പതിനെട്ടാം വയസില്‍ സഹതാരം പീഡിപ്പിക്കാന്‍ ശ്രമിച്ചു; സണ്ണി ലിയോണിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

കൊച്ചി:മീടൂ ക്യാമ്പയിനില്‍ അണിനിരന്ന് സണ്ണിലിയോണും. സിനിമാരംഗത്ത് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ച് മനസ്സ് തുറന്നു. പതിനെട്ടാമത്തെ വയസ്സില്‍ തന്നെ പീഡിപ്പിക്കാന്‍ സഹതാരം ശ്രമിച്ചെന്നാണ് സണ്ണി വ്യക്തമാക്കിയത്. ഒരു സംഗീത ആല്‍ബത്തില്‍ ആദ്യമായി അഭിനയിക്കാന്‍ പോയപ്പോഴാണ് ദുരനുഭവം ഉണ്ടായതെന്നും അവര്‍ വ്യക്തമാക്കി.സിനിമാരംഗത്ത് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ചുള്ള സണ്ണി ലിയോണിന്റെ വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുന്നു. സ്ത്രീകള്‍ക്കെതിരെ നടക്കുന്നതും നടന്നതുമായ അതിക്രമങ്ങള്‍ അവര്‍ തന്നെ വിളിച്ചു പറയുന്ന മീ ടു ക്യാമ്പയിന്‍ ലോകമാകെ വലിയ ചര്‍ച്ചയായിട്ടുണ്ട്. ഹോളിവുഡിലെ പ്രമുഖ നിര്‍മാതാവ് ഹാര്‍വി വെയിസ്റ്റിനെതിരേ നടിമാര്‍ തുടങ്ങിവച്ച ക്യാമ്പയിന്‍ ചലച്ചിത്ര ലോകത്തെ വിസ്മയ താരങ്ങള്‍ മുതല്‍ സാധാരണക്കാര്‍ വരെ ഏറ്റെടുത്തു.sunny

അതേസമയം, പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ പേര് സണ്ണി പുറത്തുവിട്ടിട്ടില്ല. അയാളുമായി നിയമയുദ്ധത്തിലേര്‍പ്പെടാന്‍ താല്‍പര്യമില്ലാത്തതിനാലാണ് പേര് വെളിപ്പെടുത്താത്തതെന്ന് അവര്‍ വ്യക്തമാക്കി. സഹതാരത്തിന്റെ പീഡനശ്രമത്തിന് മുന്നില്‍ ഭയപ്പെട്ടില്ലെന്നും അയാളെ മാറ്റിനിര്‍ത്തണമെന്ന് അണിയറപ്രവര്‍ത്തകരോട് ആവശ്യപ്പെട്ടെന്നും സണ്ണി കൂട്ടിച്ചേര്‍ത്തു.SUNNY

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒരു സംഗീത ആല്‍ബത്തില്‍ ആദ്യമായി അഭിനയിക്കാന്‍ പോയപ്പോഴാണ് ദുരനുഭവം ഉണ്ടായതെന്നും താരം വ്യക്തമാക്കി. കരണ്‍ജീത്ത് കൗര്‍, ദ സറ്റോറി ഓഫ് സണ്ണി ലിയോണ്‍ എന്ന വെബ് സീരീസില്‍ ഈ സംഭവം വ്യക്തമായി പറയുന്നുണ്ടെന്നും സണ്ണി പറഞ്ഞു. സണ്ണിയുടെ വെളിപ്പെടുത്തലോടെ മീ ടു ക്യാമ്പയിന്‍ വീണ്ടും ബോളിവുഡില്‍ സജീവമാകുകയാണ്.

സ്ത്രീകള്‍ക്കെതിരെ നടക്കുന്നതും നടന്നതുമായ അതിക്രമങ്ങള്‍ അവര്‍ തന്നെ വിളിച്ചു പറയുന്ന മീ ടു ക്യാമ്പയിന്‍ ലോകമാകെ വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരുന്നു. ഹോളിവുഡിലെ പ്രമുഖ നിര്‍മാതാവ് ഹാര്‍വി വെയിസ്റ്റിനെതിരേ നടിമാര്‍ തുടങ്ങിവച്ച ക്യാംപെയിന്‍ പിന്നീട് ചലച്ചിത്ര മേഖലയിലും പുറത്തും പലരും എറ്റെടുത്ത് രംഗത്തെത്തിയിരുന്നു.

തന്നെ ഉപദ്രവിച്ചത് ബോളിവുഡ് താരമാരാണെന്ന് വ്യക്തമാക്കി നടി തനുശ്രീ ദത്ത കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സിനിമാ സെറ്റില്‍ നിന്നും തന്നെ ഉപദ്രവിച്ച നാനാ പടേക്കര്‍ ആണെന്നാണ് ഒരു ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തനുശ്രീ വ്യക്തമാക്കിയത്.കരണ്‍ജീത്ത് കൗര്‍, ദ സറ്റോറി ഓഫ് സണ്ണി ലിയോണ്‍ എന്ന വെബ് സീരീസില്‍ ഈ സംഭവം വ്യക്തമായി പറയുന്നുണ്ടെന്നും സണ്ണി പറഞ്ഞു. സണ്ണിയുടെ വെളിപ്പെടുത്തലോടെ മീ ടു ക്യാമ്പയിന്‍ വീണ്ടും സജീവമാകുകയാണ്.

Top