വിടരുത് അവന്മാരെ;വിടരുത് ഒറ്റയെണ്ണത്തിനെയും. പിണറായിയുടെ സിംഹഗർജ്ജനം.ദിലീപിനെ അകത്താക്കിയത് നടിയുടെ വീഡിയോ കണ്ട മുഖ്യമന്ത്രിയുടെ പ്രതികരണം

തിരുവനന്തപുരം:വിടരുത് അവന്മാരെ വിടരുത് ഒറ്റയെണ്ണത്തിനെയും പിണറായിയുടെ സിംഹഗർജ്ജനം ഇതാവണം സര്‍ക്കാര്‍ .. ഇങ്ങനയാവണം മുഖ്യമന്ത്രി.നടിയുടെ വീഡിയോ കണ്ട മുഖ്യമന്ത്രിയുടെ പ്രതികരണം അതിശക്തമായിരുന്നു എന്ന് സൂചന .നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ പോലീസ് അന്വേഷണം മുന്നോട്ട് പോകുന്നതിനിടെ തെളിവുകൾ ദിലീപിന് എതിറായിരുന്നു. റിവ്യൂ മീറ്റിങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സന്നിഹിതൻ. കേരളത്തിന്റെ ശ്രദ്ധ കേസിലേക്ക് പൂർണ്ണമായി തിരിഞ്ഞ സമയത്താണ് ഈ റിവ്യൂ മീറ്റിംഗ് നടക്കുന്നത്.അന്നത്തെ റിവ്യൂ മീറ്റിങ്ങിൽ സന്നിഹിതനായ മുഖ്യമന്ത്രി മുന്നിലേക്ക് ഒരു വീഡിയോ പ്രദർശനം കൂടി നടന്നു. പൾസർ സുനിയിൽ നിന്ന് പോലീസ് പിടിച്ചെടുത്ത നടിയുടെ ആക്രമണ വീഡിയോയാണ് പോലീസ് സംഘം മുഖ്യമന്ത്രിക്ക് മുൻപാകെ വെച്ചത് എന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ട് .
മുഖ്യമന്ത്രി ആ വീഡിയോ വീക്ഷിക്കുകയായിരുന്നു. ആ വീഡിയോ കണ്ടു മുഖ്യമന്ത്രി ക്ഷുഭിതനായി. തീർത്തും അസ്വസ്ഥനായി. ക്ഷുഭിതനായ മുഖ്യമന്ത്രിയുടെ മുഖത്തു നിന്ന് രണ്ടു വാക്കുകൾ ശക്തിയോടെ ഊർന്നു വീണു. ‘വിടരുത് അവന്മാരെ, . വിടരുത് ഒറ്റെയെണ്ണത്തിനേയും’.. ആ നിർണ്ണായക നിമിഷത്തിൽ കേസ് അന്വേഷണത്തിന്റെ ഗതി മാറി.മുഖ്യമന്ത്രിയുടെ ഈ വാക്കുകളാണ് ദിലീപിന്റെ കൈകളിൽ വിലങ്ങു വീഴ്ത്തിയത്. ക്രൂരമായ ആ വീഡിയോ കണ്ട ഞെട്ടലിൽ നിന്നും, മുഖ്യമന്ത്രിയിൽ നിന്ന് വിടരുത് അവന്മാരെ എന്ന സിംഹഗർജ്ജനം പുറത്ത് വന്നില്ലെങ്കിൽ ഈ കേസിൽ ദിലീപ് ഒരിക്കലും കുരുങ്ങില്ലായിരുന്നു.
പൾസർ സുനി പറഞ്ഞ വൻ സ്രാവുകളിൽ ഒരു സ്രാവ് സ്വതന്ത്രമായി സിനിമാ സ്‌ക്രീനുകളിൽ വിഹരിക്കുമായിരുന്നു.DILEEP KAVYA AMMA നടി ആക്രമിക്കപ്പെട്ട കേസിൽ മുഖ്യമന്ത്രിയുടെ ശക്തമായ ഓർഡർ പുറത്ത് വന്നതോടെ അന്വേഷണത്തിന്റെ മുഖം മാറി. എത്രയും വേഗം കേസ് നടപടികളും അറസ്റ്റും മുന്നോട്ട് നീക്കാൻ അന്വേഷണ സംഘം തീരുമാനമെടുത്തു. അതുവരെ കേസിന് മുന്നിൽ വൻ സമ്മർദ്ദം കാർമേഘ പടലങ്ങൾ പോലെ പൊതിഞ്ഞു നിന്നിരുന്നു. സിനിമാ മേഖലയിൽ നിന്നാണ് ഈ സമ്മർദം വന്നത്. ഒരു പ്രമുഖ നടൻ മുഖ്യമന്ത്രിയുടെ പ്രമുഖ ഉപദേഷ്ടാവ് വഴിയാണ് ഈ സമ്മർദ്ദങ്ങൾ പയറ്റിക്കൊണ്ടിരുന്നത്.

ഒരു പരിധിവരെ ഈ ഉപദേഷ്ടാവിന്റെ സമ്മർദ്ദങ്ങൾക്കനുസരിച്ച് കേസ് നടപടികൾ മുന്നോട്ട് പോവുകയായിരുന്നു. ഈ ആത്മവിശ്വാസമാണ് ദിലീപ് കൈമുതലാക്കി കൊണ്ട് നടന്നത്.താൻ ഒരിക്കലും കുടുങ്ങില്ല. ഒരു ഘട്ടത്തിൽ പ്രതികൾ അകപ്പെട്ടു കഴിഞ്ഞു.

ഈ കേസിൽ ഗൂഡാലോചനയൊന്നും ഇല്ല എന്ന് മുഖ്യമന്ത്രി തന്നെ പരസ്യമായി പ്രഖ്യാപിച്ചതുമായിരുന്നു.അതിനു പ്രേരിപ്പിച്ചത് ഇന്നസെന്റ് ആണെന്നും ഇന്നസെന്റിന്റെ വാർത്ത സമ്മേളനത്തിൽ നിന്നും മനസിലാവും എന്ന് ചിലർ ആരോപിക്കുന്നു. സംഭവം നടന്ന ഉടൻ വീഡിയോ കണ്ടതോടെ മുഖ്യമന്ത്രിയിൽ നിന്നും ഈ കാര്യത്തിൽ കൃത്യമായി ഒരു തീരുമാനം വന്നു കഴിഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ വാക്കുകൾ ആണ് അന്വേഷണ സംഘം ഒരു പഴുതും അവശേഷിക്കാതെ ഉടനടി നടപ്പിലാക്കിയത്.pinarayii-v വീഡിയോ മുഖ്യമന്ത്രി കണ്ടതോടെ എല്ലാത്തരം സമ്മർദ്ദങ്ങൾക്കും അന്ത്യമായി.പ്രമുഖ നടന്റെ വാക്കുകൾ ആണ് മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവിനു തള്ളിക്കളയാൻ കഴിയാതിരുന്നത്. പക്ഷെ മുഖ്യമന്ത്രി വീഡിയോ കണ്ടതോടെ ദിലീപിന്റെ കാര്യത്തിൽ തീരുമാനമായിരുന്നു. കാര്യങ്ങൾ അറിഞ്ഞതോടെ പ്രമുഖ നടനും പിന്മാറി. മുഖ്യമന്ത്രി ആ വീഡിയോ കണ്ടിരുന്നില്ലെങ്കിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് ഒരിക്കലും അറസ്റ്റിൽ ആകുമായിരുന്നില്ല. കാരണം അത്രമാത്രം സമ്മർദ്ദമാണ് സിനിമാ മേഖലയിലെ ഒരു വിഭാഗം ദിലീപിനെ കേസിൽ നിന്നും രക്ഷപെടുത്താൻ  നടത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം അതേസമയം ഒരു കുറ്റവാളിയും നിയമത്തിന്റെ കരങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ പാടില്ല എന്നതാണ് സര്‍ക്കാരിന്റെ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കുറ്റം ചെയ്തവര്‍ ആരായാലും ശിക്ഷിക്കപ്പെടും.നടിയെ ആക്രമിച്ചവരെ അതിവേഗം പിടികൂടാന്‍ പൊലീസിനു കഴിഞ്ഞു. ആ ഘട്ടത്തില്‍ത്തന്നെ അന്വേഷണം തുടരും എന്ന് വ്യക്തമാക്കിയതാണ്.ഇപ്പോഴും അന്വേഷണത്തിന്റെ വഴിയില്‍ത്തന്നെയാണ് പൊലീസ്. അതിന്റെ ഭാഗമായി ആരൊക്കെ പെടേണ്ടതുണ്ടോ അവരൊക്കെ നിയമത്തിന്റെ കരങ്ങളില്‍ പെടും. ഒരു കുറ്റവാളിക്കും, എത്ര ഉന്നതനായാലും സംരക്ഷണം ലഭിക്കില്ല. ശരിയായ രീതിയിലാണ് അന്വേഷണം മുന്നോട്ടുപോയത്. കുറ്റകൃത്യത്തില്‍ പങ്കാളികളായവരെ ആദ്യം പിടികൂടുകയും കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുകയും ഗൂഢാലോചന തെളിയിക്കുകയുമാണ് പൊലീസ് ചെയ്തത്.

Top