കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രോഗി തൂങ്ങിമരിച്ചു; ആശുപത്രി അധികൃതര്‍ക്കെതിരെ ആരോപണവുമായി ബന്ധുക്കള്‍

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രോഗി തൂങ്ങിമരിച്ചു. ചാലപ്പുറം സ്വദേശി സജീവ് കുമാറിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്കെതിരെ ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തി.

ഈ മാസം 21നാണ് സജീവ് കുമാറിനെ ഇരു വൃക്കകളും തകരാറിലായി മെഡിക്കല്‍ കോളെജ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഇന്നലെ രാത്രി 11.30 ഓടെയാണ് സജീവിനെ ല്‍ആശുപത്രിയിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംഭവത്തില്‍ ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്ന് വീഴ്ച്ച സംഭവിച്ചതായും ബന്ധുക്കള്‍ ആരോപിക്കുന്നു. അതേസമയം ഇന്നലെ മരണം നടന്നിട്ടും ഇന്ന് രാവിലെയാണ് പൊലീസ് ആശുപത്രിയില്‍ എത്തിയതെന്നും ബന്ധുക്കള്‍ ആരോപിച്ചു.വിഷയത്തില്‍ ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് സജീവ് കുമാറിന്റെ ബന്ധുക്കള്‍.

Top