റാഗിംഗ് നടന്നിട്ടില്ല; മലയാളി നഴ്‌സിംഗ് വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്ന് കോളേജ് അധികൃതര്‍

53969057643f5_1402376279

ബെംഗളൂരു: അശ്വതി എന്ന മലയാളി നഴ്‌സിംഗ് വിദ്യാര്‍ത്ഥി റാഗിംഗിനിരയായ സംഭവുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നം ആളിക്കത്തുമ്പോള്‍ റാഗിംഗ് നടന്നിട്ടില്ലെന്നാണ് കോളേജ് അധികൃതര്‍ പറയുന്നു. റാഗിംഗ് നടന്നിട്ടില്ലെന്നും അശ്വതി ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്നും കോളേജ് വിശദീകരിക്കുന്നു.

അല്‍ ഖമര്‍ നഴ്സിംഗ് കോളേജ് വിദ്യാര്‍ത്ഥി അശ്വതിയാണ് ക്രൂരമായ റാഗിഗിനിരയായത്. ഒരുമാസം കഴിഞ്ഞാണ് സംഭവം പുറത്തുവരുന്നത്. പെണ്‍കുട്ടിയുടെ പ്രസ്താവന ഞെട്ടിക്കുന്നതാണെന്ന കോളേജ് അധികൃതര്‍ വ്യക്തമാക്കി. ആന്തരീകാവയവങ്ങള്‍ പൊള്ളിയ നിലയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പെണ്‍കുട്ടി ചികിത്സയില്‍ കഴിയുകയാണ്. തങ്ങളുടെ കോളേജില്‍ റാഗിംഗ് നടന്നിട്ടേയില്ലെന്ന് വ്യക്തമാക്കിയിരിക്കുന്ന കോളേജ് അധികൃതര്‍ പെണ്‍കുട്ടി ടോയ്ലറ്റ് ക്ളീനര്‍ കുടിക്കുകയായിരുന്നെന്നും പെട്ടെന്ന് തന്നെ പെണ്‍കുട്ടിയെ കലബുര്‍ഗിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആരോഗ്യവതിയായി ഇവര്‍ വീണ്ടും കോളേജില്‍ എത്തിയെന്നും ദിവസങ്ങള്‍ക്ക് മുമ്പ് മാതാപിതാക്കളോടൊപ്പം ഇവര്‍ പോയെന്നും പറഞ്ഞു. കലബുര്‍ഗി ആശുപത്രിയില്‍ റജിസ്റ്റര്‍ ചെയ്ത കേസിലും ആത്മഹത്യാ ശ്രമം പോലെ എന്നാണ് കാണിച്ചിരിക്കുന്നത്. റാഗിംഗുമായി ബന്ധപ്പെട്ട് മാധ്യമ വാര്‍ത്തകള്‍ക്ക് പിന്നാലെ തങ്ങള്‍ വിദ്യാര്‍ത്ഥികളെ ചോദ്യം ചെയ്തതായി പോലീസ് സൂപ്രണ്ട് എം ശശികുമാറും വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം തങ്ങള്‍ നടത്തിയ ചോദ്യം ചെയ്യലില്‍ രണ്ടു സീനിയര്‍ വിദ്യാര്‍ത്ഥികള്‍ പെണ്‍കുട്ടിയെ പാട്ടുപാടാനും നൃത്തം ചെയ്യിക്കാനും നിര്‍ബ്ബന്ധിക്കുകയും ടോയ്ലറ്റ് ക്ളീനര്‍ ബലമായി കുടിച്ചെന്നും വിവരം കിട്ടിയെന്നായിരുന്നു പോലീസ് ഉന്നതര്‍ വ്യക്തമാക്കിയത്. പരാതി കാലബുര്‍ഗി പോലീസ് സ്റ്റേഷനിലേക്ക് അയയ്ക്കുന്നത് കാത്തിരിക്കുക ആണെന്നും പരാതി കിട്ടിയാല്‍ ഉടന്‍ അന്വേഷണം തുടങ്ങുമെന്നും പോലീസ് പറഞ്ഞു.

കോളേജ് അധികൃതരുടെ പ്രസ്താവനയ്ക്കെതിരേ ഇരയുടെ കുടുംബവും രംഗത്ത് വന്നിട്ടുണ്ട്. പെണ്‍കുട്ടിക്ക് ആത്മഹത്യ ചെയ്യേണ്ട ഒരു കാര്യവും ഇല്ലെന്നാണ് ഇവര്‍ പറയുന്നത്. ആത്മഹത്യാശ്രമമായിരുന്നെങ്കില്‍ എന്തുകൊണ്ട് കോളേജ് അധികൃതര്‍ വിവരം മാതാപിതാക്കളെ അറിയിച്ചില്ല? പോലീസ് എന്തുകൊണ്ട് കേസ് എടുത്തില്ല? എന്നും ഇവര്‍ ചോദിക്കുന്നു. വീട്ടില്‍ എത്തുമ്പോള്‍ പെണ്‍കുട്ടിയുടെ അവസ്ഥ അത്യാസന്ന നിലയിലായിരുന്നു. പിന്നെ പെണ്‍കുട്ടി അസുഖം മാറി കോളേജില്‍ എത്തിയെന്നത് എങ്ങിനെ വിശ്വസിക്കാനാകുമെന്നും ചോദിച്ചു. കുറ്റവാളികളെ രക്ഷിക്കാനാണ് കോളേജിന്റെ ശ്രമമെന്നും ഇതിനായി പെണ്‍കുട്ടിയെ അപമാനിക്കുകയാണെന്നും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പറയുന്നു.

Top