തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോട്ട് അസാധുവാക്കല്‍ താല്‍കാലിക സാമ്പത്തിക മാന്ദ്യം മറികടന്നാല്‍ ഭാവിയില്‍ ഗുണം ഉറപ്പെന്നും പിന്തുണ തുടരന്നുവെന്നും സാമ്പത്തിക വിദഗ്ദ മേരി ജോര്‍ജ്. നോട്ട് അസാധുവാക്കലില്‍ തന്റെ മുന്‍ നിലപാടുകളില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് മേരി ജോര്‍ജ് വ്യക്തമാക്കി. നോട്ട് പിന്‍വലിക്കല്‍ നടത്തിയത് കള്ളപ്പണം തടയണം എന്ന ഉദ്ദേശത്തോടുകൂടിയാണ്, ഇത് രാജ്യത്തിന്റെ ഭാവിക്ക് വളരെയധികം ഗുണം ചെയ്യുമെന്ന കാര്യത്തില്‍ ഇനിയും തര്‍ക്കിക്കുന്നതില്‍ അര്‍ഥമില്ല. രാഷ്ട്രീയ ഭേദമന്യേ അതിനെ പിന്തുണയ്ക്കുകയാണ് വേണ്ടതെന്നും അവര്‍ പറഞ്ഞു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മേരി ജോര്‍ജ്ജ് തന്റെ നിലപാട് വീണ്ടും വ്യക്തമാക്കിയത്.
രാഷ്ട്രപതി പ്രണബ് മുഖര്‍ജി പറഞ്ഞത് പോലെ തന്നെ താല്‍ക്കാലിക സാമ്പത്തികമാന്ദ്യമുണ്ടാകും. പക്ഷേ ഭാവിയില്‍ ഗുണം ചെയ്യുമെന്നതുറപ്പ്. രാജ്യത്തെ കള്ളപ്പണത്തിനും അഴിമതിക്കുമെതിരെ പൊരുതാനുള്ള അവസരം വിനിയോഗിക്കുക തന്നെയാണ് വേണ്ടത്. എന്നാല്‍ ഇത് നടപ്പാക്കിയതില്‍ വന്ന ചില പാളിച്ചകളാണ് ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കിയതെന്നും മേരി ജോര്‍ജ് വ്യക്തമാക്കി.
അതേ സമയം തന്നെ രാജ്യത്തിന്റെ പുരോഗതിക്കായി ഇത്തരം പരിഷേകരണങ്ങള്‍ നടത്തുമ്പോള്‍ ഇത്തരത്തിലുള്ള ചെറിയ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനാകാത്തതുമാണ്. ഇന്ത്യക്ക് അകത്ത് മാത്രമല്ല ഇന്ത്യക്ക് പുറത്തും കള്ളപ്പണം നിക്ഷേപിച്ചിട്ടുണ്ട്. എന്നാല്‍ രാജ്യത്തിനകത്തെ കള്ളപ്പണം പിടികൂടിയ ശേഷം വിദേശത്തുള്ളത് പിടികൂടുന്നതില്‍ തെറ്റുണ്ടെന്ന് കരുതുന്നില്ലെന്നും അവര്‍ പറഞ്ഞു. രാജ്യത്തിന്റെ ഭാവിക്ക് ഈ നോട്ട് പിന്‍വലിക്കല്‍ തീര്‍ച്ചയായും ഒരു മുതല്‍കൂട്ട് തന്നെയാണെന്നും മേരി ജോര്‍ജ്ജ് കൂട്ടിച്ചേര്‍ത്തു