പൃഥ്വിരാജിനെ പേടിച്ച്‌ താര രാജാക്കന്മാർ.മമ്മൂട്ടിയുടെ വാക്കുകളെ ചോദ്യം ചെയ്ത പൃഥ്വിരാജിനെ ഒതുക്കാൻ സംഘടിത നീക്കം.സംഘടനയിലെ പിടി അയയാതിരിക്കാന്‍ കരുക്കള്‍ നീക്കി ലാലും മമ്മൂട്ടിയും

കൊച്ചി:മമ്മൂട്ടിക്കും മോഹൻലാലിനും അമ്മയിലുള്ള പിടി നഷ്ടപ്പെടുമോ എന്ന് ഭയം .പൃഥ്വിരാജിനെ പേടിച്ച്‌ അമ്മയുടെ യോഗം മാറ്റി ,സംഘടനയിലെ പിടി അയയാതിരിക്കാന്‍ കരുക്കള്‍ നീക്കി ലാലും മമ്മൂട്ടിയും .ഒരു കാരണവശാലും പൃഥ്വിരാജിന്റെ കൈയിലേക്ക് താര സംഘടനയെ എറിഞ്ഞു കൊടുക്കരുതെന്നാണ് നിര്‍ദ്ദേശം.അടുത്തയാഴ്ച നടക്കുമെന്ന് പറയുന്നുണ്ടെങ്കിലും തീയതി നിശ്ചയിച്ചിട്ടില്ല. പൃഥ്വിരാജും സിനിമയിലെ വനിതാ കൂട്ടായ്മയും നടത്തുന്ന യോജിച്ചുള്ള നീക്കങ്ങളെ ഗൗരവത്തോടെയാണ് അമ്മയിലെ ഒരു പക്ഷം കാണുന്നത്. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് ജാമ്യം കിട്ടയ ശേഷം മാത്രമേ താരസംഘടനയായ അമ്മയുടെ നേതൃയോഗം നടക്കൂ. കേസില്‍ ദിലീപ് കുറ്റാരോപിതന്‍ മാത്രമാണെന്ന വാദം സജീവമാക്കാനാണ് ഇത്. അമ്മയില്‍ പിളര്‍പ്പിന് ശ്രമിക്കുന്നവരെ നിരായുധരാക്കാനുള്ള നീക്കമാണ് നടക്കുന്നത്. സംഘടനയുടെ തലപ്പത്ത് നിന്ന് ഇന്നസെന്റും മോഹന്‍ലാലും മമ്മൂട്ടിയും മാറാന്‍ തീരുമാനം എടുത്തിരുന്നു.എന്നാല്‍ ഇത് ചെയ്യരുതെന്ന് ദിലീപ് അനുകൂലികളായ നടന്മാര്‍ താരങ്ങളില്‍ സമ്മര്‍ദ്ദം തുടരുകയാണ്. ഈ സാഹചര്യത്തിലാണ് ഇന്നലെ നടക്കാനിരുന്ന അമ്മയുടെ എക്സിക്യൂട്ടീവ് യോഗം മാറ്റിവച്ചത്.

ദിലീപ് അറസ്റ്റിലായ അന്ന് അമ്മയുടെ അവൈലബിള്‍ എക്സിക്യൂട്ടീവ് ചേര്‍ന്നിരുന്നു. ഇത് മമ്മൂട്ടിയുടെ വീട്ടിലാണ് ചേര്‍ന്നത്. ഏവരേയും അല്‍ഭുതപ്പെടുത്തി പൃഥ്വിരാജ് യോഗത്തിനെത്തി. ഇതോടെ വിമതസ്വരം ആദ്യമായി യോഗത്തില്‍ ഉയര്‍ന്നു. മമ്മൂട്ടിയുടെ വാക്കുകളെ പോലും ചോദ്യം ചെയ്തു. ഒടുവില്‍ ഒത്തുതീര്‍പ്പിന് വഴങ്ങി ദിലീപിനെ പുറത്താക്കി. സസ്പെന്‍ഷന്‍ മതിയെന്ന മമ്മൂട്ടിയുടെ നിലപാട് പൃഥ്വി അംഗീകരിച്ചില്ല. സംഘടന പിളരില്ലെന്ന് ഉറപ്പാക്കാന്‍ മോഹന്‍ലാല്‍ വിട്ടുവീഴ്ചയ്ക്ക് നേതൃത്വം കൊടുത്തു. ഇതെല്ലാം പൃഥ്വിയുടെ സമ്മര്‍ദ്ദത്തിന്റെ ഫലമായിരുന്നു.അതിന് ശേഷം തന്റെ അച്ഛനെ പുറത്താക്കി വേദനിപ്പിച്ച സംഘടന പിടിച്ചെടുക്കുമെന്ന് പൃഥ്വി ചില സിനിമാക്കാരോട് പറഞ്ഞു. ഇതാണ് അതിന് പറ്റിയ സമയമെന്നും സിനിമയിലെ ദുഷിപ്പുകള്‍ക്കെതിരെ പോരാട്ടം നടത്തുമെന്നും അറിയിച്ചു. ഈ സാഹചര്യത്തില്‍ എക്സിക്യൂട്ടീവ് നടന്നാലും പൃഥ്വി എത്തും. നിലവില്‍ ദിലീപ് അറസ്റ്റിലായതു കൊണ്ട് തന്നെ പലര്‍ക്കും പൃഥ്വിയുടെ വാദങ്ങളെ ചെറുക്കാന്‍ പോലും കഴിയില്ല. ഈ സാഹചര്യത്തിലാണ് യോഗം നീട്ടി വയ്ക്കുന്നത്. ദിലീപ് ജാമ്യത്തില്‍ ഇറങ്ങിയ ശേഷം യോഗം നടത്തിയാല്‍ മതിയെന്നാണ് ധാരണ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അടുത്ത വെള്ളിയാഴ്ചയോടെ ദിലീപിന് ജാമ്യം കിട്ടുമെന്നാണ് സിനിമാക്കാര്‍ക്ക് കിട്ടിയിരിക്കുന്ന സൂചന. ഇതിന് അനുസരിച്ചാണ് കാര്യങ്ങള്‍ നീക്കുന്നത്. ജാമ്യം കിട്ടിയാല്‍ അത് ദിലീപിന് നേട്ടമാകും. പ്രോസിക്യൂഷന്‍ ജാമ്യത്തെ എതിര്‍ക്കും. അതുകൊണ്ട് തന്നെ കോടതിയുടെ അനുകൂല പരാമര്‍ശങ്ങളും ഉണ്ടാകും. ഇതോടെ ദിലീപിന് അനുകൂലമാകും കാര്യങ്ങള്‍. ദിലീപ് ചിത്രമായ രാമലീല പോലും 21ന് തന്നെ റിലീസ് ചെയ്യാമെന്നാണ് പ്രൊഡ്യൂസറുടെ വിശ്വാസം.ഇതെല്ലാം അടുത്ത ആഴ്ച അവസാനം ജാമ്യം ഉറപ്പാണെന്ന വിശ്വാസത്തിലാണ്. ദിലീപിന്റെ സിനിമയുടെ വിജയത്തിന് എല്ലാ സംഘടനകളും പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. നടന്‍ സിദ്ദിഖിന്റെ നേതൃത്വത്തില്‍ കരുനീക്കങ്ങള്‍ സജീവമാണ്. ദിലീപിനെ പുകഴ്ത്തി അടൂര്‍ ഗോപാലകൃഷ്ണന്‍ രംഗത്ത് വന്നതും ഈ നീക്കങ്ങള്‍ക്ക് കരുത്ത് പകര്‍ന്നു. പരമാവധി സിനിമാക്കാരെ കൊണ്ട് ദിലീപിനെ അനുകൂല പ്രസ്താവന ഇറക്കിക്കാനാണ് നീക്കം.PRITHWI LAL -MAMMOOTTY

കോടതി ശിക്ഷിക്കും മുന്‍പ് സംഘടനകളില്‍ നിന്ന് ദിലീപിനെ പുറത്താക്കിയതില്‍ സിദ്ദിഖിനെ പോലുള്ളവര്‍ക്ക് അതൃപ്തിയുണ്ട്. അമ്മയുടെ അടിയന്തര എക്സിക്യൂട്ടീവ് യോഗം ചേര്‍ന്നാണ് ദിലീപിനെ പുറത്താക്കാന്‍ തീരുമാനിക്കുന്നത്. പൃഥ്വിരാജ്, രമ്യാ നമ്ബീശന്‍ എന്നിവരുടെ നിലപാട് ആണ് ഇക്കാര്യത്തില്‍ നിര്‍ണായകമായത്. നടന്‍ സിദ്ദിഖിന്റെ നേതൃത്വത്തില്‍ അമ്മ എക്സിക്യൂട്ടീവ് യോഗത്തില്‍ ഇത് ചര്‍ച്ചയാക്കാനായിരുന്നു നീക്കം. ഭൂരിപക്ഷം ഉപയോഗിച്ച്‌ പുറത്താക്കല്‍ സസ്പെന്‍ഷനാക്കി കുറയ്ക്കും. എന്നാല്‍ ദിലീപ് ജയിലിലുള്ളപ്പോള്‍ ഈ നീക്കം പാളാനാണ് സാധ്യത.അതുകൊണ്ടാണ് അമ്മയുടെ യോഗം തന്നെ മാറ്റി വച്ചത്.

ഇന്നസെന്റ് മമ്മൂട്ടി മോഹന്‍ലാല്‍ കെ ബി ഗണേശ് കുമാര്‍, ഇടവേള ബാബു, ആസിഫലി, കുക്കൂ പരമേശ്വരന്‍, ദേവന്‍, കലാഭവന്‍ ഷാജോണ്‍, മണിയന്‍ പിള്ള രാജു, മുകേഷ്, നെടുമുടി വേണു, നിവിന്‍ പോളി, പൃഥ്വിരാജ്, രമ്യാ നമ്ബീശന്‍, സിദ്ദീഖ് എന്നിവരടങ്ങുന്നതാണ് നിലവിലെ എക്സിക്യുട്ടീവ്. ഇതില്‍ രാജുവും നെടുമുടിയും നിവിനും രമ്യയും പൃഥ്വിക്ക് ഒപ്പമാണെന്നാണ് സൂചന. ആസിഫലിയും മറുപക്ഷത്തേ നില്‍ക്കൂ. ലാലിനും മമ്മൂട്ടിക്കും ഇന്നസെന്റിനും നിലപാട് എഠുക്കാനും കഴിയില്ല. അതുകൊണ്ട് തന്നെ ദിലീപ് ജയിലിലുള്ളപ്പോള്‍ ചര്‍ച്ച വന്നാല്‍ മറുപക്ഷം പെട്ടു പോകും.അമ്മയില്‍ നേതൃമാറ്റം ഉണ്ടാകുമെന്ന വാര്‍ത്തകള്‍ തള്ളി ആസിഫ് അലി രംഗത്തെത്തിയതും ശ്രദ്ധേയമാണ്. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്ത തെറ്റാണ്. യുവനിരയ്ക്ക് സംഘടനാപരമായ പരിമിതികളുണ്ട്. പരിചയസമ്ബന്ന നേതൃനിര അമ്മയ്ക്കുണ്ട്. കേസില്‍ ദിലീപ് പ്രതി ആകരുതെന്നാണ് താന്‍ ആഗ്രഹിച്ചിരുന്നത്, ഇപ്പോഴും അങ്ങനെയാണ് ആഗ്രഹിക്കുന്നതെന്നും ആസിഫ് അലി പറഞ്ഞു. ഇത് മലക്കം മറിയലുമാണ്. ദിലീപിനെതിരെ പരസ്യ നിലപാട് എടുത്ത ആസിഫ് അലിയുടെ ഈ ചുവടുമാറ്റം അമ്മയിലെ അംഗങ്ങള്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട്.സ്ഥാനങ്ങള്‍ വിട്ടുനല്‍കാന്‍ മുതിര്‍ന്ന താരങ്ങള്‍ തയ്യാറാകില്ലെന്ന സൂചനയാണ് ആസിഫ് അലിയുടെ വാക്കുകളിലുള്ളത്. Mohanlal-Dileep-Prithvi-Raj-oozham

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപ് അറസ്റ്റിലായതോടെ അമ്മയിലെ താരങ്ങള്‍ സമ്മര്‍ദ്ദത്തിലായി. നടിക്കൊപ്പം നില്‍ക്കുന്ന ആളുകള്‍ ദിലീപിനെ പുറത്താക്കണം എന്ന ആവശ്യം ഉന്നയിച്ചു. അമ്മയുടെ ട്രഷറര്‍ സ്ഥാനത്ത് നിന്ന് ദിലീപിനെ നീക്കിയാല്‍ പോരേ എന്ന ചോദ്യത്തിന് ‘ആദ്യം പുറത്താക്ക് എന്നിട്ട് തീരുമാനിക്കാം ബാക്കി കാര്യങ്ങള്‍’ എന്നായിരുന്നു പ്രിഥ്വിരാജ് അടക്കമുള്ള യുവതാരങ്ങള്‍ ആവശ്യപ്പെട്ടത്. യുവതാരങ്ങളടക്കം നിരവധി പേര്‍ ഈ തീരുമാനത്തില്‍ തന്നെ ഉറച്ചു നിന്നതോടെ മുതിര്‍ന്ന താരങ്ങള്‍ക്ക് വേറെ വഴിയില്ലാതെ ആയി. അങ്ങനെ അമ്മയുടെ ട്രഷറര്‍ സ്ഥാനത്ത് നിന്ന് മാത്രമല്ല, അമ്മയില്‍ നിന്നു തന്നെ ദിലീ പുറത്തായി. മോഹന്‍ലാല്‍, ദേവന്‍, പ്രിഥ്വിരാജ്, ആസിഫ് അലി, രമ്യാ നമ്ബീശന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ മമ്മൂട്ടി തന്നെ ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചു.

ദിലീപിനോട് പൃഥ്വിരാജിന് വൈരഗ്യമുണ്ട്. ഈ തിരക്കഥയ്ക്കൊപ്പം അമ്മ നീങ്ങരുതെന്നാണ് മറുവിഭാഗത്തിന്റെ നിലപാട്.തന്റെ അച്ഛന്‍ സുകുമാരനെ പുറത്താക്കിയ സംഘടന താന്‍ പിടിച്ചെടുക്കുമെന്ന നിലപാടിലാണ് പ്രഥ്വി. ഈ വാശിയും വൈരാഗ്യവും മോഹന്‍ലാലിനും മമ്മൂട്ടിക്കും അറിയാം. അതുകൊണ്ട് തന്നെയാണ് ദിലീപിന്റെ അറസ്റ്റിനെ തുടര്‍ന്ന് പൃഥ്വിയുടെ ഉറച്ച നിലപാടിനെ ഇരുവരും മറ്റ് നിവര്‍ത്തിയില്ലാതെ അംഗീകരിച്ചത്. അമ്മയിലെ ദുഷിപ്പിനെ മാറ്റുമെന്ന് ഈ യോഗത്തിന് ശേഷം പൃഥ്വി തന്നെ പലരോടും പറഞ്ഞു കഴിഞ്ഞു. അമ്മയിലെ നടീ നടന്മാര്‍ക്ക് പെരുമാറ്റ ചട്ടം കൊണ്ടു വരും. അത് ലംഘിച്ചാല്‍ സംഘടനയില്‍ നിന്ന് പുറത്തുമാക്കും. ഇതിനര്‍ത്ഥം അവരെ സിനിമയില്‍ നിന്ന് വിലക്കുമെന്നല്ല. മറിച്ച്‌ താരസംഘടനയുടെ പേരിലെ വിലപേശലുകള്‍ക്ക് അച്ചടക്കം ലംഘിക്കുന്നവരെ അനുവദിക്കില്ല. യുവതാരങ്ങളുടെ സിനിമകളെ കൂവി തോല്‍പ്പിക്കുന്ന ജനപ്രിയ താരങ്ങളെ ഇനി അമ്മ ഉള്‍ക്കൊള്ളേണ്ടതില്ലെന്നാണ് പൃഥ്വിയും നിലപാട്. തന്റെ അച്ഛന്റെ ഗതി തിലകനുണ്ടായി. ഇനിയത് ആര്‍ക്കും പാടില്ലെന്നും പൃഥ്വി വിശദീകരിക്കുന്നു.അമ്മയിലെ തെറ്റുകള്‍ തിരുത്താന്‍ ഉചിതമായ സമയമാണിത്. സിനിമയിലെ മാഫിയാ വല്‍ക്കരണം തുറന്നുകാട്ടപ്പെട്ടിരിക്കുന്നു. അതുകൊണ്ട് തന്നെ ഉറച്ച നിലപാടുകള്‍ താനെടുക്കുമെന്ന് പൃഥ്വി മുതിര്‍ന്ന താരങ്ങളേയും സംവിധായകരേയും നിര്‍മ്മാതാക്കളേയും അറിയിച്ചിട്ടുണ്ട്. അഭിപ്രായം പറയുന്നവരെ അടിച്ചൊതുക്കുന്ന മാതൃകയെ അവസാനിപ്പിക്കണം. യുവതാരങ്ങളുടെ സിനിമകളെ തിയേറ്റര്‍ ഹോള്‍ ഓവര്‍ ആക്കുന്നതും ചില നടന്മാരുടെ രീതിയാണ്. എത്ര പരാതി ആരൊക്കെ അമ്മയ്ക്ക് നല്‍കി.

Top