തിരുവനന്തപുരം: തിരുവനന്തപുരത്തെ മാധ്യമപ്രവര്‍ത്തകരെയും പ്രസ്‌ക്ലബിനെയും അപമാനിച്ച് മാധ്യമം പത്രത്തില്‍ വാര്‍ത്ത നല്‍കി നാടുവിട്ട സുനിതാ ദേവദാസ് വീണ്ടും തലസ്ഥാനത്ത് മാധ്യമ പ്രവര്‍ത്തകയുടെ വേഷത്തില്‍ എത്തിയതോടെ മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രതിഷേധം പുകയുന്നു. മാധ്യമം പത്രത്തിലെ എഡിറ്ററെ ഒരു ഓണ്‍ലൈന്‍ പത്രത്തിനുവേണ്ടി അഭിമുഖത്തിനായി എത്തിയ സുനിത പിന്നീട് മാധ്യമത്തിലെ ട്രെയിനി റിപ്പോര്‍ട്ടറായി പ്രവേശിക്കുകയായിരുന്നു.
മാധ്യമം പത്രത്തിലെ റിപ്പോര്‍ട്ടമാരെ വരെ അവഹേളിച്ച് അതേ പത്രത്തില്‍ വാര്‍ത്ത നല്‍കിയതോടെ പിന്നീട് പത്രത്തില്‍ നിന്ന് പുറത്ത് പോകേണ്ടി വന്നു. കേരളത്തില്‍ വന്‍ വിവാദമായ വ്യാജ വാര്‍ത്തകളുടെ സൃഷ്ട്ടാക്കള്‍ക്കൊപ്പം ജോലിചെയ്തശേഷമാണ് സുനിത ദേവദാസ് കരാര്‍ അടിസ്ഥാനത്തില്‍ ഓണ്‍ലൈന്‍ പത്രത്തില്‍ എത്തുന്നത്. ഇതിനിടയില്‍ മാധ്യമത്തിലെ എഡിറ്റെറെയും അഭിമുഖം നടത്തി. പിന്നാലെ മാധ്യമത്തില്‍ തിരുവനന്തപുരം ബ്യൂറോയില്‍ ജീവനക്കാരിയാകുകയായിരുന്നു. മാധ്യമത്തില്‍ സരിത എസ് നായരെ അഭിമുഖം നടത്തുന്നതിനടയില്‍ സ്വാകാര്യ സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് പ്രമുഖരുടെ പേര് വശത്താക്കി. ഈ പട്ടികയില്‍ പെട്ട ചാനല്‍ പ്രമുഖന്‍ ഈ ലേഖികയുടേയും ഓണ്‍ലൈന്‍ പത്രത്തിന്റെയും സുഹൃത്താക്കിമാറ്റി. പിന്നീട് പ്രസ് ക്ലബിനെതിരായ വാര്‍ത്തയോടെ മാധ്യമത്തില്‍ നിന്ന് പുറത്താക്കുകയും പിന്നീട് നാടുവിടുകയുംചെയ്ത വിവാദ ലേഖിക സോഷ്യല്‍ മീഡിയയിലെ ഇടപെടലോടെ സ്റ്റാറാവുകയും ചെയ്തു.
ഇതിനിടയിലാണ് വിവാദത്തില്‍പെട്ട മംഗളത്തില്‍ പുതിയ അവതാരമായി എത്തിയിരിക്കുന്നത്. പ്രസ്‌ക്ലബിനെ സോഷ്യല്‍ മീഡിയയിലൂടെയും മാധ്യമം പത്രവഴിയും അവഹേളിച്ച സുനിത ദേവദാസിന്റെ പിന്നാമ്പുറ കഥകള്‍ പുറത്താക്കാനുള്ള തയ്യാറെടുപ്പിലാണ് മാധ്യമ ലോകം.