ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 വനിതകളുടെ പട്ടികയില്‍ ഹോട്ട് താരം സണ്ണിലിയോണ്‍

മുംബൈ: ലോകത്ത് ഏറ്റവും സ്വാധീനമുള്ള 100 വനിതകളെ ഉള്‍പ്പെടുത്തി ബിബിസി തയാറാക്കിയ പട്ടികയില്‍ ഹോട്ട് താരം നടി സണ്ണി ലിയോണും. വ്യവസായികള്‍, എന്‍ജിനീയര്‍മാര്‍, കായികതാരങ്ങള്‍, സംരംഭകര്‍, ഫാഷന്‍ ഐക്കണുകള്‍, കലാകാരികള്‍ എന്നിവര്‍ മുഖ്യസ്ഥാനം അലങ്കരിക്കുന്ന പട്ടികയിലാണ് സണ്ണിയും ഇടംപിടിച്ചിരിക്കുന്നത്.

ഗൗരി ചിന്ദര്‍കര്‍, മല്ലിക ശ്രീനിവാസന്‍, നേഹ സിങ്, സാലുമരാദ തിമ്മക്ക എന്നിവരാണ് പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ള മറ്റ് ഇന്ത്യന്‍ വനിതകള്‍.
2011ല്‍ ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രശസ്തിയാര്‍ജിച്ച സണ്ണി ലിയോണ്‍, പൂജ ഭട്ടിന്റെ ജിസം 2 എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. അഞ്ചു വര്‍ഷത്തിലേറെയായി ബോളിവുഡിലെ നിറസാന്നിധ്യമാണ് സണ്ണി ലിയോണ്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top