കൊച്ചി: കോടതിയില്‍ കീഴടങ്ങാനെത്തിയ പള്‍സര്‍ സുനിയേയും രണ്ടാം പ്രതി വിജീഷിനെയും പോലീസ് പിടികൂടി. ജിസ്‌ട്രേറ്രിന്റെ ചേംബറില്‍ എത്തിയ ഇവരെ സി ഐ യുടെ നേതൃത്വത്തിലുണ്ടായിരുന്ന പോലീസ് സംഘം ബലമായി പിടികൂടുകയായിരുന്നു. കീഴടങ്ങാന്‍ തയ്യാറായി നിന്നിരുന്ന പ്രതികളെ ഇരച്ചെത്തിയ പോലീസ് പിടികൂടുകയായിരുന്നു. ചെറുത്ത് നില്‍ക്കാന്‍ സുനിയും വിജീഷും ശ്രമം നടത്തിയെങ്കിലും പരാജയമായിരുന്നു
സുനിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാര്‍ച്ച് മൂന്നാം തീയതിയിലേക്ക് മാറ്റിയിരുന്നു. സംഭവം നടന്ന് ആറ് ദിവസം പിന്നിട്ടിട്ടും മുഖ്യപ്രതിയായ സുനിയെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല. ഇതിനിടെയാണ് കീഴടങ്ങാന്‍ സുനി കോടതിയില്‍ എത്തിയത്.
പള്‍സര്‍ സുനിയും കൂട്ടാളി വിജീഷും കേരളത്തിന് പുറത്തേക്ക് കടന്നെന്നാണ് പൊലീസ് കരുതിയിരുന്നത്. ഇതേത്തുടര്‍ന്ന് കര്‍ണാടകത്തിലും തമിഴ്നാട്ടിലും അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. അതേസമയം സുനി കോടതിയില്‍ കീഴടങ്ങാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളഞ്ഞിരുന്നില്ല. ഈ സാധ്യത മുന്നില്‍ക്കണ്ട് സംസ്ഥാനത്തെ പ്രധാനപ്പെട്ട എല്ലാ കോടതികളിലും പൊലീസ് നിരീക്ഷണം ശക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനെല്ലാമിടയിലാണ് പൊലീസിനെ വെട്ടിച്ച് സുനി കൊച്ചിയിലെ കോടതിയില്‍ എത്തിയത്.
അഭിഭാഷക വേഷത്തിലാണ് പ്രതികള്‍ നാടകീയമായി കോടതിയിലെത്തിയത്. പള്‍സര്‍ ബൈക്കിലെത്തിയ ഇവര്‍ തന്ത്രപൂര്‍വ്വം മജിസ്‌ട്രേറ്റിന്റെ ചേംബറില്‍ എത്തുകയായിരുന്നു.
എറണാകുളം സിജെഎം കോടതിക്ക് ചുറ്റും പൊലീസ് വളഞ്ഞിരുന്നെങ്കിലും ശിവക്ഷേത്രത്തിന് സമീപമുള്ള പിന്‍വാതില്‍ വഴിയാണ് പള്‍സര്‍ സുനി കോടതിക്ക് അകത്ത് കയറിയത്. തുടര്‍ന്ന് ഇവിടെ നിന്നും പൊലീസ് ബലംപ്രയോഗിച്ച് പള്‍സര്‍ സുനിയെ കീഴടക്കിയെന്നാണ് വിവരങ്ങള്‍. അതേസമയം ജഡ്ജിയുടെ ചേംബറില്‍ കയറിയ പ്രതിയെ പൊലീസ് ബലംപ്രയോഗിച്ച് കീഴടക്കിയത് തെറ്റായ നടപടിയാണെന്ന് അഭിഭാഷകര്‍ പറഞ്ഞു. അതേസമയം കോടതി പിരിഞ്ഞ സമയത്താണ് പ്രതി എത്തിയത്. അതുകൊണ്ട് പ്രതിക്ക് സംരക്ഷണം നല്‍കാന്‍ സാധിക്കില്ലെന്ന് സെപ്ഷ്യല്‍ പ്രോസിക്യൂട്ടര്‍ പറഞ്ഞു.
സംഭവം നടന്ന് ആറ് ദിവസം പിന്നിട്ടിട്ടും മുഖ്യപ്രതിയായ സുനിയെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല. സുനിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാര്‍ച്ച് മൂന്നാം തീയതിയിലേക്ക് മാറ്റിയിരുന്നു. ഇതിനിടെയാണ് നാടകീയമായി കീഴടങ്ങാന്‍ സുനി കോടതിയില്‍ എത്തിയത്. പള്‍സര്‍ സുനിയും കൂട്ടാളി വിജീഷും കേരളത്തിന് പുറത്തേക്ക് കടന്നെന്നാണ് പൊലീസ് കരുതിയിരുന്നത്. ഇതേത്തുടര്‍ന്ന് കര്‍ണാടകത്തിലും തമിഴ്നാട്ടിലും അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. അതേസമയം സുനി കോടതിയില്‍ കീഴടങ്ങാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളഞ്ഞിരുന്നില്ല. ഈ സാധ്യത മുന്നില്‍ക്കണ്ട് സംസ്ഥാനത്തെ പ്രധാനപ്പെട്ട എല്ലാ കോടതികളിലും പൊലീസ് നിരീക്ഷണം ശക്തമാക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഇതിനെല്ലാമിടയിലാണ് പൊലീസിനെ വെട്ടിച്ച് സുനി കൊച്ചിയിലെ കോടതിയില്‍ എത്തിയത്. നേരത്തെ നടിയെ ആക്രമിച്ച ശേഷം ഉപേക്ഷിച്ച പള്‍സര്‍ സുനി രക്ഷപെടുംമുമ്പ് കൊച്ചിയില്‍ ഒരാളുമായി കൂടിക്കാഴച്ച നടത്തിയതിന്റെ ദൃശ്യങ്ങള്‍ ഇന്ന് പുറത്തുവന്നിരുന്നു. സംഭവം നടന്ന ദിവസം മറ്റു പ്രതികളായ മണികണ്ഠനേയും വിജേഷിനും മാറ്റി നിര്‍ത്തിയായിരുന്നു ഈ കൂടിക്കാഴ്ച. ഇതിനുശേഷമാണ് സുനി അമ്പലപ്പുഴയിലേക്ക് പോയത്. സുനി കണ്ടത് ആക്രമണത്തിന്റെ ആസൂത്രകനെയാണോയെന്ന സംശയം ബലപ്പെട്ടിരുന്നു. കൊച്ചിയില്‍ നടിയെ ആക്രമിച്ചത് ഒരു സ്ത്രീയുടെ ക്വട്ടേഷനാണെന്ന് അറസ്റ്റിലായ മണികണ്ഠന്റെ മൊഴി. അക്രമത്തിനിടെ പള്‍സര്‍ സുനി ഇക്കാര്യം പലതവണ നടിയോട് പറഞ്ഞിരുന്നതായും മണികണ്ഠന്‍ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു.