര്‍ദ്ദനമേറ്റ കുട്ടികളെ ക്ലാസിന്റെ നാല് മൂലകളിലായി നിലത്തിരുത്തി. ക്ലാസ് കഴിഞ്ഞ് അവശനിലയില്‍ വീട്ടിലെത്തിയ ഏബലിനോട് രക്ഷിതാക്കള്‍ വിവരം തിരക്കിയപ്പോഴാണ് മര്‍ദ്ദനവിവരം അറിയുന്നത്. അതേസമയം, ക്ലാസില്‍ പതിവായി വഴക്കുണ്ടാക്കുന്ന വിദ്യാര്‍ഥികളെ ശിക്ഷിക്കുക മാത്രമാണുണ്ടായതെന്ന് മാനേജ്മെന്റ് പ്രതിനിധികള്‍ പറയുന്നു.

Top