വളാഞ്ചേരിയിൽ കണ്ടെത്തിയ മൃതദേഹം കാണാതായ സുബീറ ഫർഹത്തിന്റേത്! അയല്‍വാസി അറസ്റ്റില്‍, ക്രൂരതയ്ക്ക് കാരണം ഞെട്ടിക്കുന്നത്

കോഴിക്കോട് :വളാഞ്ചേരിയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ മൃതദേഹം കാണാതായ സുബീറ ഫർഹത്തിന്റേതെന്ന് തിരിച്ചറിഞ്ഞു. വസ്ത്രങ്ങൾ കണ്ട് ബന്ധുക്കളാണ് മൃതദേഹം സുബീറയുടേതെന്ന് തിരിച്ചറിഞ്ഞത്. സംഭവത്തില്‍ യുവതിയുടെ അല്‍വാസിയായ വരിക്കോടന്‍ അന്‍വറിനെ പോലീസ് അറസ്റ്റ് ചെയ്തു. മാര്‍ച്ച് 10നാണ് സുബീറ ഫര്‍ഹത്ത് പതിവ് പോലെ ജോലിക്ക് പുറപ്പെട്ട ശേഷം കാണാതായത്. വീടിനടുത്ത സിസിടിവി ദൃശ്യത്തില്‍ സുബീറ നടന്നുപോകുന്നത് പതിഞ്ഞിട്ടുണ്ട്. എന്നാല്‍ ജോലി ചെയ്യുന്ന വെട്ടിച്ചിറയിലെ ക്ലിനിക്കില്‍ എത്തിയില്ല. സുബീറയുടെ ഫോണ്‍ ലൊക്കേഷന്‍ വീടിന് സമീപത്ത് തന്നെയായിരുന്നു. അതുകൊണ്ടുതന്നെ ഈ പ്രദേശം കേന്ദ്രമായിട്ട് തന്നെയാണ് പോലീസ് അന്വേഷണം നടത്തിയത്. അന്വേഷണത്തില്‍ കൂടുതല്‍ പോലീസുകാര്‍ ഉള്‍പ്പെടുന്ന സംഘത്തെ ജില്ലാ പോലീസ് മേധാവി നിയോഗിച്ചിരുന്നു. മൃതദേഹം കൂടുതൽ പരിശോധനകൾക്ക് വിധേയമാക്കും.

അതേസമയം, സുബീറയെ കൊലപ്പെടുത്തിയതെന്ന് പ്രതി അൻവർ പൊലീസിനോട് സമ്മതിച്ചു. മോഷണത്തിനായാണ് സുബീറയെ കൊന്നത്. ആളൊഴിഞ്ഞ സ്ഥലത്തുവച്ച് സുബീറയെ കൊന്ന ശേഷം മൃതദേഹം കുഴിച്ചിടുകയായിരുന്നുവെന്നും ഇയാൾ പൊലീസിനോട് വിശദീകരിച്ചു. കുടുംബവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ആളായിരുന്നു പ്രതി അൻവറെന്ന് സുബീറയുടെ സഹോദരൻ ഷറഫുദീൻ പറഞ്ഞു. ഉദ്യോഗസ്ഥരെ വഴി തെറ്റിക്കാൻ ഇയാൾ മനഃപൂർവ്വം ശ്രമിച്ചു. ഇതിനായി ആക്ഷൻ കമ്മിറ്റിക്കൊപ്പം ഇയാൾ ചേർന്നതായും ഷറഫുദീൻ വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മാർച്ച് പത്തിനാണ് ദന്താശുപത്രിയിലെ ജീവനക്കാരിയായ യുവതിയെ കാണാതായത്. ജോലി സ്ഥലത്തേക്കുള്ള വഴിയിലെ സി.സി.ടി.വി ക്യാമറയിൽ യുവതി നടന്നു പോവുന്ന വ്യക്തമായ ദൃശ്യങ്ങളുണ്ട്. പിന്നീട് എങ്ങോട്ടു പോയെന്ന സംശയം ദുരൂഹമായി തുടരുകയായിരുന്നു. അൻവറിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് പെട്ടെന്ന് മണ്ണ് നിരപ്പാക്കിയ രീതിയിൽ കാണപ്പെട്ടതാണ് സംശയത്തിന് ഇടയാക്കിയത്. തുടർന്ന് മണ്ണ് നിരപ്പാക്കിയ ജെസിബി ഡ്രൈവറെ ചോദ്യം ചെയ്ത്പ്പോഴാണ് സംഭവത്തിൽ കൂടുതൽ സംശയം ബലപ്പെട്ടത്. പിന്നീട് നടത്തിയ പരിശോധനയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

ചൊവ്വാഴ്ച വൈകീട്ടാണ് ക്വാറിയില്‍ മണ്ണ് ഇളകിയ നിലയില്‍ നാട്ടുകാര്‍ കണ്ടത്. തുടര്‍ന്ന് പോലീസെത്തി ഇവിടെ പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ക്വാറിയും പരിസരവും പോലീസ് കാവലിലാണിപ്പോള്‍. മൃതദേഹ പരിശോധന പൂര്‍ത്തിയായാല്‍ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ. പ്രതിയെ ഇന്ന് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു. മൃതദേഹം ചീഞ്ഞളിഞ്ഞ നിലയിലാണ്. കഴിഞ്ഞ കുറച്ച് ദിവസമായി അന്‍വര്‍ പോലീസ് നിരീക്ഷണത്തിലായിരുന്നുവത്രെ. ഇയാള്‍ പോലീസിനൊപ്പം തിരച്ചിലിന്റെ ഭാഗമായിരുന്നു. ഒരു പ്രത്യേക സ്ഥലത്തെത്തിയപ്പോള്‍ ഇവിടെ തിരയേണ്ട എന്ന് അന്‍വര്‍ പറഞ്ഞുവത്രെ. ആ ഭാഗത്ത് തിരഞ്ഞപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഇതോടെ അന്‍വര്‍ കുടുങ്ങുകയും കാര്യങ്ങള്‍ പോലീസിനോട് വിശദീകരിക്കുകയുമായിരുന്നു എന്നാണ് വിവരം.ശാരീരികമായി ഉപദ്രവിച്ചോ എന്ന് വ്യക്തമല്ല.പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ ഇക്കാര്യം പറയാന്‍ സാധിക്കൂ. പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടന്നേക്കും. പ്രതി വിവാഹ മോചിതനാണ്. മുന്‍ ഭാര്യയ്ക്ക് ജീവനാംശം നല്‍കാന്‍ പണം കണ്ടെത്തുന്നതിനാണ് യുവതിയുടെ സ്വര്‍ണം കൈക്കലാക്കിയത് എന്നും പറയപ്പെടുന്നു.

Top