വിവാഹം കഴിഞ്ഞിട്ട് 6 മാസം.കോഴിക്കോട് ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു..

കോഴിക്കോട്: ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി.ചെറുവാടി പഴംപറമ്പിൽ മുഹ്‌സിലാണ് കൊല്ലപ്പെട്ടത്. ഭർത്താവ് ഷഹീറിനെ മുക്കം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം.ഭാര്യയെ കുറിച്ചുള്ള സംശയമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ആറ് മാസം മുമ്പായിരുന്നു ഇരുവരും വിവാഹിതരായത്. ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നെന്നും ഷഹീറിന് സംശയ രോഗമുണ്ടായിരുന്നതായും പൊലീസ് പറയുന്നു. മുഹ്സിലയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. പുലർച്ചയോടെ ഷഹീറിന്റെ മുറിയിൽ നിന്നും വലിയ ശബ്ദം കേട്ട് തൊട്ടടുത്ത മുറിയിൽ ഉറങ്ങുകയായിരുന്നു മാതാപിതാക്കൾ എഴുന്നേറ്റ് വന്ന് വാതിൽ തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും ഷഹീർ കൂട്ടാക്കിയില്ല. തുടർന്ന് ഇവർ അടുത്ത വീടുകളിലുള്ള ബന്ധുക്കളെ വിളിച്ചുവരുത്തിയതോടെ ഷഹീർ വാതിൽ തുറന്ന് പുറത്തേക്ക് ഓടുകയായിരുന്നു. തുടർന്ന് ബന്ധുക്കൾ മുറിയുടെ അകത്തേക്ക് കയറി നോക്കുമ്പോഴാണ് മുഹ്സിലയെ രക്തത്തിൽ കുളിച്ച് കഴുത്തറുത്ത നിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ ഇവർ യുവതിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പുറത്തേക്ക് ഓടിയ ഷഹീറിനെ ബന്ധുക്കൾ പിടികൂടുകയായിരുന്നു. മുക്കം പൊലിസ് സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു. മലപ്പുറം ഒതായി സ്വദേശിനിയാണ് കൊല്ലപ്പെട്ട മുഹ്സില. കഴിഞ്ഞദിവസമാണ് യുവതി സ്വന്തം വീട്ടിൽനിന്ന് പഴംപറമ്പിലെ ഭർതൃ വീട്ടിലെത്തിയത്. വിവാഹത്തിനുശേഷം ഷഹീർ അധികം പുറത്തിറങ്ങാറില്ലായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.

കണ്ണൂരിൽ യുവതിയെ പീഡിപ്പിച്ച വില്ലേജ് ഓഫിസർ പിടിയിൽ. പുഴാതി വില്ലേജ് ഓഫിസറായ പള്ളിക്കുന്ന് സ്വദേശി രഞ്ജിത്ത് ലക്ഷ്മണനാണ് പിടിയിലായത്. പുസ്തക വിൽപനക്കായി വീട്ടിലെത്തിയ 23 കാരിയെ പീഡിപ്പിച്ചെന്നാണ് പരാതി. തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം.

അവിവാഹിതനായ രഞ്ജിത്ത് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീടുകൾ കയറി പുസ്തകങ്ങൾ വിൽപന നടത്തുന്ന പെൺകുട്ടി ഇയാളുടെ വീട്ടിലെത്തിയപ്പോഴാണ് പീഡനമുണ്ടായത്. പെൺകുട്ടിയെ വീടിനുള്ളിൽവച്ച് രഞ്ജിത്ത് ബലാത്സംഗം ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെയാണ് വനിതാ പൊലീസിൽ പെൺകുട്ടി പരാതി നൽകിയത്. പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ ചോദ്യം ചെയ്തു.

Top