കോടതിയിൽ അൽഭുതങ്ങളുണ്ടാവില്ല !ഹർജികൾ തള്ളാൻ സാധ്യത.റിവ്യൂ ഹർജികൾ കോടതിയിലേക്കു മാറ്റപ്പെടാം.എല്ലാ കണ്ണുകളും ഡൽഹിക്ക്

ന്യൂഡൽഹി:ശബരിമല യുവതീപ്രവേശം വീണ്ടും സുപ്രീംകോടതിയിൽ ചോദ്യം ചെയ്യപ്പെടുന്നു .എന്നാൽ ഇന്ന് അത്ഭുതങ്ങൾ ഒന്നും സംഭവിക്കാൻ സാധ്യതയില്ല .ഭരണഘടനാബെഞ്ചിന്റെ വിധിക്ക് എതിരെ ഒരു വിധി ഒരിക്കലും റൈറ്റ് ഹർജിയിലെ ഉണ്ടാവില്ല .ശബരിമല യുവതീപ്രവേശം സംബന്ധിച്ച അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി ചോദ്യം ചെയ്തുള്ള 49 പുനഃപരിശോധനാ ഹർജികൾ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ അ‍ഞ്ചംഗ ബെഞ്ച് ഇന്ന് ഉച്ചകഴിഞ്ഞു 3ന് ചീഫ് ജസ്റ്റിസിന്റെ ചേംബറിൽ പരിഗണിക്കും. യുവതീപ്രവേശ വിധി നടപ്പാക്കുന്നത് ആരാധനാ സ്വാതന്ത്ര്യത്തെ ബാധിക്കുമെന്ന 3 റിട്ട് ഹർജികൾ ചീഫ് ജസ്റ്റിസ്, ജഡ്ജിമാരായ സഞ്ജയ് കിഷൻ കൗൾ, കെ.എം. ജോസഫ് എന്നിവരുടെ ബെഞ്ച് രാവിലെ പരിഗണിക്കും.

ശബരിമല വിഷയത്തിൽ ഇന്ന് 3 റിട്ട് ഹർജികൾ ആണുള്ളത് .ചെന്നൈ സ്വദേശി ജി. വിജയകുമാർ, വിഎച്ച്പി സംസ്ഥാന അധ്യക്ഷൻ എസ്. ജയരാജ് കുമാർ, ഷൈലജ വിജയൻ എന്നിവരുടെ റിട്ട് ഹർജികളാണ് പരിഗണിക്കുക. ജയരാജ് കുമാറിന്റെ ഹർജിയിൽ കേന്ദ്രസർക്കാരും മറ്റു രണ്ടിലും സംസ്ഥാന സർക്കാരുമാണ് ഒന്നാം എതിർകക്ഷി. ആദ്യം നടക്കുന്നത് ഈ 3 റിട്ട് ഹർജികളിലും പ്രാഥമികവാദം ആയിരിക്കും . ഇത് ഓപ്പൺ കോടതിമുറിയിൽ തന്നെയാണ് നടക്കുന്നത് . പക്ഷേ, അഞ്ചംഗ ഭരണഘടനാബെഞ്ചിന്റെ വിധി മൂന്നംഗ ബെഞ്ചിനു സ്റ്റേ ചെയ്യാൻ കഴിയില്ല. റിട്ട് ഹർജികൾ വിശദവാദത്തിനു പരിഗണിക്കാൻ മൂന്നംഗ ബെഞ്ച് തീരുമാനിച്ചാൽതന്നെയും, ആ ഹർജികളുടെ ഭാവി പുനഃപരിശോധനാ ഹർജികളുടെ ഫലത്തെ ആശ്രയിച്ചിരിക്കും. സെപ്റ്റംബറിലെ വിധി പുനഃപരിശോധിക്കാനാണ് തീരുമാനമെങ്കിൽ, സ്വാഭാവികമായും‌ റിട്ട് ഹർജികൾ തള്ളപ്പെടും .സ്വാഭാവികമായി ഇന്ന് വന്നിരിക്കുന്ന മൂന്നു ഹർജികളും തള്ളിക്കളയും .sabarimala1

ഭരണഘടനാബെ‍ഞ്ച് പറഞ്ഞ വിധിക്കെതിരെ റിട്ട് ഹർജി സാധ്യമല്ല. എന്നാൽ, വിധിയെ നേരിട്ടു ചോദ്യം ചെയ്യാതെ, അതു നടപ്പാക്കിയാൽ ഉണ്ടാകാവുന്ന പ്രശ്നങ്ങളാണ് 3 റിട്ട് ഹർജികളിൽ ഉന്നയിച്ചത്. 3 പ്രധാന ആവശ്യങ്ങളാണ് ഇവയിലുള്ളത്: 1) ആരാധനാ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം, 2) ഭരണഘടനാബെഞ്ചിന്റെ വിധി, പ്രഖ്യാപന സ്വഭാവത്തിൽ മാത്രമുള്ളതാണ് എന്നു വിശദീകരിക്കണം, 3) ആചാരങ്ങൾ സംരക്ഷിക്കാനുള്ള നിർദേശങ്ങൾ നൽകണം.

ഏതു പ്രായത്തിലുള്ള സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശിക്കാമെന്ന് കഴിഞ്ഞ സെപ്റ്റംബർ 28നാണ് ഭരണഘടനാ ബെഞ്ച് ഭൂരിപക്ഷവിധിയിൽ വ്യക്തമാക്കിയത്. അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജഡ്ജിമാരായ റോഹിന്റൻ നരിമാൻ, എ.എം. ഖാൻവിൽക്കർ, ഡി.വൈ. ചന്ദ്രചൂഡ് എന്നിവർ യുവതീപ്രവേശത്തെ അനുകൂലിച്ചു. ജസ്റ്റിസ് ഇന്ദു മൽഹോത്ര എതിർത്തു. വിധി പറഞ്ഞ ബെഞ്ച് തന്നെയാണ് പുനഃപരിശോധനാ ഹർജികളും പരിശോധിക്കുക. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിരമിച്ചതിനാൽ, പുനഃപരിശോധനാ ബെഞ്ചിലെ അഞ്ചാമത്തെയാളും അധ്യക്ഷനുമായി ചീഫ് ജസ്റ്റിസ് ഗൊഗോയ് എത്തി.

പുനഃപരിശോധനാ ഹർജി

ഭരണഘടനാബെഞ്ച് സെപ്റ്റംബർ 28ന് നൽകിയ വിധിയുടെ തിരുത്താണ് പുനഃപരിശോധനാ ഹർജികളിലെ ആവശ്യം. 3 സാഹചര്യങ്ങളിലാണ് റിവ്യൂ അനുവദിച്ച് കേസ് വീണ്ടും വാദത്തിന് പരിഗണിക്കുന്നത്. 1) ഹർജിക്കാർക്ക് അറിയില്ലാതിരുന്നതോ ലഭ്യമാക്കാൻ സാധിക്കാതിരുന്നതോ ആയ പുതിയ തെളിവു ലഭിക്കുമ്പോൾ, 2) വിധിയിൽ വ്യക്തമായ തെറ്റോ പിഴവോ ഉണ്ടെന്നു വ്യക്തമാകുമ്പോൾ, 3) മതിയായ മറ്റേതെങ്കിലും കാരണം.

ഹർജികൾ ഇന്നു പരിഗണിക്കുമെന്ന് നേരത്തേ ചീഫ് ജസ്റ്റിസ് അറിയിച്ചപ്പോൾ, കോടതിയിൽതന്നെ പരിഗണിക്കുമെന്നാണു വ്യാഖ്യാനിക്കപ്പെട്ടത്. എന്നാൽ, ചേംബറിലാണ് പരിഗണിക്കുകയെന്ന് ഇന്നലെ വ്യക്തമാക്കപ്പെട്ടു. ചേംബറിൽ അഭിഭാഷകർക്കും ഹർജിക്കാർക്കും പ്രവേശനമില്ല. എഴുതി നൽകിയ വാദങ്ങൾ മാത്രം പരിഗണിക്കും. കോടതിയിൽ പരിഗണിച്ച്, പരിമിതമായി വാദം കേട്ട് തീർപ്പാക്കാമെന്നാണ് ഭൂരിപക്ഷ നിലപാടെങ്കിൽ,ഹർജികൾ നോട്ടിസ് നൽകി കോടതിയിലേക്കു മാറ്റും.sabarimala-temple-final-1

എൻ.എസ്.എസ്, തന്ത്രി കണ്ഠരര് രാജീവര്, പന്തളം കൊട്ടാരം നിർവാഹക സംഘം, പ്രയാർ ഗോപാലകൃഷ്ണൻ, അഖില ഭാരതീയ അയ്യപ്പ സേവാ സംഘം, യോഗക്ഷേമ സഭ, ആൾ കേരള ബ്രാഹ്മണ ഫെഡറേഷൻ തുടങ്ങി വിവിധ സംഘടനകളും വ്യക്തികളും നൽകിയിട്ടുള്ള 49 പുനഃപരിശോധനാ ഹർജികളാണ് പരിശോധിക്കുക. സീനിയർ അഭിഭാഷകനായ ശങ്കർ ഉദയ് സിംഗാണ് ബോർഡിന് വേണ്ടി കോടതിയിൽ ഹാജരാവുക. സുപ്രീംകോടതിയുടെ നിലപാടിൽ മാറ്രംവരാനുള്ള സാദ്ധ്യത നന്നെ കുറവാണെന്നാണ് നിയമവിദഗ്ദ്ധരുടെ പക്ഷം. ദേവസ്വം കമ്മിഷണർ എൻ. വാസുവും ഹൈക്കോടതിയിലെ സ്റ്റാൻഡിംഗ് കോൺസൽമാരായ രാജ്മോഹൻ, ശശികുമാർ എന്നിവരും ഡൽഹിയിലുണ്ട്. ബോർഡിന് വേണ്ടി മുതിർന്ന അഭിഭാഷകൻ ആര്യാമാ സുന്ദരത്തെ ചുമതലപ്പെടുത്താനായിരുന്നു തീരുമാനം. എന്നാൽ ഈ ശ്രമം പരാജയപ്പെട്ടു. 2009ൽ എൻ.എസ്.എസിന് വേണ്ടി ഇതേ കേസിൽ സുപ്രീംകോടതിയിൽ ഹാജരായതിനാലാണ് അദ്ദേഹം കേസിൽ നിന്നൊഴിഞ്ഞതെന്നാണ് ബോർഡ് നൽകുന്ന വിശദീകരണം. എന്നാൽ വിശ്വഹിന്ദു പരിഷത്തിന്റെ ഭാരവാഹി എസ്.ജെ.ആർ. കുമാറിന് വേണ്ടി ഇദ്ദേഹം ഹാജരാകുന്നുണ്ട്. ആര്യാമയുടെ പിന്മാറ്റത്തിന് പിന്നിൽ ചില ഹിന്ദുസംഘടനകൾക്ക് പങ്കുണ്ടോ എന്ന് സംശയിക്കുന്നുവെന്നായിരുന്നു ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ ആദ്യ പ്രതികരണം.

ശബരിമല വിഷയത്തിലെ അന്തിമ തീർപ്പറിയാൻ എല്ലാ കണ്ണുകളും ഇന്ന് ഡൽഹിയിലേക്ക് ഉറ്റു നോക്കുകയാണ്. കേരള സർക്കാരും തിരുവിതാംകൂർ ദേവസ്വംബോർഡും വിശ്വാസി സംഘടനകളും പ്രതിഷേധക്കാരും പൊതുജനങ്ങളും ഒരേപോലെ ആകാംക്ഷയോടെയും ഉത്കണ്ഠയോടെയും കാത്തിരിക്കുന്ന പകൽ.ശബരിമലയിൽ പ്രായഭേദമെന്യേ സ്ത്രീപ്രവേശനം അനുവദിച്ച വിധി പുനഃപരിശോധിക്കണമെന്ന ഹർജികൾ ഇന്നാണ് സുപ്രീംകോടതി പരിശോധിക്കുക.  വിധി പറ‌ഞ്ഞ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിരമിച്ചതിനാൽ നിലവിലെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി അദ്ധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് ഹർജി പരിശോധിക്കുന്നത്. അനുകൂല വിധി പറഞ്ഞ ഭരണഘടനാ ബെഞ്ചിലെ ജസ്റ്റിസുമാരായ എ.എം. ഖാൻവിൽക്കർ, രോഹിന്റൺ നരിമാൻ, ഡി.വൈ. ചന്ദ്രചൂഡ്, വിയോജന വിധിയെഴുതിയ ജസ്റ്റിസ് ഇന്ദുമൽഹോത്ര എന്നിവരാണ് ബെഞ്ചിലുള്ളത്.

 

Top