മണ്ടന്‍ തീരുമാനങ്ങള്‍ എടുക്കരുതെന്ന് കേരളസര്‍ക്കാരിനോട് സണ്ണി ലിയോണ്‍

കേരള സര്‍ക്കാരിനോട് മണ്ടന്‍ തീരുമാനമെടുക്കരുതെന്ന്# ബോളിവുഡ് നടി സണ്ണി ലിയോണ്‍ .തെരുവുനായ്ക്കളെ കൊല്ലുന്നതിനെതിരെയാണ് കേരളസര്‍ക്കാരിനെ വിമര്‍ശിച്ച് സണ്ണി ലിയോണ്‍ രംഗത്ത് വന്നത്.മൃഗങ്ങളെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണെന്നും സണ്ണി ലിയോണ്‍ പറഞ്ഞു.sunny-leone മൃഗങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന അന്തരാഷ്ട്ര സംഘടനയാണ് പെറ്റ(പീപ്പിള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഓഫ് ആനിമല്‍സ് ).നമ്മള്‍ ജീവിക്കുന്നത് 2015 ലാണ് ഇത്തരം മണ്ടന്‍ തീരുമാനങ്ങള്‍ എടുക്കാതെ പക്വതയോടെ ചിന്തിക്കാന്‍ നാം തയ്യാറാകണം സണ്ണി പറഞ്ഞു. ഇന്ത്യയില്‍ മൃഗങ്ങള്‍ക്ക് കുറച്ചുകൂടി സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും സണ്ണി ലിയോണ്‍ പറഞ്ഞു.

നായ്ക്കളെ കൊല്ലാനുളള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം അപഹാസ്യമാണെന്ന് സണ്ണി ലിയോണ്‍ അഭിപ്രായപ്പെട്ടു. അമേരിക്കയിലെ ലോസ് ആഞ്ചല്‍സില്‍ നടന്ന പെറ്റയുടെ 35 ആം വാര്‍ഷിക യോഗത്തിലായിരുന്നു സണ്ണി ലിയോണിന്റെ പരമാര്‍ശം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top