ഒറ്റയ്ക്കു താമസിക്കുകയായിരുന്ന സ്ത്രീ സ്വന്തം ചിതയൊരുക്കി ജീവനൊടുക്കിയ നിലയില്‍. കോടംതുരുത്ത് മാളികത്തറ പത്മനാഭന്റെ ഭാര്യ ലീല (72) ആണു മരിച്ചത്. ശനിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. പൊലീസ് പറയുന്നത്; ശനിയാഴ്ച പകല്‍ വീടിനരികില്‍ ഇഷ്ടിക പാകി ലീല വിറക് അടുക്കുന്നതു കണ്ട് അയല്‍വാസികള്‍ അന്വേഷിച്ചിരുന്നു. പാചകാവശ്യത്തിനു വിറക് ഉണക്കുകയാണെന്നും വിറക് ചിതല്‍ അരിച്ചു പോകാതിരിക്കാനാണ് ഇഷ്ടിക പാകി അടുക്കുന്നതെന്നുമായിരുന്നു മറുപടി. വിറക് അടുക്കി മീതേ പഴയ ജനല്‍ വച്ചശേഷം അതിനു മുകളില്‍ കയറി നിന്ന് ദേഹത്തു മണ്ണെണ്ണ ഒഴിച്ചു കത്തിക്കുകയായിരുന്നു. രാത്രി 9 നു തീ ആളിപ്പടരുന്നതു കണ്ട് അയല്‍വാസികള്‍ എത്തിയപ്പോഴാണു സമീപത്തെ വാഴച്ചുവട്ടില്‍ ലീലാമണി ഗുരുതരാവസ്ഥയില്‍ കിടക്കുന്നതു കണ്ടെത്തിയത്. തുറവൂര്‍ ഗവ. ആശുപത്രിയില്‍ എത്തിച്ചിരുന്നു. സ്വയം ചിതയൊരുക്കി തീകൊളുത്തി ജീവനൊടുക്കിയതായി കുത്തിയതോട് പൊലീസ് കേസെടുത്തു.
ആലപ്പുഴയില്‍ ഒറ്റയ്ക്കു താമസിച്ചിരുന്ന സ്ത്രീ സ്വയം ചിതയൊരുക്കി ജീവനൊടുക്കിയ നിലയില്‍
Tags: suicide