തെറിവിളി വിമര്‍ശിക്കപ്പെട്ടതിന് പിന്നാലെ സഖാക്കളുടെ ചാനല്‍ ചര്‍ച്ചയിലെ അധിക്ഷേപങ്ങള്‍ക്കെതിരെയും ശബ്ദം ഉയരുന്നു; കടുത്ത വിമര്‍ശനം ഉയര്‍ത്തി ജില്ലാ കമ്മറ്റി വനിത അംഗം

സിപിഎം സഖാക്കളുടെ സൈബര്‍ ഇടത്തിലെ തെറിവിളിയും ഭീഷണിയും വ്യാപകമായി വിമര്‍ശിക്കപ്പെടുകയാണ്. ഇതിന് പിന്നാലെ സഖാക്കള്‍ ചാനലില്‍ നടത്തുന്ന കസര്‍ത്തുകള്‍ക്കെതിരെയും ശബ്ദം ഉയരുന്നു. ചാനല്‍ ചര്‍ച്ചകളില്‍ സിപിഎം നേതാക്കള്‍ നടത്തുന്ന വ്യക്തിപരമായ അധിക്ഷേപങ്ങള്‍ ശരിയല്ലെന്ന് കണ്ണൂര്‍ ജില്ലാ കമ്മറ്റി അംഗം സുകന്യ നാരായണന്‍.

നിലപാടുകളെയാണ് നാം വിമര്‍ശിക്കേണ്ടത്. അതിനു പകരം വ്യക്തിപരമായ അധിക്ഷേപം നടത്തുന്നത് ശരിയല്ല. അത് എതിരാളികളെ സഹായിക്കലാണ്. ഇടതു പക്ഷത്തിനു വേണ്ടി സംസാരിക്കുമ്പോള്‍ നാം പുലര്‍ത്തേണ്ട നൈതികത കാത്തു സൂക്ഷിക്കാന്‍ കഴിയണമെന്നും സുകന്യ ഫേയ്സ്ബുക്കില്‍ വ്യക്തമാക്കി.

സുകന്യയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

നിലപാടുകളെയാണ് നാം വിമര്‍ശിക്കേണ്ടത്.അതിനു പകരം വ്യക്തിപരമായ അധിക്ഷേപം നടത്തുന്നത് ശരിയല്ല.അത് എതിരാളികളെ സഹായിക്കലാണ്. ഇടതു പക്ഷത്തിനു വേണ്ടി സംസാരിക്കുമ്പോള്‍ നാം പുലര്‍ത്തേണ്ട നൈതികത കാത്തു സൂക്ഷിക്കാന്‍ കഴിയണം. എതിരാളിക്ക് അതില്ല എന്നത് നമുക്കെന്തുമാവാം എന്നതിന്റെ ന്യായീകരണമല്ല.

നമ്മുടെ വഴിവിട്ട പരാമര്‍ശങ്ങള്‍ ചര്‍ച്ചകളെ തന്നെ യഥാര്‍ഥ വിഷയത്തില്‍ നിന്ന് വഴിതിരിച്ചു വിടുകയാണ്. ഓര്‍ക്കുക നമുക്കൊപ്പം നില്‍ക്കേണ്ട വലിയൊരു വിഭാഗത്തെ മാനസികമായി നാം അതിലൂടെ അകറ്റുകയാണ്

Latest
Widgets Magazine