കണ്ണൂർ കുടിയാന്മലയിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം.അയൽവാസി പിണക്കാട്ട് ബിനോയി അറസ്റ്റിൽ

കണ്ണൂർ :കണ്ണൂർ കുടിയാന്മലയിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് കണ്ടെത്തൽ. വയോധികന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. കേസിൽ വലിയ അരീക്കാമല സ്വദേശി പിണക്കാട്ട് ബിനോയിയെ പോലീസ് അറസ്റ്റ് ചെയ്തു.അരിക്കമല സ്വദേശി കാട്ടുനിലത്തിൽ കുര്യാക്കോസാണ് മരിച്ചത്.

കഴിഞ്ഞ ശനിയാഴ്ചയാണ് കുര്യാക്കോസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ശനിയാഴ്ചയാണ് 78 കാരനായ അരീക്കാമല സ്വദേശി കാട്ടുനിലത്തിൽ കുര്യാക്കോസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുര്യാക്കോസ് വൈകിട്ട് വീട്ടിലേക്ക് മടങ്ങി എത്താത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. അരീക്കാമല പാറക്കടവ് തോടിനു സമീപത്തായിരുന്നു മൃതദേഹം.കഴുത്തിൽ പിടിമുറുക്കിയതിൻറെ ലക്ഷണങ്ങൾ കണ്ടതോടെയാണ് കൊലപാതകമാണെന്ന് സംശയം ആദ്യം ഉയർന്നത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ബിനോയുടെ പങ്ക് പുറത്തായത്.വാക്കുതർക്കത്തെ തുടർന്ന് കുര്യാക്കോസിനെ ബിനോയി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Top