രണ്ടായിരത്തിൽ നോട്ടുകൾ പിൻ‌വലിക്കുന്നു.ജനങ്ങള്‍ ആശങ്കയിൽ. ഇടപാടുകളേ സാരമായി ബാധിക്കുന്നു

ന്യൂഡല്‍ഹി: രണ്ടായിരത്തിൽ നോട്ടുകൾ പിൻ‌വലിക്കുന്നു.വീണ്ടും കനത്ത ദുരിതം വരുന്നു . രാജ്യത്തെ ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള 2000 രൂപ കറന്‍സികലാണ് പിന്‍വലിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇക്കോ ഫ്‌ലാഷ് ആണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തു വിട്ടത്. കറന്‍സി പിന്‍വലിച്ചില്ലെങ്കില്‍ ഏറെ വര്‍ഷത്തേയ്ക്ക് അച്ചടി നിര്‍ത്തി വെയ്ക്കും.

13.3 ലക്ഷം കോടിയോളം 2000, 500 കറന്‍സി നോട്ടുകള്‍ വിപണിയിലുണ്ട്. എന്നാല്‍ കുറഞ്ഞ മൂല്യമുള്ള നോട്ടുകള്‍ വെറും 3.5 ലക്ഷം കോടി മാത്രമേ വിപണിയിലുള്ളൂ. ഈ സാഹചര്യത്തില്‍ കറന്‍സികള്‍ തമ്മില്‍ വലിയ അന്തരമുള്ളത് ഇടപാടുകളേ സാരമായി ബാധിക്കുമെന്ന് കണ്ടെത്തിയാണ് നടപടി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ലോക്‌സഭയില്‍ സമര്‍പ്പിച്ച കറന്‍സി കണക്കുകളുടെയും റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ടില്‍ പറയുന്ന കണക്കിന്റെയും അടിസ്ഥാനത്തിലാണ് ഇത്. ഡിസംബര്‍ എട്ട് വരെ 500 രൂപയുടെ 16957 ദശലക്ഷം നോട്ടുകളും 2000 രൂപയുടെ 3654 ദശലക്ഷം നോട്ടുകളുമാണ് അച്ചടിച്ചിട്ടുള്ളത്. ഇതിന്റെ രണ്ടിന്റെയും ആകെ തുക 15.7 ലക്ഷം കോടി വരും. ഇതിനര്‍ത്ഥം 2.4 ലക്ഷം കോടി രൂപ മൂല്യമുള്ള 2000 രൂപ നോട്ട് അച്ചടിച്ച ശേഷം റിസര്‍വ് ബാങ്ക് പുറത്തു വിട്ടിട്ടില്ലെന്നാണ്. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചീഫ് എക്കണോമിസ്റ്റ് സൗമ്യകാന്ത് ഘോഷ് ആണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

ഇതിനോടകം അച്ചടിച്ച 2.46 ലക്ഷം കോടി രുപയുടെ മൂല്യമുള്ള 2000 രൂപാ നോട്ടുകള്‍ റിസര്‍വ് ബാങ്ക് പുറത്തുവിട്ടിട്ടില്ലെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചീഫ് ഇക്കണോമിസ്റ്റ് സൗമ്യകാന്ത് ഘോഷ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.നോട്ട് നിരോധനത്തിലൂടെ കള്ളപ്പണവേട്ടയെന്ന സ്വപ്നം തകര്‍ന്നതിന് പിന്നാലെയാണ് ഡീ മോണട്ടൈസേഷനിലൂടെ പിറവികൊണ്ട 2000 രൂപാ നോട്ടും പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. രണ്ടായിരം രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കുമെന്ന വാര്‍ത്തകള്‍ പുറത്ത് വന്നതോടെ വീണ്ടും ജനങ്ങള്‍ ആശങ്കയിലായിരിക്കുകയാണ

Top