ലിസി ആശുപത്രിയിലെ നഴ്സിങ് വിദ്യാര്‍ഥിനി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു

കൊച്ചി: എറണാകുളത്ത് നഴ്‌സിംഗ് വിദ്യാര്‍ഥിനി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു. എറണാകുളം ലിസി ആസ്പത്രിയുടെ നഴ്‌സിംഗ് കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിനി തൃക്കാക്കര സ്വദേശി ധന്യയാണ് മരിച്ചത്.

ശനിയാഴ്ച 12 മണിവരെ ക്ളാസിലുണ്ടായിരുന്ന ധന്യ ഹോസ്റ്റലിലേക്ക് മടങ്ങിപ്പോകുകയായിരുന്നു. കെട്ടിടത്തിന്‍ നിന്ന് ചാടിയ ഉടന്‍ തന്നെ ആശുപത്രിയിലത്തെിച്ചെങ്കിലും രക്ഷിക്കാനായില്ല.

Top