മനേകയും രഞ്ജിനിയും ഇനി എന്തുചെയ്യും ? പേവിഷമുള്ളതും ആക്രമണകാരികളുമായ തെരുവുനായകളെ കൊല്ലാമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ജനങ്ങളുടെ ജീവനു ഭീഷണിയാവുന്ന പേവിഷമുള്ളതും ആക്രമണകാരികളുമായ തെരുവുനായകളെ കൊല്ലാമെന്ന് സുപ്രീംകോടതി. ഇത്തരം ലക്ഷണങ്ങളില്ലാത്ത നായകളെ വാക്സിന്‍ കുത്തിവെക്കുകയോ സംരക്ഷണ കേന്ദ്രങ്ങളിലാക്കുകയോ ചെയ്യണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
കേരളത്തില്‍ തെരുവുനായകളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നതിനോടു യോജിപ്പില്ളെ ന്നും കോടതി വ്യക്തമാക്കി. അതേസമയം തെരുവുനായകളെ കൊല്ലാന്‍ തദ്ദേശ ഭരണസ്ഥാപനങ്ങളെ അനുവദിച്ച പഞ്ചായത്ത് ഓംബുഡ്സ്മാന്‍െറ ഉത്തരവ് ശരിവെച്ച ഹൈകോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തില്ല.chittilappally
ഹൈകോടതി ഉത്തരവ് പ്രകാരം കേരളത്തില്‍ തെരുവുനായകളെ കൂട്ടത്തോടെ കൊന്നൊടുക്കുകയാണെന്ന് ചൂണ്ടിക്കാട്ടി അനുപം ത്രിപാഠിയെന്നയാളാണ് സുപ്രീംകോടതിയെ സമീപിച്ചത്. കേരളത്തില്‍ ജൂലൈ പത്തുമുതല്‍ ഒക്ടോബര്‍ പത്തു വരെയുള്ള കാലയളവില്‍ രണ്ടേകാല്‍ ലക്ഷം തെരുവുനായകളെ കൊന്നതായി ഹരജിക്കാന്‍ ആരോപിച്ചിരുന്നു. കൂടുതല്‍ നായകളെ കൊല്ലുന്നത് തടയണമെന്നായിരുന്നു ഹരജിക്കാരന്‍െറ ആവശ്യം. മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത തടയുന്നതിനുള്ള 1960ലെ നിയമത്തിന്‍െറ അടിസ്ഥാനത്തില്‍ ഉണ്ടാക്കിയ ചട്ടങ്ങള്‍ കൃത്യമായ പാലിക്കാത്തതാണ് നിലവിലുള്ള പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
തെരുവുനായകള്‍ ഏതൊക്കെയാണെന്ന് സംബന്ധിച്ച് വ്യക്തമായ നിര്‍വചനം ഇല്ളെന്നും കോടതി പറഞ്ഞു. മൃഗസംരക്ഷണ വകുപ്പിനെ കേസില്‍ കക്ഷി ചേര്‍ത്ത കോടതി വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചു. ഹൈകോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യത്തിന്മേല്‍ നവംബര്‍ 18 ന് വാദം കേള്‍ക്കും

അതേസമയം കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി നിരാഹാര‍ സമരം അവസാനിപ്പിച്ചു. തെരുവുനായ പ്രശ്നത്തില്‍ കേന്ദ്രമന്ത്രി മേനക ഗാന്ധിക്കെതിരെ നിയമനടപടിയെടുക്കുമെന്ന് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി. രണ്ടുദിവസത്തിനുള്ളില്‍ ഹൈക്കോടതിയില്‍ മേനക ഗാന്ധിക്കെതിരെ കേസ് നല്കും. തെരുവുനായ ശല്യത്തിനെതിരെ 24 മണിക്കൂര്‍ നീണ്ടുനിന്ന ഉപവാസസമരം അവസാനിപ്പിച്ച് കൊച്ചി മറൈന്‍ ഡ്രൈവില്‍ സംസാരിക്കുകയായിരുന്നു ചിറ്റിലപ്പള്ളി. ജനപ്രതിനിധികളാണോ ഐ.പി.എസുകാരാണോ സംസ്ഥാനം ഭരിക്കുന്നതെന്ന് ആലോചിക്കണമെന്നും ചിറ്റിലപ്പിള്ളി പറഞ്ഞു. ഒന്നരമാസത്തിനകം കോഴിക്കോടും ശക്തമായ സമരപരിപാടി സംഘടിപ്പിക്കും. ഭാര്യ ഷീല കൊച്ചൗസേപ്പ് നല്‍കിയ നാരങ്ങാനീര് കുടിച്ചാണ് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഉപവാസം അവസാനിപ്പിച്ചത്.
അക്രമകാരികളായ തെരുവുനായ്ക്കളെ കൊല്ലുന്നവര്‍ക്കെതിരെ കേസെടുക്കുമെന്ന ഡിജിപിയുടെ പ്രസ്താവന പ്രതിഷേധാര്‍ഹമാണെന്ന് ചിറ്റിലപ്പിള്ളി പറഞ്ഞു. ഡി.ജി.പി.ക്കെന്താ കൊമ്പുണ്ടോ? തെരുവുനായ്ക്കളുടെ വിഷയവുമായി ബന്ധപ്പെട്ട് ഡിജിപിയുടെ നടപടികളെക്കുറിച്ച് അന്വേഷണം വേണം. സ്‌ട്രേ ഡോഗ് ഫ്രീ മൂവ്‌മെന്റിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ട് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത ആലുവ റൂറല്‍ എസ്.പി.യെ സസ്‌പെന്‍ഡ് ചെയ്യണം. ഭരണാധികാരികള്‍ ജനങ്ങളെ സംരക്ഷിച്ചില്ലെങ്കില്‍ ജനങ്ങള്‍ നിയമം കൈയിലെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
മൃഗസ്‌നേഹി എന്നവകാശപ്പെടുന്ന മേനക ഗാന്ധിയുടേത് കപട മൃഗസ്‌നേഹമാണ്. പ്രതിമാസം കോടിക്കണക്കിന് രൂപയുടെ പേവിഷ മരുന്നുകള്‍ ഇന്ത്യയില്‍ വിറ്റഴിയുന്നുണ്ട്. ഇതിന്റെ ഒരോഹരി മേനക ഗാന്ധിയുടെ പേരിലുള്ള ട്രസ്റ്റുകളില്‍ എത്തുന്നുണ്ടെന്ന് ചിറ്റിലപ്പിള്ളി ആരോപിച്ചു.തെരുവുനായ വിമുക്ത കേരളം എന്ന മുദ്രാവാക്യമുയര്‍ത്തി സ്‌ട്രേ ഡോഗ് ഫ്രീ മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ എറണാകുളം മറൈന്‍ ഡ്രൈവിലാണ് നിരാഹാര സമരം ആരംഭിച്ചിരിക്കുന്നത്. സംസ്ഥാനത്ത് തെരുവുനായ ശല്യം രൂക്ഷമാകുകയും കുട്ടികളടക്കം നിരവധി പേര്‍ക്ക് നായ്ക്കളുടെ കടിയേല്‍ക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് 24 മണിക്കൂര്‍ നിരാഹാര സമരവുമായി സ്‌ട്രേ ഡോഗ് ഫ്രീ മൂവ്‌മെന്റ് ചെയര്‍മാനായ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി രംഗത്തെത്തിയത്. തെരുവുനായ ഉന്മൂലന സംഘടനയുടെ പിന്തുണയുണ്ട്.
നിരാഹാര സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രശാന്ത് ചെറായി, മകാരം മത്തായി, സോഷ്യല്‍ ജസ്റ്റിസ് ഫോറം പ്രതിനിധികള്‍, ഓള്‍ ഇന്ത്യ വ്യവസായി കോണ്‍ഗ്രസ് പ്രതിനിധികള്‍, നാഷണല്‍ സേഫ്റ്റി കൗണ്‍സില്‍ കേരള ഘടകം, തെരുവോരം മുരുകന്‍, സാഹിത്യകാരന്‍ കെ.എല്‍. മോഹനവര്‍മ തുടങ്ങി വിവിധ സംഘടനകളും വ്യക്തികളും സമരപ്പന്തലിലേക്കെത്തി. തെരുവുനായ്ക്കളെ കൂട്ടിലടയ്ക്കും എന്ന് ഉറപ്പ് നല്‍കുന്ന സ്ഥാനാര്‍ത്ഥിക്ക് മാത്രം വോട്ട് ചെയ്യുക, ബോയ്‌ക്കോട്ട് കേരള ടൂറിസം എന്ന കാമ്പയിന്റെ ഉറവിടം കണ്ടെത്തുക, സ്വച്ഛ്ഭാരത് പേവിഷ വിമുക്തമാക്കുക, കപട മൃഗ സ്‌നേഹം അവസാനിപ്പിക്കുക, മിനിസ്ട്രി ഓഫ് വുമണ്‍ ആന്‍ഡ് ചൈല്‍ഡ് ഡവലപ്‌മെന്റ് മന്ത്രാലയം നീതി പാലിക്കുക, തെരുവുനായ്ക്കളുടെ വിഷയത്തില്‍ ഡി.ജി.പി.യുടെ നടപടിയെ കുറിച്ച് അന്വേഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് നിരാഹാര സമരം.
സാമൂഹിക പ്രവര്‍ത്തക ഉമ പ്രേമന്‍, സ്‌ട്രേ ഡോഗ് ഫ്രീ മൂവ്‌മെന്റ് സെക്രട്ടറി സത്യനാരായണന്‍, ഷീല കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, ജോസ് മാവേലി എന്നിവരും വേദിയിലെത്തിയിരുന്നു. തിങ്കളാഴ്ച രാവിലെ 10 ന് നിരാഹാരം അവസാനിക്കും.
വീഗാലാന്‍ഡില്‍ വച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് വീല്‍ ചെയറില്‍ കഴിയുന്ന വിജേഷും സുഹൃത്തുക്കളും സമരപ്പന്തലില്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയെ കാണാനെത്തിയത് നേരിയ സംഘര്‍ഷത്തിനിടയാക്കി. അപകടം ഉണ്ടായി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും വിജേഷിന് നീതി ലഭിച്ചില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
Top